തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കുരുപ്പ് പിടിച്ച കോഴിയാണെന്ന് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി.രാഹുല്‍ തുടര്‍ച്ചയായി അയച്ച മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ജസ്‌ല പങ്കുവെച്ചു.
പീഡനങ്ങളെ ന്യായീകരിക്കും വിധം രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ഒരു അഭിമുഖം കണ്ടിട്ടാണ് ചാറ്റുകള്‍ പുറത്തുവിടാന്‍ തോന്നിയതെന്ന് ജസ്ല മാടശേരി പറഞ്ഞു. ഒരാളുടെ പോക്ക് കണ്ടാല്‍ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവുണ്ട് തനിക്ക്. കോഴികളെ കിലോമീറ്ററുകള്‍ അകലെ നിന്ന് തന്നെ മണക്കുമെന്നും ജസ്‌ല ഫേസ്ബുക്കില്‍ കുറിച്ചു.
മാന്യതയുടെയും പാവത്താന്റെയും മുഖംമൂടി അണിഞ്ഞ് നിയമസഭയിലിരിക്കുന്ന മന്ത്രിപുത്രന്മാരുടെ വരെ തനിനിറം പുറത്തുകൊണ്ടുവരാന്‍ തന്റേടമുള്ള സ്ത്രീകള്‍ ഇവിടെയുണ്ടെന്ന് ജസ്ല പറയുന്നു.നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.എ.ഷഹനാസും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കോഴിത്തരം തന്റെ അടുത്ത് ചെലവായില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
















