തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരം ബിജെപിയുടെ തലസ്ഥാ കോർപ്പറേഷനിലെ കൗൺസിലർമാരു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്- മുനിസിപ്പാലിറ്റി അദ്ധ്യക്ഷൻമാർ, ഉപാദ്ധ്യക്ഷൻമാർ, പ്രതിപക്ഷ നേതാക്കൾ, ഭാരവഹികൾ യാത്ര തുടങ്ങി. തലസ്ഥാനയെത്ത കൗൺസിലർമാർ മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലാണ് തമ്പാനൂർ റയിൽവേ സ്‌റ്റേഷനിൽനിന്ന് കേരള എക്‌സ്പ്രസ്സിൽ യാത്ര തുടങ്ങിയത്. പ്രധാനമന്ത്രിയുടെ വസതിയിൽ ഫെബ്രുവരി 12 ന് വൈകിട്ട് ഒന്നിച്ചു ചേരും. കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യന്റെ വീട്ടിലും ഇവർഒന്നിക്കും.
വണ്ടികടന്നുപോകുന്ന കേരളത്തിലെ പ്രധാന സ്‌റ്റേഷനുകളിൽ സ്വീകരണവും യാത്രയയപ്പും ഉണ്ടാകും. ഇതര സംസ്ഥാനങ്ങളിലും ഇവർക്ക് സ്വീകരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ഇൗ യാത്രയിൽ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ചയുണ്ടാകും, ജനാധിപത്യത്തിന്റെ ഉന്നത തലങ്ങളിലെഏ സംവിധാനങ്ങൾ സന്ദർശിച്ച് നേരിട്ടറിയാനും മനസ്സിലാക്കാനും പരിശീലനം നേടാനും ഈ യാത്ര വിനിയോഗിക്കുമെന്ന് മേയർ വി.വി. രാജേഷ് പറഞ്ഞു. കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ചയിൽ തലസ്ഥാനത്തെ വികസന പ്രവർത്തനങ്ങളിൽ അത് എങ്ങനെ ഗുണകരമാക്കാമെന്ന് പഠിക്കുമെന്നും ചർച്ച ചെയ്യുമെന്നും മേയർ പറഞ്ഞു. പാർലമെന്റ് സന്ദർശിക്കുന്നുണ്ട്. പാർലമെന്ററി നടപടികളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും ഈ അവസരം വിനിയോഗിക്കും, അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ യാത്ര ബിജെപി ജനറൽ സെക്രട്ടറി അഡ്വ.വി. സുരേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ബിജെപി സിറ്റിയൂണിറ്റ് അദ്ധ്യൻ കരമന ജയൻ തുടങ്ങി നേതാക്കൾ പങ്കെടുത്തു. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങിയ നേതാക്കളും യാത്രയയക്കാൻ എത്തിയിരുന്നു.
ബിജെപി കൗൺസിലർമാരെ യാത്രയയക്കാൻ ധാരാളം പ്രവർത്തകർ എത്തിച്ചേർ്ന്നിരുന്നു. ഇവർ പ്രകടനമായാണ് റയിൽവേ സ്‌റ്റേഷനിലെത്തിയത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഈ ജനപ്രതിനിധികൾക്കൊപ്പം ദൽഹിയിൽ ചേരും.
















