Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ജനങ്ങള്‍ക്കു പ്രഥമസ്ഥാനം: പൗരസേവനത്തിലൂന്നിയ ഭരണം

രാജ്നാഥ് സിങ് by രാജ്നാഥ് സിങ്
Jan 26, 2026, 10:40 am IST
in Main Article

1952 മെയ് 16-ന്, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ഭാരതത്തിന്റെ പ്രഥമ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ആ നിമിഷത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കി. ഭാരതത്തിന്റെ പ്രയാണത്തിലെ ഒരുഘട്ടം മാത്രമാണ് ഇതിലൂടെ പൂര്‍ത്തിയായതെന്നും, രണ്ടാംഘട്ടത്തില്‍ ”ഒരു രാഷ്‌ട്രത്തിനോ ജനതയ്‌ക്കോ മുന്നോട്ടുള്ള പ്രയാണത്തില്‍ വിശ്രമിക്കാന്‍ ഇടമുണ്ടാകില്ല” എന്നും അദ്ദേഹം അംഗങ്ങളെ ഓര്‍മിപ്പിച്ചു.

ഡോ. പ്രസാദ് വ്യക്തമാക്കിയതുപോലെ, ഭാരതത്തിന്റെ മുന്നിലുള്ള യഥാര്‍ത്ഥ ലക്ഷ്യം ”നമ്മുടെ ജനങ്ങള്‍ക്കു സന്തോഷം പകരുകയും അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ ഭാരം കുറയ്‌ക്കുകയും ചെയ്യുക” എന്നതായിരുന്നു. പുതിയ റിപ്പബ്ലിക്കിന്റെ ധാര്‍മിക ഉദ്ദേശ്യത്തെ നിര്‍വചിക്കുന്ന ഒന്നായിരുന്നു ആ ഉത്തരവാദിത്വം. ഈ ധാര്‍മിക ഉത്തരവാദിത്വത്തെ ജനാധിപത്യ ഭരണത്തിന്റെ ഹൃദയഭാഗത്തു പ്രതിഷ്ഠിക്കുന്നതിലൂടെ, ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധത്തെ ഡോ. പ്രസാദ് പുനര്‍നിര്‍വചിച്ചു. ”ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍, ജനങ്ങളുടെ ഭരണം” എന്ന വാചകത്തിലാണു ജനാധിപത്യം സംഗ്രഹിക്കപ്പെടാറുള്ളത്. പരമാധികാരം പൗരന്മാരില്‍ നിക്ഷിപ്തമാക്കുകയും ഭരണകൂടത്തിന്റെ അധികാരത്തിനു ഭരണഘടനാപരമായ പരിധികള്‍ നിശ്ചയിക്കുകയും ചെയ്ത ഭരണഘടനയുടെ അംഗീകാരത്തോടെ ”ജനങ്ങളുടെ” എന്ന തത്വം സാക്ഷാത്കരിക്കപ്പെട്ടു. പശ്ചാത്തലങ്ങള്‍ നോക്കാതെ പ്രായപൂര്‍ത്തിയായ ഓരോ ഭാരതീയനും തുല്യമായ രാഷ്‌ട്രീയ ശബ്ദം നല്‍കിയ 1952-ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിലൂടെ ”ജനങ്ങളാല്‍” എന്ന തത്വം പ്രതിഫലിച്ചു.

എന്നിരുന്നാലും, മൂന്നാമത്തെ വശമായ ”ജനങ്ങള്‍ക്കുവേണ്ടി” എന്നത്, പൗരന്മാര്‍ക്കു ശാക്തീകരണവും ക്ഷേമവും നല്‍കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിരന്തരമായ കടമയെ സൂചിപ്പിക്കുന്നു. ജനാധിപത്യ റിപ്പബ്ലിക്കിന്റെ വിജയം നിലകൊള്ളുന്നത്, ഭരണം എത്രത്തോളം ജനങ്ങളെ സേവിക്കുന്നു എന്നതിലാണ്. പുരാതന ഭാരതത്തില്‍, ”യോഗക്ഷേമം” എന്ന സങ്കല്‍പ്പം വ്യക്തിയുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടിയാണു നിലകൊണ്ടത്.

സമകാലിക ഭരണത്തില്‍, ”ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം” എന്ന കാഴ്ചപ്പാട് ഏവരെയും ഉള്‍ക്കൊള്ളുന്നതും ജനകേന്ദ്രീകൃതവുമായ ഭരണത്തോടുള്ള സുസ്ഥിരവും പ്രത്യയശാസ്ത്രപരവുമായ പ്രതിജ്ഞാബദ്ധതയാണു പ്രതിഫലിപ്പിക്കുന്നത്. ഏറ്റവും ദുര്‍ബലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായവരുടെ ഉന്നമനത്തിനു മുന്‍ഗണന നല്‍കി, സര്‍ക്കാര്‍ സജീവമായി ”ജനങ്ങള്‍ക്കുവേണ്ടി” പ്രവര്‍ത്തിക്കുന്ന ഈ പ്രതിജ്ഞാബദ്ധത, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ശ്രദ്ധേയമായ ഫലങ്ങള്‍ നല്‍കി.

കഴിഞ്ഞ ദശകത്തില്‍, ”ജനങ്ങള്‍ക്കുവേണ്ടി” എന്ന, ഏവരെയും ഉള്‍ച്ചേര്‍ക്കുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി സാമൂഹ്യ-സാമ്പത്തിക നീതിക്കു കൂടുതല്‍ മുന്‍ഗണന നല്‍കി. ലോക ബാങ്കിന്റെ ‘വസന്തം 2025: ദാരിദ്ര്യവും സമത്വവും സംബന്ധിച്ച സംക്ഷിപ്ത റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 171 ദശലക്ഷം പേരെ കടുത്ത ദാരിദ്ര്യത്തില്‍നിന്നു മോചിപ്പിക്കാന്‍ സാധിച്ചു.

പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങള്‍ക്ക് അര്‍ത്ഥവത്തായ നീതി ലഭ്യമാക്കുന്നതിനും അവരുടെ അന്തസ്സും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നതിനുമായി ‘ഭിന്നശേഷിക്കാരുടെ അവകാശ നിയമം-2016’, ‘മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ നിയമം-2019’ തുടങ്ങിയ പുരോഗമനപരമായ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

ജനകേന്ദ്രീകൃത ഭരണത്തിന്റെ കരുത്തുറ്റ ഉദാഹരണങ്ങളിലൊന്നാണു ശുചിത്വ ഭാരത യജ്ഞം. ‘ജനങ്ങള്‍ക്കുവേണ്ടി” എന്ന ജനാധിപത്യ ആദര്‍ശത്തെ താഴേത്തട്ടില്‍ പ്രായോഗികമാക്കാന്‍ ഈ ദൗത്യത്തിനു സാധിച്ചു. കേവലം ശുചിത്വ പദ്ധതി എന്നതിലുപരി, മാനുഷിക അന്തസ്, പൊതുജനാരോഗ്യം, സ്ത്രീസുരക്ഷ, സാമൂഹ്യ ഉള്‍ച്ചേര്‍ക്കല്‍ എന്നിവയില്‍ അധിഷ്ഠിതമായ രാജ്യവ്യാപക മുന്നേറ്റമായി ഇതു മാറി. ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന’യ്‌ക്കു കീഴില്‍ 80 കോടിയിലധികം പേര്‍ക്കു സൗജന്യഭക്ഷണം നല്‍കി.

‘പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന’ എന്നത്, പോളിസി എന്നതിലുപരി, ഏറ്റവും ദുരിതപൂര്‍ണമായ നിമിഷങ്ങളില്‍ അന്തസ്സും പ്രതീക്ഷയും നല്‍കിയ ഒന്നാണ്. സ്വയംപര്യാപ്ത ഭാരതം എന്ന ആഹ്വാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയപ്പോള്‍, അതു കേവലം സാമ്പത്തിക മുദ്രാവാക്യം മാത്രമായിരുന്നില്ല. മറിച്ച്, വ്യക്തിതലത്തിലുള്ള സ്വയംപര്യാപ്തതയുടെ വിപുലീകരണം കൂടിയായിരുന്നു. ”ജനങ്ങള്‍ക്കുവേണ്ടി” എന്ന ഭരണനിര്‍വഹണത്തിന്റെ ഇതേ ജനാധിപത്യപരമായ അനിവാര്യതയാണു ‘നാരീശക്തി വന്ദന്‍ അധിനിയ’മിലും പ്രകടമാകുന്നത്. ഭാരതത്തിന്റെ ജനാധിപത്യപ്രയാണം എന്നതു നിശ്ചലമായ ഭരണഘടനാനേട്ടമല്ല. മറിച്ച്, തുടര്‍ച്ചയായ ദേശീയ ദൗത്യമാണ്. ഭരണകൂടം ”ജനങ്ങള്‍ക്കുവേണ്ടി” എന്ന തത്വത്തില്‍ അചഞ്ചലമായി ഉറച്ചുനില്‍ക്കുമ്പോഴാണു ജനാധിപത്യം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നത്. ഈ 77-ാം റിപ്പബ്ലിക് ദിനത്തില്‍, പൗരന്മാരാണ് ഇന്നു ഭരണനിര്‍വഹണത്തിന്റെ കേന്ദ്രബിന്ദു എന്നു നിസ്സംശയം പറയാം. സാമൂഹ്യനീതിക്കു കരുത്തുപകര്‍ന്നും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ സാധ്യമാക്കിയും, ക്ഷേമാധിഷ്ഠിത ജനാധിപത്യ റിപ്പബ്ലിക് എന്ന ഭരണഘടനാപരമായ കാഴ്ചപ്പാടിനെ ഊട്ടിയുറപ്പിച്ചും മുന്നേറുകയാണ് ഭാരത റിപ്പബ്ലിക്.

Tags: Defence Minister Rajnath Singh77th Republic DayDr. Rajendra Prasad
രാജ്നാഥ് സിങ്
രാജ്നാഥ് സിങ്
കേന്ദ്ര പ്രതിരോധ മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ അന്തസ്സ് ഉയർത്തുന്നതിന് പകരം, കോൺഗ്രസ് തടസ്സങ്ങൾ സൃഷ്ടിക്കുന്നു : രൂക്ഷ വിമർശനവുമായി രാജ്‌നാഥ് സിംഗ്

India

പാക്കിസ്ഥാൻ മുഴുവൻ മേഖലയിലെയും സമാധാനത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നു : ഫ്രഞ്ച് പ്രതിരോധ മന്ത്രിയുമായുള്ള സംഭാഷണത്തിൽ രാജ്‌നാഥ് സിംഗ് 

മുന്‍ കരസേനാമേധാവി എം.എം. നരവനെ (വലത്തേയറ്റം)
India

നരവനെ എന്ന മാന്യനായ മുന്‍ കരസേനാമേധാവിയെ രാഹുല്‍ ഗാന്ധി അപമാനിക്കുന്നു; രാജ്നാഥ് സിങ്ങിനെ കളങ്കിതനാക്കാന്‍ രാഹുലിന്റെ വൃഥാവ്യായാമം

India

ഇന്റലിജൻസ്, സമുദ്ര സുരക്ഷ… പ്രതിരോധ പങ്കാളിത്തത്തിലൂടെ യൂറോപ്യൻ യൂണിയനും ഇന്ത്യയും കൂടുതൽ അടുക്കുന്നു 

റിപ്പബ്ലിക് ദിനത്തില്‍ ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ വജ്രാംഗ് ഫോര്‍മേഷനില്‍ പറക്കുന്നു
India

റിപ്പബ്ലിക് ദിനത്തില്‍ ആറ് റഫാല്‍ വിമാനങ്ങള്‍ ആകാശത്ത് കുതിച്ചത് വജ്രാംഗ് ക്രമീകരണത്തില്‍; എന്താണ് വജ്രാംഗ് ഫോര്‍മേഷന്‍?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.