ചെന്നൈ: വന്ദേമാതരത്തിന് ദേശീയഗാനമായ ‘ജനഗണമന’യ്‌ക്ക് തുല്യമായ പദവിയും ആദരവും നല്‍കണമെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. വന്ദേമാതരം രചിക്കപ്പെട്ടതിന്റെ 150-ാം വാര്‍ഷികാഘോഷവേളയില്‍, ഗാനത്തിന് നിയമപരിരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതിനിടെയാണ് ഗവര്‍ണറുടെ പ്രസ്താവന.
ഭാരതം എന്നത് കേവലമൊരു ഭൂപ്രദേശമല്ല, മറിച്ച് അതൊരു ‘അമ്മ’യാണെന്ന സത്യം നാം തിരിച്ചറിയണം. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭാരതം അമ്മയാണെന്ന സങ്കല്‍പ്പത്തെ ബോധപൂര്‍വം വിസ്മരിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഈ പ്രവണത തിരുത്തേണ്ടത് അനിവാര്യമാണ്. ശനിയാഴ്ച ചെന്നൈയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വന്ദേമാതരത്തിന് വലിയ സ്വീകാര്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















