കോഴിക്കോട് : കള്ളന്മാരെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. സിപിഎമ്മിനെതിരെ ശബ്ദിക്കുന്നവരെ പുറത്താക്കുകയാണ്.
ബംഗാളിലെ അവസ്ഥ കേരളത്തിലും സിപിഎമ്മിന് ഉണ്ടാകും.ധനരാജിനെ കൊലപ്പെടുത്തിയതും സിപിഎം ആണോ എന്ന സംശയമാണുളളത്.
കൊലപാതകത്തിന് ശേഷം രക്തസാക്ഷി ഫണ്ടും മുക്കി. വിഷയത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ ആക്രമിണം നടത്തി. ഇതേ നിലപാട് തുടര്‍ന്നാല്‍ പയ്യന്നൂരില്‍ ചെറുത്തുനില്‍പ്പുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
















