തിരുവനന്തപുരം :വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനാല്‍ രോഗി മരിച്ചെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.രമ .ബിസ്മീറിന് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ഓക്സിജന്‍ സംവിധാനമുള്ള ആംബുലന്‍സിലാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
രാത്രിയില്‍ ഗ്രില്‍ അടച്ചിട്ടത് രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് ഡോ. രമയുടെ വാദം. സെക്യൂരിറ്റി ഗാര്‍ഡിനെയോ അറ്റന്‍ഡറേയോ നിയമിച്ചിട്ടില്ല.
ശ്വാസംമുട്ടലുമായി എത്തിയ രോഗിയെ ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ച് പ്രാഥമിക ചികിത്സയും കുത്തിവയ്‌പ്പും നല്‍കിയെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. രമ വിശദീകരിക്കുന്നത്. രോഗിയ്‌ക്ക് ഓക്സിജന്‍ ഉള്‍പ്പെടെ നല്‍കി.
എന്നാല്‍ ഭര്‍ത്താവിന് ചികിത്സ നിഷേധിക്കപ്പെട്ടുവെന്ന് ബിസ്മീറിന്റെ ഭാര്യ ആരോപിച്ചു. രാത്രി എത്തിയപ്പോള്‍ ഡോക്ടറും ആശുപത്രി ജീവനക്കാരും ഉറക്കത്തിലായിരുന്നു. ആവര്‍ത്തിച്ച് നിലവിളിച്ചപ്പോഴാണ് ഓക്‌സിജന്‍ നല്‍കിയത്. നിരവധി തവണ മുട്ടിയപ്പോവാണ് സെക്യൂരിറ്റി എത്തി ഗേറ്റ് തുറന്നത്. രക്ഷിക്കണേ എന്ന് പറഞ്ഞ് ഭര്‍ത്താവ് നിലവിളിക്കുകയായിരുന്നുവെന്ന് ജാസ്മിന്‍ പറഞ്ഞു.
















