തിരുവനന്തപുരം: അമ്പൂരി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വീട് ആക്രമിച്ചു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു. കണ്ടംതിട്ട വാര്‍ഡംഗം ആയ വൈസ് പ്രസിഡന്‍ന്റ് സീനാ അനിലിന്റെ വീടാണ് അജ്ഞാതര്‍ ആക്രമിച്ചത്.
ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.കോണ്‍ഗ്രസ് അംഗമാണ് സീന. നെയ്യാര്‍ ഡാം പൊലീസ് സ്ഥലത്ത് എത്തി പരിശോധിച്ചു.
അതേസമയം, സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
















