തിരുവനന്തപുരം: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം കഠിന തടവ്. വെങ്ങാനൂര്‍ സ്വദേശി രാജനെയാണ് (56) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2021 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്തെ ഹോസ്റ്റലില്‍ ക്ലീനറായിരുന്ന രാജന്‍ ആരുമില്ലാത്ത തക്കം നോക്കി മിഠായി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഭീഷണിയില്‍ രണ്ടാമതും പീഡനം തുടര്‍ന്നപ്പോള്‍ മറ്റൊരാള്‍ ഇവരെ കാണാനിടയായി. ഇതേതുടര്‍ന്ന് തിരക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. പ്രോസിക്യൂഷന്‍ 13 സാക്ഷികളെ വിസ്തരിക്കുകയും 34 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
















