Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിജെ റോയിയുടെ ഡയറിയിൽ എംഎൽഎമാരുടെയും , മുൻ എംപിയുടെയും , നടിമാരുടെയും പേരുകൾ : ആ 15 മിനിട്ടിൽ റോയി ഫോൺ ചെയ്തത് ആരെയെന്നും അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 01:28 pm IST
in India

ബെംഗളൂരു : കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്ത് . റോയിയുടെ ഓഫീസിൽ നിന്ന് അദ്ദേഹത്തിന്റെ ഡയറി കണ്ടെത്തിയതായും, അതിൽ രാഷ്‌ട്രീയ സ്വാധീനമുള്ള എംഎൽഎമാരുടെയും സിനിമാ വ്യക്തികളുടെയും പേരുകൾ പരാമർശിച്ചിട്ടുണ്ടെന്നുമാണ് സൂചന.

സിജെ റോയിക്ക് എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു. സംസ്ഥാനത്തെ രണ്ട് സ്വാധീനമുള്ള എംഎൽഎമാരുടെയും ഒരു മുൻ എംപിയുടെയും പേരുകൾ ഡയറിയിൽ പറയുന്നുണ്ടെന്നാണ് വിവരം. പ്രത്യേകിച്ച് ബാംഗ്ലൂരിൽ നിന്നുള്ള എംഎൽഎമാരുമായും കോലാർ ജില്ലയിലെ എംഎൽഎമാരുമായും അദ്ദേഹത്തിന് ഉണ്ടായിരുന്ന ബിസിനസ് ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്നും പറയപ്പെടുന്നു.

ഇതിനുപുറമെ, ദക്ഷിണേന്ത്യയിലെ പ്രശസ്ത നടിമാരുടെയും മോഡലുകളുടെയും പേരുകളും ഡയറിയിൽ പരാമർശിക്കുന്നുണ്ട്. ദുബായിൽ താൻ നടത്തിയിരുന്ന ബിസിനസുകളെക്കുറിച്ചും അവിടെ സ്വാധീനമുള്ള ആളുകളുമായുള്ള ബന്ധങ്ങളെക്കുറിച്ചും റോയ് എഴുതിയിട്ടുണ്ടെന്ന് കന്നട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നിലവിൽ, ബെംഗളൂരുവിലെ അശോക് നഗർ പോലീസ് റോയിയുടെ ആത്മഹത്യ കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കൊച്ചിയിൽ നിന്നുള്ള 10 ഐടി ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ രണ്ട് കാറുകളിലായി അനെപാല്യയിലെ അപ്പാർട്ട്മെന്റ് ഓഫീസിൽ എത്തിയത് . സാധാരണയായി ഓഫീസ് അധികൃതരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. എന്നാൽ, റെയ്ഡ് സമയത്ത് തന്നെ റോയ് രേഖകൾ എടുക്കാനായി പ്രത്യേക മുറിയിലേക്ക് പോയതും, 15 മിനിട്ടിലേറെ ആ മുറിയിൽ ചിലവഴിച്ചതും ദുരൂഹത ഉണർത്തുന്നു.

ഐടി ഉദ്യോഗസ്ഥരുടെ നോട്ടീസിൽ ഒപ്പിട്ട ശേഷം സിജെ റോയ് തന്റെ മുറിയിൽ പോയി വാതിൽ പൂട്ടിയിരുന്നു. 15 മിനിറ്റിനുശേഷം മുറിയിൽ നിന്ന് വെടിയൊച്ച കേട്ടു. ഈ സമയത്തിനുള്ളിൽ റോയ് ആരെയോ ഫോൺ ചെയ്തതായും കന്നട മാധ്യമങ്ങൾ പറയുന്നു. ഇതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. മാത്രമല്ല കമ്പനിയിലെ എല്ലാ സിസിടിവികളും രണ്ട് മാസമായി ഓഫാണെന്നും റിപ്പോർട്ടുണ്ട്.

ഐടി റെയ്ഡ് ഭയന്ന് സിജെ റോയ് ആത്മഹത്യ ചെയ്തതാണോ എന്ന സംശയവും അതിശയിപ്പിക്കുന്നതാണ്. കാരണം ദുബായ്, ബാംഗ്ലൂർ തുടങ്ങി പല സ്ഥലങ്ങളിലും ആയിരക്കണക്കിന് കോടിയുടെ സ്വത്തുക്കൾ സിജെ റോയിക്ക് സ്വന്തമായുണ്ട്. ഇത്രയും വലിയ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത റോയിക്ക്, ഒരു ഐടി റെയ്ഡിൽ എന്തെങ്കിലും പഴുതുകൾ കണ്ടെത്തിയാൽ പോലും പിഴ അടയ്‌ക്കാൻ പ്രയാസമുണ്ടാകുമായിരുന്നില്ല. നിയമനടപടിക്കുള്ള ഓപ്ഷനും ഉണ്ടായിരുന്നു. വൻകിട കമ്പനികളിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും, അഭിഭാഷകർക്കും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാകുന്ന ഒരു കേസിൽ അദ്ദേഹം ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യവും ഉയരുന്നു.

Tags: C.J.Roy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെടിയുണ്ട സി.ജെ. റോയിയുടെ ഇടതു നെഞ്ചിലൂടെ ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് കടന്നു പോയി; പോസ്റ്റുമോർട്ടം റിപ്പോർട്ട്

Kerala

സി.ജെ. റോയിയുടെ മരണം: അന്വേഷണം സി.ഐ.ഡിക്ക് കൈമാറി കർണാടക സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.