ബ്രഹ്‌മകമലം വിടരും ത്രിമൂര്‍ത്തി-
സംഗമതീരങ്ങളില്‍…
ആദിയുഗങ്ങളിലുണരും ദേവ-
സ്‌നാനസംഗമ തീര്‍ത്ഥഭൂവില്‍…
ഉദകസ്വരങ്ങളായ് ഒഴുകും
ഗംഗയും യമുനയും സരസ്വതിയും…
ബ്രഹ്‌മമയീ ലയധ്യാനമന്ത്രങ്ങള്‍
നാദബ്രഹ്‌മമായ് ഒഴുകി…
ഭാരതപ്പുഴയില്‍ ആരതി നിറയും
സ്വരരാഗമാല്യം ചാര്‍ത്തുമ്പോള്‍,
ആദിയുഷസ്സില്‍ നിറചൈതന്യം
തെളിഞ്ഞു വിളങ്ങി…
ആദിതമസ്സില്‍ ഒരുകണം
ദിവ്യപ്രകാശമായ് നിറഞ്ഞു…
അനാദിയുഗമുറങ്ങിയ നാളം
ആദ്യപ്രപഞ്ച നാദമുണര്‍ത്തി…
ആയിരം സ്ഫുരണങ്ങള്‍
വര്‍ണ്ണങ്ങള്‍ വിടര്‍ത്തി വിശവേ
അനന്തതയില്‍, ആത്മസ്പര്‍ശം
ഏതോ അപാരത തന്‍ ദൈവ
ചൈതന്യത്തിലലിഞ്ഞു…
മൗനമന്ത്രധ്വനികള്‍ സ്വരസംഗീതമായ്
ഉള്ളില്‍ തുടിക്കും നാദമായ്…
താളമായ്, ആ മൂകതയില്‍
അനന്തയലകളായ്..
നാദതാളലയങ്ങളായ് ഒഴുകി…
ആദ്യം സാമവേദം സുമസുധാമയമായ്
നാവില്‍ മന്ത്രമായ് തുളുമ്പി…
ആയിരം ദീപങ്ങള്‍ അനന്തമായ്
പ്രപഞ്ചനാളമായ് തെളിഞ്ഞു…
അനന്തതയില്‍ ദൂരെ ആത്മനിവേദ്യം…
അപാരതയുടെ നാവില്‍ നാദമായ്…
ഉള്ളില്‍ താളമായ്…
അനന്തയലകളായ്…
നാദതാളലയങ്ങളായ് ഒഴുകി…
















