Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പാട്ടിന്റെ പാലാഴിക്കടവത്ത്

കല്‍പനാകാകളികള്‍2

കുമ്മനം രവി by കുമ്മനം രവി
Jan 25, 2026, 07:45 pm IST
in Varadyam, Entertainment

നാടന്‍ പാട്ടിന്റെ താളവും നാട്ടുഭാഷയുടെ പദലാളിത്യവും മലയാള ഭാവനയുടെ കാവ്യബിംബങ്ങളും കൊണ്ട് കേരളത്തനിമയുടെ സ്വകീയമായ ഗാനശില്‍പങ്ങളാണ് പി.
ഭാസ്‌കരന്‍ എന്ന കവിയില്‍ നിന്ന് മലയാള സിനിമയ്‌ക്ക് ലഭിച്ചത്.
‘…..നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം
നാലഞ്ചു തുമ്പ കൊണ്ട് മാനത്തൊരു പൊന്നോണം…..’ (രാരിച്ചന്‍ എന്ന പൗരന്‍ – 1956).
എട്ടോ പത്തോ വരിയില്‍ ഒതുങ്ങുന്ന ഒരു പിടി പദങ്ങള്‍ കൊണ്ട്  പാട്ടിന്റെ പൊന്നോണം തീര്‍ക്കുന്ന ഇന്ദ്രജാലമായിരുന്നു ആ തൂലിക കാഴ്ചവെച്ചത്.

ഭാവബന്ധുരമായ അലങ്കാര കല്‍പനകളാല്‍ ചമയങ്ങളിട്ട കവിതയ്‌ക്ക് സംഗീതത്തിന്റെ ചിലങ്കകെട്ടി മലയാളികളുടെ ഗാനാസ്വാദനത്തിന് പുത്തന്‍ അഭിരുചികള്‍ പകര്‍ന്ന കവിയാണ് പി. ഭാസ്‌കരന്‍. ഒരു സിനിമയില്‍ ഏറ്റവും അധികം പാട്ടുകളെഴുതുക എന്ന റിക്കാര്‍ഡും ഭാസ്‌കരന്‍ മാഷിനാണ്.

ഉണ്ണിയാര്‍ച്ചയില്‍ പന്ത്രണ്ട് ഗാനങ്ങളും മുടിനായ പുത്രനില്‍ (1961) പത്തു ഗാനങ്ങളും ലൈലാ മജ്‌നുവില്‍ (1962) പന്ത്രണ്ട് പാട്ടുകളും എഴുതിയ ഭാസ്‌കരന്‍ മാഷ് തന്നെയാണ് ഏറ്റവും ദൈര്‍ഘ്യമുള്ള മലയാളഗാനങ്ങളും എഴുതിയത്. സാധാരണ ഒരു സിനിമാഗാനത്തിന് എട്ടോ പത്തോ വരികള്‍ മാത്രമുള്ളപ്പോള്‍ പി. ഭാസ്‌കരന്‍ എഴുതിയ ‘ശങ്കര ദ്വിഗ് വിജയം’ (ജഗദ്ഗുരു ശങ്കരാചാര്യര്‍ 1977) എന്ന ഗാനത്തിന് 64 വരികളാണുള്ളത്. ഉമ്മ (1960) എന്ന ചിത്രത്തിലെ ‘കുയിലേ’ എന്ന ഗാനത്തിന് 41 വരികളും കളിത്തോഴനിലെ (1966) ‘മാളിക മേലൊരു മണ്ണാത്തിക്കിളി.’…യില്‍ 40 വരികളും കായംകുളം കൊച്ചുണ്ണിയിലെ (1966) ‘സുറുമ നല്ല സുറുമ’ ….യില്‍ 45 വരികളും ‘ദേവീ ദര്‍ശനം’ (1980) ത്തിലെ ദേവീമയം എന്ന ഗാനത്തിന് 51 വരികളുമുണ്ട്.

പി. ഭാസ്‌കരന്റെ കൈപ്പട

കവിതയുടെയും സംഗീതത്തിന്റെയും പാരസ്പര്യം പൂര്‍ണ്ണമാകുമ്പോഴാണ് ചലച്ചിത്ര ഗാനങ്ങള്‍ ജീവനുള്ള വാഗ്ഗേയങ്ങളാകുന്നത്. മലയാള ചലച്ചിത്ര ഗാനശില്‍പ്പങ്ങളുടെ കലാസ്യഷ്ടിയില്‍ മാത്യകയായി മുന്നേ നടന്നത് പി. ഭാസ്‌കരന്‍ തന്നെ.
കരയുന്നു പുഴ ചിരിക്കുന്നു…
( മുറപ്പെണ്ണ് – 1965)
നഗരം നഗരം മഹാസാഗരം…(നഗരമേ നന്ദി – 1967 )
ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍….(ആദ്യ കിരണങ്ങള്‍ – 1964)

തുടങ്ങി ഭാസ്‌കരഗീതികളുടെ നാദബ്രഹ്‌മം മലയാള ഗാനശാഖയുടെ പ്രഭാതഗീതങ്ങളായി… പി. ഭാസ്‌കരന്‍ ഒരു ഗാനരചയിതാവ് എന്ന നിലയില്‍ തിളങ്ങി നിന്ന അന്‍പതുകളിലെയും അറുപതുകളിലെയും കേരളത്തിന്റെ ഗ്രാമപ്രക്യതിയുടെ ഗൃഹാതുരമായ ശ്രാവ്യം കൂടിയാണ് ആ ഗാനശേഖരം. പുഴയും വയലും കിളികളും പൂക്കളും പുഴക്കടവുകളുമെല്ലാം ആ ഗാനങ്ങളില്‍ ആവര്‍ത്തിക്കുന്ന ബിംബങ്ങളാണ്. ‘കടവ്’ ആര്‍ദ്രമായ ഒരു അനുഭവമായി അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ കുളിര്‍മ പകര്‍ന്നു കൊണ്ട് നമ്മെ ഗ്രാമപ്രാന്തങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്നു.
‘കടവത്ത് തോണിയടുത്തപ്പോള്‍ ‘
…. (മുറപ്പെണ്ണ്, 1965)
അല്ലിയാമ്പല്‍ക്കടവില്‍ അന്നരയ്‌ക്കുവെള്ളം (റോസി, 1965)
ത്യത്താലപ്പൂക്കടവില്‍….(മാമാങ്കം, 1979)
ആലപ്പുഴ കടവീന്ന് …
( ലില്ലി,1958)
മാമലകള്‍ക്കപ്പുറത്ത്… താമരക്കടവത്ത് കിളിക്കൂട് (നിണമണിഞ്ഞകാല്‍പാടുകള്‍, 1963)
താമസമെന്തേവരുവാന്‍… പൂഞ്ചോലക്കടവില്‍ (ഭാര്‍ഗവീനിലയം, 1964)
പമ്പയാറിന്‍ പനിനീര്‍ക്കടവില്‍… (വിത്തുകള്‍, 1971)
പുലയനാര്‍ മണിയമ്മ… ആമ്പല്‍പൂങ്കടവിങ്കല്‍ (പ്രസാദം, 1977)
ആറാട്ടുകടവില്‍ ആളിമാരില്ലാതെ ( അച്ചാരം അമ്മിണി, 1977)
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലെ…കളിവള്ളം കെട്ടിയിട്ട് പുഴക്കടവില്‍.. (കടത്തനാട്ട് മാക്കം, 1978)
ആറാട്ടു കടവിങ്കല്‍….(വെങ്കലം, 1933)
ഭാസ്‌കര ഭാവനയുടെ വസന്തഗീതങ്ങളെ ചന്ദനച്ചാര്‍ത്ത് അണിയിക്കുന്ന ചാരുതയാണ് ‘നിലാവ്’ എന്ന കാവ്യബിംബം. ‘കേരളത്തിലെ നിലാവിനൊക്കെ ഭാസ്‌കരന്‍  മാഷിനുശേഷം എന്തൊരു തെളിച്ചമാണ്. ‘കേരളത്തിലെ ഒരു പ്രമുഖ കവി പ്രകടിപ്പിച്ച വിസ്മയമാണ് ഈ വാക്കുകളാണ്.

മഞ്ഞണിപ്പൂനിലാവും മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി വന്ന ധനുമാസ ചന്ദ്രികയും കന്നിരാവിന്‍ കളഭകിണ്ണവും വാസന്ത പഞ്ചമിനാളും ഗോപുരമുകളില്‍ ഗോരോചനക്കുറി വരയ്‌ക്കുന്ന വാസന്തചന്ദ്രനും ഈറനുടുത്തു കൊണ്ടംബരം ചുറ്റുന്ന ഹേമന്തരാവിലെ വെണ്‍മുകിലും തുടങ്ങി നിലാവിന്റെ കളഭക്കുറിയിട്ട ഭാസ്‌കരഗീതങ്ങള്‍ നിരവധിയാണ്.

കന്നിനിലാവത്ത് കസ്തൂരി പൂശുന്ന കൈതേ, കൈതേ,കൈനാറി… (തച്ചോളി ഒതേനന്‍, 1964)

പതിവായി പൗര്‍ണമി കോറും പടിവാതിലിനപ്പുറമെത്തി( ആദ്യകിരണങ്ങള്‍, 1964)

നിലാവിന്റെ നീലപ്പൊയ്‌കയില്‍ നീന്തി നീന്തി (ജീവിക്കാന്‍ അനുവദിക്കൂ, 1967)

പാതിരാവായില്ല പൗര്‍ണമീ (മനസ്വിനി, 1968)
താനേതിരിഞ്ഞും …… മധുമാസസുന്ദരചന്ദ്രലേഖ ( അമ്പലപ്രാവ്, 1970)

മുഴുതിങ്കള്‍ മണിവിളക്കണഞ്ഞു (അച്ചാണി, 1973)
വ്യശ്ചികപ്പൂനിലാവേ പിച്ചകപ്പൂനിലാവെ (തച്ചോളി മരുമകന്‍ ചന്തു, 1974)

ഇന്നു രാത്രി പൂര്‍ണിമരാത്രി… (ഒരു പിടി അരി, 1974)

കളഭത്തില്‍ മുങ്ങിവരും വൈശാഖരജനിയില്‍ (അയോദ്ധ്യ, 1975)

നിലാവിന്റെ പൂങ്കാവില്‍ നിശാപുഷ്പഗന്ധം (ക്യഷ്ണപരുന്ത്, 1984)

ഗാനപ്രേമികളുടെ ആസ്വാദകഹ്യദയത്തെ ഹര്‍ഷതുന്ദിലമാകുന്ന  ഭാസ്‌കരസംഗീതികകള്‍ പൂക്കളും പൂവാടികളും പൂമരങ്ങളും  നിറയുന്ന ആരാമലക്ഷ്മിയാണ്.
കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ….. ( അമ്മയെ കാണാന്‍, 1963)

കുങ്കുമപ്പൂവുകള്‍ പൂത്തു… (കായംകുളം കൊച്ചുണ്ണി, 1966)
ലില്ലിപ്പൂമാല വില്‍ക്കും പൂക്കാരിപ്പെണ്‍കിടാങ്ങള്‍ (നഗരമനന്ദി, 1967)

താമരക്കുമ്പിളല്ലോ മമ ഹ്യദയം (അന്വേഷിച്ചു കണ്ടെത്തിയില്ല, 1967)

ആരാമ മുല്ലകളേ പറയാമോ… (വിരുതന്‍ ശങ്കു, 1968)
ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍ ( ആഭിജാത്യം, 1971)

മുല്ലകള്‍ ഇന്നലെ ആരാമലക്ഷ്മിക്ക് ( വിത്തുകള്‍, 1971)
മാസം പൂവണി മാസം … ( മനുഷ്യബന്ധങ്ങള്‍, 1972)
കല്‍പനാരാമത്തില്‍ കണിക്കൊന്നപൂത്തപ്പോള്‍ (മനസ്, 1973)

കുമുദിനികള്‍ കളഭം പൂശി (വീണ്ടും പ്രഭാതം, 1973)
മാര്‍കഴിയില്‍ മല്ലികള്‍ പൂത്താല്‍ (പൊന്ന്, 1976)
നിന്റെ മിഴിയില്‍ നീലോല്പലം (അരക്കള്ളന്‍ മുക്കാല്‍കള്ളന്‍, 1974)

മായാത്ത മധുരഗാനമാലിനിയുടെ കല്‍പടവില്‍ തങ്കക്കിനാക്കളുടെ താജ്മഹലുകള്‍ തീര്‍ത്ത ഭാസ്‌കര സംഗീതികകള്‍, മാനസമണി വേണുവില്‍ സുന്ദരരാഗമായി, മാനത്തിന്‍മുറ്റത്ത് മഴവില്ലാല്‍ അലകെട്ടുന്ന പല്ലവികളായി ലോകം മുഴുവന്‍ സുഖം പകരുന്ന സ്‌നേഹദീപമായി എന്നും മിഴിതുറക്കുന്നു.
(തുടരും)

 

Tags: Malayalam Movie SongP. Bhasakaranപി. ഭാസ്‌കരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കല്‍പനാകാകളികള്‍- 7: മണ്ണിന്റെ ഗാനലാവണ്യങ്ങള്‍

Varadyam

കല്‍പനാ കാകളികള്‍-6: ജീവിതം പാടിയ പല്ലവികള്‍

Varadyam

കല്‍പനാ കാകളികള്‍-4: സന്ധ്യകള്‍ ചാലിച്ച സിന്ദൂരം

Varadyam

ഒറ്റക്കമ്പിയുള്ള തംബുരു

Varadyam

വര്‍ണം ഹരിതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.