Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കേരളത്തിന്റെ പൂങ്കുയില്‍

സാഹിത്യരംഗത്ത് വളരെ കുറച്ചു വനിതകള്‍ മാത്രം വിരാചിച്ചിരുന്ന കാലത്ത് മലയാള കാവ്യ രചനയിലേക്ക് കടന്നുവന്ന മുതുകുളം പാര്‍വതിയമ്മയെ ഓര്‍ക്കുമ്പോള്‍

മുതുകുളം സുനില്‍ by മുതുകുളം സുനില്‍
Feb 8, 2026, 05:21 am IST
in Varadyam, Literature

കേരളത്തിന്റെ പൂങ്കുയില്‍ എന്നറിയപ്പെടുന്ന കവയത്രിയായിരുന്നു ലേഡി വിദ്വാന്‍ മുതുകുളം പാര്‍വ്വതി അമ്മ.

1904 ജനുവരി 26നു (1079 മകരം 15) ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ മുതുകുളം ഗ്രാമത്തിലാണ് പാര്‍വ്വതി അമ്മ ജനിച്ചത്. ഒമ്പതാം ക്ലാസ് പാസ്സായ ശേഷം മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് വിദ്വാന്‍ പരീക്ഷ, ബിഎ എന്നീ പരീക്ഷകളും വിജയിച്ചു. അധ്യാപികയായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 30 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച അവര്‍ മലയാള സാഹിത്യത്തില്‍ ഗദ്യ പദ്യങ്ങളില്‍ ഒരുപോലെ കൃതഹസ്തയായ മഹിളാരത്‌നം ആയിരുന്നു.

പന്ത്രണ്ടാം വയസ്സില്‍ സാഹിത്യ സപര്യ ആരംഭിച്ച പാര്‍വ്വതി അമ്മ കവിത, ഖണ്ഡകാവ്യം, കഥ, ലേഖനം, ജീവചരിത്രം, നോവല്‍, നാടകം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി മുപ്പതില്‍പ്പരം കൃതികള്‍ രചിച്ചിട്ടുണ്ട്. അവരുടെ കൃതികള്‍ സ്‌കൂളിലും കോളേജിലും വിദ്വാന്‍ പരീക്ഷ, സാഹിത്യ വിശാരദ് പരിക്ഷ എന്നിവയ്‌ക്കൊക്കെ പാഠപുസ്തകമായി അംഗീകരിക്കപ്പെട്ടു. ഹൈസ്‌കൂള്‍ ക്ലാസ്സില്‍ അവര്‍ക്ക് തന്നെ അവരുടെ കൃതികള്‍ പഠിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നതാണ് ചരിത്രം.

ഗുരുക്കന്മാരില്‍ നിന്നും സമകാലികരില്‍ നിന്നും ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിട്ടുള്ള മുതുകുളം പാര്‍വ്വതി അമ്മയെപ്പോലെ സാഹിത്യകാരികള്‍ ഉണ്ടോ എന്ന് സംശയമാണ്. ശ്രീനാരായണ ഗുരുവിന്റെ ഭക്തയായിരുന്ന പാര്‍വ്വതി അമ്മ അദ്ദേഹത്തിന്റെ അറുപത്തിയെട്ടാം ജന്മദിനത്തില്‍ ഒരു മംഗളപത്രം എഴുതി ഗുരുദേവനു സമര്‍പ്പിച്ചെന്നും അത് വായിച്ച ഗുരുദേവന്‍ ‘എഴുത്തച്ഛനുശേഷം ഇത്ര അനര്‍ഗളമായി നിര്‍ഗ്ഗളിക്കുന്ന കിളിപ്പാട്ട് വളരെ അപൂര്‍വ്വമായേ കണ്ടിട്ടുള്ളൂ’ എന്നും സന്തുഷ്ടനായ ഗുരു വിലയേറിയ ഒരു പട്ട് പാര്‍വ്വതി അമ്മയ്‌ക്കു നല്‍കിയെന്നും ടി. കെ. സി. വടുതല (കാഷായം ധരിക്കാത്ത സംന്യാസിനി) രേഖപ്പെടുത്തിയിട്ടുണ്ട്.

മഹാകവി കുമാരനാശാന്റെ ഒരു വിനീത ശിഷ്യ ആയിരുന്നു പാര്‍വ്വതി അമ്മ എന്ന് മഹാകവി ഉള്ളൂര്‍ ശ്ലാഘിക്കുകയുണ്ടായി. തന്റെ പത്രാധിപത്യത്തിലുള്ള ‘വിവേകോദയം’ മാസികയില്‍ അവരുടെ ‘സ്വപ്നദര്‍ശനം’ എന്ന കവിത പ്രസിദ്ധീകരിച്ച അവസരത്തില്‍ മഹാകവി കുമാരനാശാന്‍ ‘സാഹിത്യലോകത്ത് അനശ്വരമായ കീര്‍ത്തി സമ്പാദിക്കാന്‍ ഈ ഒറ്റ കവിത മതിയാകും’ എന്ന് രേഖപ്പെടുത്തിയെന്നാണ് ചരിത്രം.

”മലയാളഭാഷക്കും, സമുദായങ്ങള്‍ക്കും വേണ്ടി ചെയ്തിട്ടുള്ള വിജയപ്രദവും സ്തുത്യര്‍ഹവുമായ സേവനത്തെ ഒരു കാലത്തും ആരും മറക്കുകയില്ല” എന്ന് മന്നത്തു പത്മനാഭന്‍ പറഞ്ഞിട്ടുണ്ട്. ”പദ്യത്തിലും ഗദ്യത്തിലും അവര്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നല്ലൊരു ശൈലിയും അവര്‍ക്ക് സ്വാധീനമാണ്. എഴുതുമ്പോള്‍ മാത്രമല്ല പ്രസംഗിക്കുമ്പോഴും സരളവും ലളിതവുമായ ഭാഷയാണവര്‍ ഉപയോഗിക്കുന്നത്” എന്ന് കെ. പി. കേശവമേനോനും എഴുതിയിട്ടുണ്ട്.

”ഒരു വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നെ കവിതയും ലേഖനമെഴുത്തും പ്രസംഗവുമായി സാഹിത്യ രംഗത്ത് പ്രവേശിച്ച ഒരു ദേവതയാണവര്‍” എന്ന് കൊല്ലം ജി. ശങ്കരപ്പിള്ളയും, ‘സാഹിത്യത്തില്‍ പ്രസ്ഥാനങ്ങളൊന്നും സ്ഥാപിച്ചിട്ടില്ലായിരിക്കാം, സാഹിത്യത്തില്‍ വിപ്ലവമുണ്ടാക്കുന്ന എന്തെങ്കിലും പ്രവണതയ്‌ക്ക് അവര്‍ നേതൃത്വം കൊടുത്തിട്ടില്ലായിരിക്കാം, എങ്കിലും ആത്മപ്രചോദനത്തിന്റെ പേരില്‍ കാവ്യ മാര്‍ഗ്ഗത്തെ അനന്യമനസ്‌കയായി അനുധാവനം ചെയ്ത അവരുടെ സ്ഥാനം സാഹിത്യത്തില്‍ എന്നും മാനനീയമായിരിക്കും” എന്ന് സുകുമാര്‍ അഴിക്കോടും.

തന്റെ ഗുരുനാഥനായി മഹാന്മാഗാന്ധിജിയെ കണ്ട പാര്‍വതി അമ്മ തൊഴിലാളികളുടെ അടിമത്തത്തിലും ദാരിദ്ര്യത്തിലും അനുഭാവം പ്രകടിപ്പിച്ചിരുന്നു.

കാവ്യലോകത്ത് തെളിഞ്ഞുനിന്ന ഒരാള്‍ക്ക് ആ കാലഘട്ടത്തിന്റെ പ്രധാന പ്രേരണയായ നവോത്ഥാനത്തിന്റെ ആശയ മണ്ഡലങ്ങള്‍ അതിന്റെ പ്രധാന ആവിഷ്‌കാര സങ്കേതമായ റിയലിസം എന്നിവയിലൂടെ കടന്നു പോകാതിരിക്കാന്‍ ആകുമായിരുന്നില്ല. ‘ഒരു ദരിദ്ര തൊഴിലാളിയുടെ ജീവിതം’ എന്ന കവിത അതിനുദാഹരണമാണ്.

”കണ്ണില്‍ച്ചോരയില്ലാത്ത കൂട്ടരമ്മുതലാളി –
പ്പൊണ്ണന്മാര്‍ സാധുക്കടെ കണ്ണുനീര്‍- കാണുന്നില്ലേതും
ദണ്ഡിപ്പിച്ചതിയത്നം ചെയ്യിക്കയല്ലാതവര്‍
ഉണ്ണുവാന്‍പോലും വക നേരത്തു തരികില്ല”
എന്ന് പറയുന്ന തൊഴിലാളിയുടെ രോദനം നമ്മള്‍ ഒരിക്കലും മറക്കില്ല.
ഈ അസമത്വങ്ങള്‍ മാറ്റുവാന്‍ ചട്ടങ്ങള്‍ മാറ്റണമെന്ന് കൂടി കവി പറയുന്നു.
”ചട്ടങ്ങള്‍ ആകയാല്‍ പെട്ടെന്നു മാറ്റുവിന്‍ നിഷ്ഠു
ര രീതികള്‍ തട്ടിതകര്‍ക്കുവിന്‍ കെട്ടിപ്പടുത്തുള്ളോരുച്ച-നീചത്വങ്ങള്‍
തിട്ടമിടിച്ചു നിരത്തുവാനോര്‍ക്കുവിന്‍”
(ആ സുവര്‍ണ്ണ സുപ്രഭാതം… കവിത).
സോഷ്യലിസ്റ്റു റിയലിസത്തിന്റെ ഭാവുകത്വവുമായി ചേര്‍ന്നു നില്‍ക്കുന്ന പാര്‍വ്വതി അമ്മയെ ഇവിടെ കാണാം.
വരമൊഴിയില്‍ മാത്രമല്ല വായ്‌മൊഴിയിലും പാര്‍വ്വതി അമ്മ ഏറെ അറിയപ്പെട്ടിരുന്നു. ചെറുപ്പം മുതലേ പ്രസംഗവേദികളില്‍ പ്രഭാഷണചാതുര്യം തെളിയിച്ച അവര്‍ പില്‍ക്കാലത്ത് മന്നത്ത് പത്മനാഭന്‍, സ്വാമി ആര്യഭടന്‍, സഹോദരന്‍ അയ്യപ്പന്‍ എന്നീ പ്രഗത്ഭര്‍ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട്.

”പാര്‍വ്വതിക്കെവിടുന്നു ഗംഗതന്‍ പ്രവാഹം പോല്‍ വാഗ്‌ദ്ധാടി ലഭിച്ചതു ശിവസാന്നിദ്ധ്യത്താലോ?” എന്ന് എന്ന് മൂര്‍ക്കോത്ത് കുമാരന്‍ സമര്‍പ്പിച്ച മംഗളപത്രത്തില്‍ അവരുടെ പ്രഭാഷണ ചാതുര്യത്തെ പ്രശംസിച്ചു.

കേരള സാഹിത്യ അക്കാദമിയില്‍ നിര്‍വാഹക സമിതി അംഗമായി തുടക്കം മുതല്‍ (1956) ഏറെക്കാലം പ്രവര്‍ത്തിച്ച പാര്‍വ്വതി അമ്മ 1977 സെപ്റ്റംബര്‍ 16നു എഴുപത്തിമൂന്നാം വയസ്സില്‍ നിര്യാതയായി.

 

Tags: Malayalam Literatureമുതുകുളം പാര്‍വ്വതി അമ്മ.
മുതുകുളം സുനില്‍
മുതുകുളം സുനില്‍
മുതുകുളം പാര്‍വ്വതി അമ്മ സ്മാരക ട്രസ്റ്റിന്റെ നിര്‍വാഹക സമിതി അംഗമാണ് [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: മണിച്ചൊല്ലില്‍ മുഴങ്ങുന്നത്

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

Varadyam

കവിത: ക്രിക്കറ്റ് കിരീടം

Varadyam

കവിത: നന്ദിയുണ്ട്…

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.