കൊല്ലം:മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കൊട്ടാരക്കരയില്‍ വച്ച് കണ്‍ട്രോള്‍ റൂം എസ്‌ഐ രാജേഷ് കുമാര്‍, സിപിഒ നിക്‌സണ്‍ എന്നിവരെ ആക്രമിക്കാന്‍ ഒരുമ്പെട്ട വെങ്കിടേഷ്, മനീഷ് എന്നിവരാണ് പിടിയിലായത്.
മദ്യപിച്ച് രണ്ട് പേര്‍ വാഹനത്തില്‍ വരുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കൊട്ടാരക്കര റെയില്‍വേ ഓവര്‍ ബ്രിഡ്ജില്‍വച്ച് പൊലീസ് ഇവരെ തടഞ്ഞു.പ്രകോപിതരായ പ്രതികള്‍ പൊലീസുകാരെ അസഭ്യം വിളിക്കുകയും എസ്‌ഐയുടെ ഷര്‍ട്ട് വലിച്ചു കീറാന്‍ ശ്രമിക്കുകയുമായിരുന്നു.
ഇത് തടഞ്ഞ സിപിഒയെ പ്രതികള്‍ കൈയേറ്റം ചെയ്തു.തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച പ്രതികള്‍ സെല്ലില്‍ കിടന്ന് പൊലീസുകാരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
















