കൊല്ലം : ദേശീയതയുടെ ഉറച്ച ശബ്ദമായ് നിലകൊള്ളുന്ന തെക്കിന്റെ കാവിപ്പട എന്ന നവമാധ്യമ കൂട്ടായ്‌മ സാമൂഹിക മാധ്യമത്തില്‍ തരംഗമാകുന്നു.രാഷ്‌ട്രീയത്തിനും രാഷ്‌ട്ര സ്‌നേഹത്തിനും ഉപരിയായ് സാമൂഹിക പ്രതിബദ്ധതപുലര്‍ത്തിയാണ് കൂട്ടായ്‌മയുടെ വേറിട്ട യാത്ര.
എല്ലാവര്‍ഷവും നടത്തിവരാറുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവും ആരംഭിക്കുന്നു. ഫെബ്രുവരി 15 ന് കോട്ടയം സ്‌നേഹക്കൂട് അഭയകേന്ദ്രത്തില്‍ അന്നദാന പരിപാടി സംഘടിപ്പിച്ച് കൊണ്ടാണ് ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് തുടക്കമിടുന്നത്.
പരിപാടിയില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ ഷോണ്‍ ജോര്‍ജ്, യൂത്ത് ടാലെന്റ് ശിവപ്രിയ എന്നിവര്‍ മുഖ്യ സാന്നിധ്യമാകും.തുടര്‍ന്ന് എറണാകുളം, പത്തനംതിട്ട ജില്ലകളിലും കൂട്ടായ്‌മയുടെ പ്രവര്‍ത്തനങ്ങള്‍ ഈവര്‍ഷം എത്തുമെന്ന് സംഘാടകരായ സൂരജ് പുനലൂര്‍, ശരണ്യ പ്രമോദ് എന്നിവര്‍ അറിയിച്ചു.
















