തിരുവനന്തപുരം: യുഎസ് ഇന്ത്യയുടെ വ്യാപാരച്ചുങ്കം 18 ശതമാനമായി വെട്ടിക്കുറച്ചതു മൂലം ഇന്ത്യന്‍ ഓഹരി വിപണി രേഖപ്പെടുത്തിയത് വന്‍കുതിപ്പാണ്. പക്ഷെ ഇന്ത്യന്‍ ഓഹരി വിപണിയിലെ വന്‍ കുതിപ്പിന് കാരണം എം.എ ബേബിയും സിപിഎമ്മും ഇന്ത്യ-യുഎസ് കരാറിനെയും ഇന്ത്യ-ഇയു കരാറിനെയും എതിര്‍ത്തതുകൊണ്ടാണെന്ന ട്രോളുമായി എത്തിയിരിക്കുകയാണ് ബിജെപി യുവനേതാവ് യുവരാജ് ഗോകുല്‍.
യൂറോപ്യന്‍ യൂണിയനുമായി പൂജ്യം നികുതിയോടെ സ്വതന്ത്ര വ്യാപാരക്കരാറില്‍ ഇന്ത്യ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ വ്യാപാരച്ചുങ്കം 50 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി വെട്ടിക്കുറച്ചത്. ഇതാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ സൂചികയായ സെന്‍സെക്സ് 2072 പോയിന്‍റ് കുതിക്കാന്‍ കാരണമായത്. എന്നാല്‍ ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായും ഇപ്പോള്‍ ട്രംപുമായും ഉണ്ടാക്കിയ ധാരണയെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ശക്തമായി എതിര്‍ത്തിരുന്നു.
ഇതോടെയാണ് എം.എ. ബേബി ഈ കരാറുകളെ എതിര്‍ത്തതുകൊണ്ടാണ് ഇന്ത്യയുടെ ഓഹരി വിപണി കുതിച്ചുയര്‍ന്നതെന്ന് യുവരാജ് ഗോകുല്‍ പരിഹസിച്ചത്.
“യൂറോപ്യന്‍ യൂണിയനുമായി കരാര്‍ ഒപ്പിട്ട് ആഴ്‌ച്ച ഒന്ന് തികയും മുമ്പ് അമേരിക്കയുമായും ഇന്ത്യ കരാര്‍ ഒപ്പിട്ടു..താരിഫ് കുറച്ച് 18% ആക്കിയെങ്കിലും ഇത് ഇന്ത്യക്ക് ഗുണം ചെയ്യുമോ എന്ന ആശങ്കയിലായിരുന്നു നിക്ഷേപകര്‍….സിപിഎം കരാറിനെ എതിര്‍ത്തതോടെയാണ് ആശങ്ക മാറിയത്….അതോടെ വന്‍ കുതിപ്പാണ് ഇന്ന് ഓഹരി വിപണി രേഖപ്പെടുത്തുന്നത്….”- ഇതാണ് യുവരാജ് ഗോകുല്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റ്.
















