കണ്ണൂര്‍: മാലൂര്‍ പഞ്ചായത്തില്‍ ചത്ത കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തൃക്കടാരി പൊയിലിലാണ് സംഭവം.
സാമ്പിള്‍ പരിശോധനയില്‍ പക്ഷിപ്പനി (എച്ച് 5 എന്‍ 1) സ്ഥിരീകരിച്ചെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാന്‍ സാധ്യത ഉള്ള സാഹചര്യത്തില്‍ ജഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
നേരത്തേ ഇരിട്ടി എടക്കാനത്ത് ചത്ത കാക്കയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.ജനുവരി 17നായിരുന്നു അന്ന് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
















