ആലുവ : പത്ത് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ഒഡീഷ ഗഞ്ചം സ്വദേശികളായ പ്രസന്നകുമാർ ബിസോയി (31), ബാറൂൺ ബിസോയി (31) എന്നിവരെയാണ് രാമമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ മോഹൻദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. രാമമംഗലംകടവ് ഭാഗത്ത് നിന്നാണ് പിടികൂടിയത്. വിൽപ്പനക്കായാണ് ഇവിടേയ്‌ക്ക് കൊണ്ടുവന്നത്. അഞ്ച് പാക്കറ്റുകളിലായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു.
ഇൻസ്പെക്ടർ ടി.എൽ ജയൻ ( പുത്തൻകുരിശ്), എസ്.ഐ മാരായ സാബു കെ പീറ്റർ, രാജു പോൾ, സുനിൽ സാമുവൽ, സിബി അച്യുതൻ, എ എസ് ഐമാരായ ജിജു കുര്യാക്കോസ്, വിപിൻ ജോർജ്, സീനിയർ സി പി ഒ മാരായ ജയേഷ് നന്ദകുമാർ, എസ്.വിനോദ് , റെജിൻ പ്രസാദ്, സി.പി.ഒ പി.എസ് അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















