ആലപ്പുഴ: പൊലീസ് വാഹനം അപകടകരമായി ഓടിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. മാന്നാര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ സ്വരാജിനെയാണ് സസ്‌പെന്‍ഡു ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജില്ലാ പൊലീസ് മേധാവി എസ്എച്ച്ഓയോട് വിശദീകരണം തേടിയിരുന്നു. സ്വരാജ് മദ്യപിച്ചിരുന്നതായി ആക്‌ഷേപം ഉയര്‍ന്നെങ്കിലും വൈദ്യപരിശോധന നടത്താഞ്ഞതിനാല്‍ തെളിയിക്കാനായില്ല. എന്നാല്‍ അപകടകരമായാണ് വാഹനം ഓടിച്ചതെന്നും മദ്യപിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കായംകുളം- ചെട്ടികുളങ്ങര റോഡില്‍ ബുധനാഴ്ച രാത്രി പൊലീസ് വാഹനം അപകടകരമായി പോകുന്നത് ബൈക്ക് യാത്രക്കാരായ യുവാക്കളാണ് മൊബൈലില്‍ പകര്‍ത്തിയത്. വാഹനത്തിനുള്ളില്‍ ഛര്‍ദ്ദിച്ചതായും ദൃശ്യങ്ങളിലുണ്ടായിരുന്നു.
















