കൊച്ചി: വൈപ്പിനില്‍ തീരത്തോട് ചേര്‍ന്ന് അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് അധികൃതര്‍ പിടികൂടി. പള്ളിപ്പുറം സ്വദേശി ബൈജുവിന്റെ ഉടമസ്ഥതയിലുള്ള ജിഹോണ്‍ എന്ന ട്രോളിംഗ് ബോട്ടാണ് പിടികൂടിയത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയില്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കരയോട് ചേര്‍ന്ന് മത്സ്യബന്ധനം നടത്തിയ ബോട്ട് കണ്ടെത്തിയത്. ബോട്ടിലെ മത്സ്യങ്ങള്‍ കണ്ടുകെട്ടി.ഇത് ലേലം ചെയ്ത് തുക സര്‍ക്കാരിലേക്ക് അടക്കും.
പിഴ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഫിഷറീസ് അധികൃതര്‍ സ്വീകരിക്കും.
















