ഏതൊരു കാര്യം ചെയ്യുമ്പോഴും വാസ്തു നോക്കുന്നവരാണ് മലയാളികൾ. ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ വാസ്തുവിന് കഴിയും. നിങ്ങളുടെ കുടുംബത്തിൽ സമാധാനവും സമ്പത്തും ഉറപ്പാക്കാൻ വാസ്തു പ്രകാരമുള്ള കാര്യങ്ങൾ ചെയ്യാൻ ജ്യോതിഷികൾ നിർദേശിക്കാറുണ്ട്. വീട് വയ്‌ക്കുമ്പോഴും വീട്ടിലെ സാധനങ്ങളുടെ സ്ഥാനം നിശ്ചയിക്കുമ്പോഴുമാണ് പലരും പ്രധാനമായും വാസ്തു പരിഗണിക്കുന്നത്
അതിൽ പ്രധാനപ്പെട്ട ഒന്നാണ് സ്വർണം. ആഭരണം എന്ന നിലയിൽ സുരക്ഷിതമായ നിക്ഷേപമാണ് സ്വർണം. സ്വർണം ധരിക്കുകയോ വീട്ടിൽ സൂക്ഷിക്കുകയോ ചെയ്യുന്നത് നല്ലതാണെന്നാണ് വാസ്തുവിൽ പറയുന്നത്. എന്നാൽ ഇത് വീട്ടിൽ വയ്‌ക്കുമ്പോൾ ചില കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നഷ്ടം സംഭവിക്കുമെന്നാണ് വിശ്വാസം.ഹിന്ദു വിശ്വാസം അനുസരിച്ച് സമ്പത്തിന്റെ ദേവനാണ് കുബേരൻ. വടക്ക് ദിശയാണ് കുബേരന്റെ ദിശയെന്ന് വാസ്തുവിൽ പറയുന്നു.
അതിനാൽ വീട്ടിന്റെ വടക്ക് ദിശയിലുള്ള ലോക്കർ റൂമിൽ സ്വർണവും മറ്റ് ആഭരണങ്ങളും സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലതെന്നാണ് വിശ്വാസം. തെക്ക് – പടിഞ്ഞാറ്, തെക്ക്, പടിഞ്ഞാറ് എന്നീ ദിശകളിലുള്ള മുറികളിലും സ്വർണം സൂക്ഷിക്കാം.എന്നാൽ ഇവിടങ്ങളിൽ സ്വർണം സൂക്ഷിക്കുമ്പോൾ ലോക്കർ സൗകര്യം ഉണ്ടായിരിക്കണം.
കൂടാതെ പ്രധാന കവാടത്തിൽ നിന്നോ കുളിമുറിയിൽ നിന്നോ അവ ദൃശ്യമാകാൻ പാടില്ല. വെളിച്ചവും കാറ്റും എത്തുന്ന റൂമിൽ വേണം സ്വർണം സൂക്ഷിക്കാൻ. അടച്ചിടുന്ന മുറിയിൽ സ്വർണം സൂക്ഷിച്ചാൽ നെഗറ്റീവ് എനർജിയ്‌ക്ക് കാരണമാകുമെന്നും വാസ്തുവിൽ പറയുന്നു.















