Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

മൗനത്തിന്റെ മടിയില്‍ വിരിഞ്ഞ മന്ത്രസംഗീതം…

അനഘ ജെ. കളരിക്കല്‍ by അനഘ ജെ. കളരിക്കല്‍
Feb 4, 2026, 01:05 pm IST
in Music, Entertainment

ഒരു കാലഘട്ടത്തില്‍ മലയാള സിനിമാ സംഗീതത്തെ കീബോര്‍ഡിലും മാന്‍ഡലിന്‍ തന്ത്രികളിലും തളച്ചിട്ട എസ്.പി. വെങ്കിടേഷ് എന്ന വിസ്മയം ഇല്ലാതാകുന്നില്ല, നമ്മള്‍ മൂളുന്ന ഈണമായി നമുക്കിടയില്‍ തന്നെയുണ്ട്. മലയാളത്തിന്റെ വെള്ളിത്തിരയില്‍ മെലഡിയുടേയും പശ്ചാത്തല സംഗീതത്തിന്റെയും മാന്ത്രിക വിസ്മയം തീര്‍ത്ത വെങ്കിടേഷ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനഹൃദയങ്ങളുടെ മനസില്‍ മുഴങ്ങുക വയലിന്‍ തന്ത്രികളുടെ നനുത്ത ഒരു ഈണമായിരിക്കും.

1986 ല്‍ തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകന്‍’ എന്ന ചിത്രത്തിലൂടെ ‘വിണ്ണിലെ ഗന്ധര്‍വ വീണകള്‍ പാടി’ മലയാളി മനസുകളില്‍ ഇടംനേടിയ സംഗീതത്തിന്റെ രാജാവ്. ആ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ‘വിന്‍സെന്റ് ഗോമസ്’ എന്ന നായക കഥാപാത്രത്തിന്റെ വീര്യം പ്രേക്ഷകര്‍ അനുഭവിച്ചത് അദ്ദേഹം നല്‍കിയ പശ്ചാത്തല സംഗീതത്തിലൂടെയാണ്. തിരക്കഥയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹത്തിന്റെ സംഗീതം.

പ്രിയദര്‍ശന്റെ എവര്‍ഗ്രീന്‍ ഹിറ്റായ കിലുക്കത്തില്‍ സംഗീത സംവിധായകനായി എത്തിയപ്പോള്‍ വെങ്കിടേഷ് സമ്മാനിച്ചത് കാലത്തെ അതിജീവിക്കുന്ന ഒരുപിടി സൂപ്പര്‍ഹിറ്റുകളായിരുന്നു. ‘കിലുകില്‍ പമ്പരം’ എന്ന താരാട്ടും, ‘മീനവേനലിലും’, ‘ഊട്ടിപട്ടണവും’ എല്ലാം ഇന്നും സംഗീതപ്രേമികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഈണങ്ങളാണ്. മിന്നാരത്തിലെ ‘ചിങ്കാര കിന്നാരം’ എന്ന താരാട്ട് പാട്ടും ‘നിലാവേ മായുമോ’ എന്ന മെലഡിയുമെല്ലാം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതും വെങ്കിടേഷാണ്.

സ്ഫടികത്തിലെ ‘ഓര്‍മകള്‍ ഓര്‍മകള്‍ ഓടക്കുഴലൂതി’യെത്തിയതും ‘ഏഴിമലപൂഞ്ചോല’, ‘പരുമല ചെരുവിലെ’ എന്നീ ഗാനങ്ങള്‍ പിറന്നതും അദ്ദേഹത്തിലൂടെയാണ്. സ്ഫടികത്തിലെ ആടുതോമയുടെ ക്ഷോഭങ്ങള്‍ക്കും ധ്രുവത്തിലെയും കൗരവറിലെയും വൈകാരിക നിമിഷങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സംഗീതസാന്നിധ്യം, ആ ചിത്രങ്ങളെ കാലാതീതമാക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ചു.

മാന്‍ഡലിന്‍ എന്ന സംഗീതോപകരണത്തിന്റെ സാധ്യതകളെ ഇത്രയേറെ മനോഹരമായി വിനിയോഗിച്ച മറ്റൊരു സംഗീത സംവിധായകന്‍ മലയാളത്തില്‍ ഇല്ലെന്നുതന്നെ പറയാം. മാന്‍ഡലിന്‍ വിദ്വാനായിരുന്ന അച്ഛന്‍ പഴനിയില്‍ നിന്ന് പകര്‍ന്നുകിട്ടിയ സംഗീത പാരമ്പര്യത്തെ, ആധുനിക സിനിമയുടെ സാങ്കേതികതയുമായി അദ്ദേഹം വിളക്കിച്ചേര്‍ത്തു. ആക്ഷന്‍ സിനിമകളുടെ ദ്രുതതാളങ്ങള്‍ക്കിടയിലും, ആത്മാവിനെ തൊടുന്ന മെലഡികള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ‘ഇന്ദ്രജാല’ത്തിലെ ‘കുഞ്ഞിക്കിളിയേ കൂടെവിടെ’ എന്ന ഗാനത്തിലെ നൊമ്പരവും, ‘ധ്രുവ’ത്തിലെ ‘തുമ്പിപ്പെണ്ണേ’, ‘കറുകവയല്‍ കുരുവി’ എന്നീ ഗാനങ്ങളിലെ പ്രണയവും മലയാളിയുടെ സാംസ്‌കാരിക സ്മൃതികളില്‍ മായാതെ കിടക്കുന്നു.
ജോണി വാക്കര്‍ എന്ന പടത്തിലെ ‘ശാന്തമീ രാത്രിയില്‍’ എന്ന ഫാസ്റ്റ് നമ്പര്‍ തുടങ്ങി അദ്ദേഹം സംഗീതത്തിലൂടെ ജനഹൃദയങ്ങളില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല.

ബഹളങ്ങള്‍ക്കിടയില്‍ സംഗീതം നഷ്ടപ്പെട്ടുപോകുന്ന വര്‍ത്തമാനകാലത്ത്, എസ്.പി. വെങ്കിടേഷിന്റെ വിയോഗം ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. സംഗീതം എന്നത് കേവലം വിനോദോപാധി മാത്രമല്ലെന്നും, അത് മനുഷ്യന്റെ ഉള്ളിലെ വികാരങ്ങളെ ശുദ്ധീകരിക്കാനും സാന്ത്വനിപ്പിക്കാനും ഉതകുന്നതാകണമെന്നുമുള്ള വലിയൊരു പാഠം അദ്ദേഹം ബാക്കിയാക്കുന്നു. അദ്ദേഹം ഈണം നല്‍കിയ ഗാനങ്ങളിലൂടെയും, ആവേശം പകരുന്ന പശ്ചാത്തല സംഗീതത്തിലൂടെയും എസ്.പി. വെങ്കിടേഷ് എന്ന നാദവിസ്മയം ജനഹൃദയത്തിലെന്നും ജീവിക്കും.

Tags: cinemaMusicianS P Venkidesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു

India

ഇന്ത്യ-ന്യൂസിലാന്‍റ് ഫൈനലായിട്ടും ബോക്സോഫീസില്‍ കുതിയ്‌ക്കുക തന്നെയാണ് കേരള സ്റ്റോറി 2; ലാഭത്തിലാകാന്‍ രണ്ട് ദിവസം കൂടി മതി

Music

കാവ്യം ഭാസ്കരം രാഗം രാഘവം

Kerala

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി,കൂടെ കൂടിയ സി പി എം ജില്ലാ സെക്രട്ടറി റഫീഖിനോട് മാറി നില്‍ക്കാനും ആവശ്യപ്പെട്ടു

Mollywood

കേരള സ്റ്റോറി 2 സിനിമയുടെ പേര് മാറ്റണം; ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, ക്ഷമ ചോദിച്ച് അഭിഭാഷകൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.