Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയെ തകര്‍ക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നു: നിതിന്‍ നബിന്‍

സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭ പ്രസംഗം ആദരവോടെയും അത്ഭുതത്തോടെയുമാണ് രാജ്യം കേട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 10:39 am IST
in Kerala

കൊച്ചി: ശബരിമലയെയും വിശ്വാസത്തെയും തകര്‍ക്കാന്‍ ഇരുമുന്നണികളും ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍. ഇന്‍ഡി മുന്നണി ഭരിക്കുന്ന തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പുണ്യസ്തംഭത്തില്‍ ദീപം കൊളുത്താന്‍ ഹിന്ദുക്കളെ അനുവദിക്കുന്നില്ല. ഇത്തരത്തില്‍ സനാതന ധര്‍മത്തെ തകര്‍ക്കാനുള്ള നീക്കമാണ് ഇരുമുന്നണികളും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വികസിത കേരള സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമാ അത്തെ ഇസ്ലാമിയുമായും മുസ്ലിം ലീഗുമായും ചേര്‍ന്നാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. രാമായണം വായിക്കുന്നതിന്‌പോലും തടസം നില്‍ക്കുന്ന സമീപനം യുഡിഎഫിന്റെ ഭാഗത്ത്‌നിന്ന് ഉണ്ടായിട്ടുണ്ട്. ക്ഷേത്രങ്ങളോടും അവര്‍ക്ക് ശത്രുതാമനോഭാവമാണ്. ഇടതുപക്ഷമാകട്ടെ വിശ്വാസത്തെ പോലും തകര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഭഗവാന്‍ അയ്യപ്പനെ പോലും വെറുതെ വിടാന്‍ അവര്‍ തയാറായിട്ടില്ല. രാമസേതുവിനേയും രാമക്ഷേത്രത്തേയും ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ വരെ പോയത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് താഴിട്ടത്. ഇവിടെ കേരളത്തില്‍ ശബരിമലയെ തകര്‍ത്തുകൊണ്ട് അധികാരം നിലനിര്‍ത്താനാണ് ഇരുമുന്നണികളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച രണ്ട് മുന്നണികളെയും വെറുതെ വിടാന്‍ കേരളത്തിലെ ജനത തയാറാവില്ല. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഐക്യമാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഈ കുറ്റക്കാര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകും. അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ബിജെപി മുന്നിലുണ്ടാവും.

കേരളത്തിലെ പ്രവര്‍ത്തകരുടെ ബലിദാനവും പോരാട്ട വീര്യവും രാജ്യത്തെയാകെ പ്രചോദിപ്പിക്കുന്നതാണ്. സി. സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയില്‍ അദ്ദേഹത്തിന്റെ രണ്ടുകാലുകളും രാഷ്‌ട്രീയ അക്രമികള്‍ വെട്ടിയെടുത്ത കാര്യം വിവരിച്ചപ്പോള്‍ എല്ലാവരും ആദരവോടെയും ആശ്ചര്യത്തോടെയുമാണ് ശ്രവിച്ചത്.

ഇരു മുന്നണികളും മാറിമാറി ഭരിച്ച് മനോഹരമായ കേരളത്തെ നശിപ്പിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുകയാണ് ഈ രണ്ട് മുന്നണികളും ചെയ്തിട്ടുള്ളത്. നമ്മുടെ യുവാക്കള്‍ വിചാരിച്ചാല്‍ കേരളത്തെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയുമായിരുന്നു. അവരുടെ പ്രവര്‍ത്തനം വികസനത്തിനായി ഉപയോഗിക്കാന്‍ ഈ രണ്ട് മുന്നണികള്‍ക്കും ആയിട്ടില്ല. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് രണ്ട് മുന്നണികളും നടത്തിയിരുന്നത്. പ്രീണനമായിരുന്നു രണ്ട് മുന്നണികളുടേയും രാഷ്‌ട്രീയം, ദേശീയ അധ്യക്ഷന്‍ പറഞ്ഞു.

സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവഡെ, തെരഞ്ഞെടുപ്പ് സഹ പ്രഭാരി ശോഭ കരന്തലജെ, കേരളാ പ്രഭാരി പ്രകാശ് ജാവദേക്കര്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, എ. നാഗേഷ്, സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, അഡ്വ. ടി.പി. സിന്ധുമോള്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ. ബസിത്കുമാര്‍, എം.എന്‍. ഗോപി, ഷാജി മുത്തേടന്‍, എം.എ. വിനോദ് എന്നിവര്‍ സംബന്ധിച്ചു.

Tags: SABARIMALALDFUDFNithin Nabeen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

Kerala

‘മുന്നണി’കൾ രണ്ടും ആഭ്യന്തര പ്രശ്‌നങ്ങളിൽ, ‘സഖ്യം’ പ്രചാരണത്തിൽ മുന്നേറുന്നു

Kerala

95 സീറ്റിൽ കോൺഗ്രസ്, എൽദോസിന് സീറ്റില്ല, മത്സരിക്കാനുറച്ച് സുധാകരൻ

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

കോഴിക്കോട്ടെ കോൺഗ്രസ് എംപി രാഘവനും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇടയുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.