ബെംഗളൂരു: കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇന്‍കം ടാക്സിനെ വിചാരണ ചെയ്യാന്‍ ചില മാധ്യമങ്ങള്‍ ഉത്സാഹം പ്രകടിപ്പിക്കുമ്പോള്‍ തന്നെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ജനിപ്പിക്കുന്ന ചോദ്യങ്ങള്‍ ഉയരുകയാണ്. ബെംഗളൂരുവിലെ റിച്ച് മണ്ട് ടൗണിലെ ലാംഗ് ഫോര്‍ഡ് ടൗണ്‍ ബംഗ്ലാവിലാണ് സി.ജെ. റോയിയ്‌ക്ക് വെടിയേറ്റത്.
തൊട്ട അടുത്ത് മൂന്ന് നാല് കിലോമീറ്ററിനുള്ളില്‍ ഹോസ്പിറ്റലുകള്‍ പലതും ഉണ്ടായിട്ടും എന്തിന് പത്ത് കിലോമീറ്റര്‍ അകലെയുള്ള നാരായണ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി എന്ന ചോദ്യവും ഉയരുന്നു. എച്ച് എസ് ആര്‍ ലേഔട്ടിലാണ് നാരായണ ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്നത്. ഇത് 10 കിലോമീറ്റര്‍ അകലെയാണ്. മല്യ ഹോസ്പിറ്റല്‍, ഫിലോമിനാസ് ഹോസ്പിറ്റല്‍, വിക്രം ഹോസ്പിറ്റല്‍ എന്നിവ സ്ഥിതിചെയ്യുന്നത് റിച്ച്മണ്ട് സര്‍ക്കിളിനടുത്താണ് .
നാരായണ ഹോസ്പിറ്റലില്‍ എത്തിയതിന് ശേഷം മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. അപായം സംഭവിച്ച അദ്ദേഹത്തിന്റെ ഓഫീസിലെ സിസിടിവി രണ്ട് മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന വിവരവും പുറത്തുവരുന്നുണ്ട്.
വെള്ളിയാഴ്ച ചോദ്യം ചെയ്തിട്ടില്ലെന്ന് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍
മറ്റ് രാഷ്‌ട്രീയക്കാര്‍, സി.ജെ. റോയിയുടെ മരണത്തില്‍ ഇന്‍കം ടാക്സിനെതിരെ ആരോപണം ഉയര്‍ത്തിയതോടെയാണ് ഇന്‍കം ടാക്സ് വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. റോയ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്ത വെള്ളിയാഴ്ച ദിവസം ഇങ്കംടാക്‌സ് റെയ്ഡിനോ മൊഴിയെടുക്കാനോ റോയിയെ സമീപിച്ചിരുന്നില്ല എന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. വ്യാഴാഴ്ച ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി, റോയിയുടെ മൊഴിയെടുത്തിരുന്നു. ഇതുകൂടാതെ അന്വേഷണത്തിൽ സമ്മർദ്ദമൊന്നും ഉണ്ടായില്ലെന്ന് റോയ് രേഖാമൂലം എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് കൈകൊടുത്താണ് റോയ് മടക്കി അയച്ചത്. – ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. അപ്പോള്‍ പിന്നെ എങ്ങിനെയാണ് റോയി മരിച്ചത് എന്ന ചോദ്യം ഉയരുന്നു. പിറ്റേന്നാണ് റോയ് ഓഫീസിൽ വെടിവെച്ച് മരിച്ചത്.
















