Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇന്ത്യ എ ഐ ഇംപാക്ട് ഉച്ചകോടി ഫെബ്രുവരിയില്‍; എല്ലാവര്‍ക്കും എഐ, എല്ലാവര്‍ക്കും ശോഭനമായ ഭാവി

കവിത ഭാട്ടിയ by കവിത ഭാട്ടിയ
Jan 25, 2026, 07:26 am IST
in Main Article

എഐ ഇംപാക്ട് ഉച്ചകോടി 2026-ന് ആതിഥേയത്വം വഹിക്കാന്‍ ഭാരതം ഒരുങ്ങുമ്പോള്‍, കേവലം അല്‍ഗോരിതങ്ങളോ ഓട്ടോമേഷനോ മാത്രമല്ല ശ്രദ്ധാകേന്ദ്രമാകുന്നത്; സര്‍വ്വാശ്ലേഷിത്വത്തെ അടിസ്ഥാനമാക്കിയുള്ള മനുഷ്യ കേന്ദ്രീകൃത പുരോഗതിയുടെ ശക്തമായ അനുഭവങ്ങളാണ് മുന്‍നിരയില്‍ ദൃശ്യമാകുന്നത്. മനുഷ്യശേഷിയെ വിപുലീകരിക്കുകയും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് എ ഐയുടെ യഥാര്‍ത്ഥ സാധ്യതകള്‍ ഇതള്‍ വിരിയുന്നത് ദീര്‍ഘകാലമായി ഔപചാരിക സമ്പദ്വ്യവസ്ഥയുടെ അതിരുകളിലേക്ക് പിന്തള്ളപ്പെട്ടു പോയ വനിതകള്‍, അനൗപചാരിക മേഖലയിലെ തൊഴിലാളികള്‍, യുവാക്കള്‍ എന്നിവരെ ശക്തിപ്പെടുത്തി അവര്‍ക്കായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് പ്രധാനം.

ഭാരതത്തില്‍ എ ഐക വികസിപ്പിക്കുക, ഭാരതത്തിനായി എ ഐ പ്രവര്‍ത്തിപ്പിക്കുക” എന്ന ദര്‍ശനത്തെ ആധാരമാക്കി, 2024 മാര്‍ച്ചില്‍ കേന്ദ്ര മന്ത്രിസഭ IndiaAI ദൗത്യത്തിന് അംഗീകാരം നല്‍കി. കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍, ഇന്ത്യഎഐ കമ്പ്യൂട്ട് കപ്പാസിറ്റി, ഇന്ത്യഎഐ ഇന്നൊവേഷന്‍ സെന്റര്‍ (IAIC), ഇന്ത്യഎഐ ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോം, ഇന്ത്യഎഐ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ്, ഇന്ത്യഎഐ ഫ്യൂച്ചര്‍ സ്‌കില്‍സ്, ഇന്ത്യഎഐ സ്റ്റാര്‍ട്ടപ്പ് ഫിനാന്‍സിംഗ്,സേഫ് ആന്‍ഡ് ട്രസ്റ്റഡ് എഐ ഉള്‍പ്പെടെയുള്ള നിര്‍ണായക സംരംഭങ്ങള്‍ തന്ത്രപരമായി രൂപകല്‍പ്പന ചെയ്ത് ഫലപ്രദമായി നടപ്പാക്കുന്നതിനായി IndiaAI ദൗത്യ സംഘം സജീവമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിച്ച്, ഇന്ത്യഎഐ ഇന്നൊവേഷന്‍ സെന്റര്‍ ബഹുഭാഷാ ലാര്‍ജ് ലാംഗ്വേജ് മോഡലുകളും ഡൊമെയ്ന്‍-നിര്‍ദ്ദിഷ്ട അടിസ്ഥാന മോഡലുകളും വികസിപ്പിച്ചുവരുന്നു. ദേശീയ ജി പി യു ഗ്രിഡ് ഉപയോഗിച്ച് പരിശീലിപ്പിക്കപ്പെടുന്ന ഈ മോഡലുകള്‍, വനിതാ സംരംഭകര്‍, കര്‍ഷകര്‍, ഗിഗ് തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ എന്നിവര്‍ക്കായി പ്രാദേശിക ഭാഷകളിലുള്ള എ ഐ സഹായക സംവിധാനങ്ങള്‍, മൈക്രോ-അഡൈ്വസറി ഉപകരണങ്ങള്‍, മേഖലാ-നിര്‍ദ്ദിഷ്ട വിജ്ഞാന എഞ്ചിനുകള്‍ എന്നിവയിലൂടെ സേവനം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

ആഗോളതലത്തില്‍ AIയെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ കൂടുതലായും ഉത്പാദനക്ഷമതയിലും മത്സരക്ഷമതയിലും കേന്ദ്രീകരിക്കുമ്പോള്‍, തൊഴില്‍, വിദ്യാഭ്യാസം, സുരക്ഷ, അവസരങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം ജനാധിപത്യവത്ക്കരിക്കുന്നതിലൂന്നിയാണ്. ഭാരതത്തില്‍ ശക്തമായ സ്വാധീനം പ്രകടമാകുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്‌ക്കുള്ള ഉപാധിയായി എ ഐയെ കാണുന്ന ഈ ദര്‍ശനമാണ് ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ-അക ഇംപാക്റ്റ് ഉച്ചകോടി 2026-ന്റെ പ്രമേയം. നയരൂപകര്‍ത്താക്കള്‍, നൂതനാശയക്കാര്‍, വ്യവസായ പ്രമുഖര്‍ എന്നിവരെ ഒരുമിച്ചു ചേര്‍ത്ത്, ജനങ്ങള്‍, പുരോഗതി, ഭൂമി എന്നീ മൂന്ന് ഘടകങ്ങളുടെയും ശോഭനമായ ഭാവിക്കായി എ ഐ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള അര്‍ത്ഥവത്തായ സംവാദം സംഘടിപ്പിക്കുകയാണ് ലക്ഷ്യം.

ഭാരതത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ഗിഗ്, പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥയില്‍, എ ഐ-യാല്‍ ശാക്തീകരിക്കപ്പെട്ട ഒരു പുതിയ ഡിജിറ്റല്‍ തൊഴില്‍ ശക്തിയെ രൂപപ്പെടുത്തുകയാണ് വനിതകള്‍. എ ഐ അധിഷ്ഠിത വിപണികള്‍ പ്രയോജനപ്പെടുത്തുന്ന വനിതാ സംരംഭകരായാലും, എ ഐ-അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന വനിതാ ഡ്രൈവര്‍മാരായാലും, വനിതാ ഡെലിവറി തൊഴിലാളികളായാലും, സാങ്കേതികവിദ്യ അവരുടെ ആത്മവിശ്വാസത്തെയും അവസരങ്ങളെയും പുനര്‍നിര്‍മ്മിക്കുകയാണ്.

ഭാരതത്തിന്റെ ഗ്രാമീണവും അര്‍ധനഗരവുമായ പ്രദേശങ്ങളില്‍, എ ഐ പിന്തുണയുള്ള ധനകാര്യ ഉപാധികള്‍ ഡിജിറ്റല്‍ സര്‍വ്വാശ്ലേഷിത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശിക ഭാഷകളിലുള്ള എ ഐക സഹായക സംവിധാനങ്ങളും ശബ്ദാധിഷ്ഠിത ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളും സാക്ഷരതയുടെയും ഭാഷയുടെയും പരിമിതികളെ മറികടക്കാന്‍ വനിതകളെ സഹായിക്കുന്നു. ഇതിലൂടെ അവര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ സ്വതന്ത്രമായും സുരക്ഷിതമായും കൈകാര്യം ചെയ്യാന്‍ കഴിയുന്നു.

യുവജനങ്ങളെ സംബന്ധിച്ചിടത്തോളം, ഇത് കേവലം ഒരു ഉപകരണമല്ല; ഒരു നൂതന സമ്പദ്വ്യവസ്ഥയിലേക്കുള്ള പ്രവേശന കവാടമാണ്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുടനീളം, സര്‍ക്കാര്‍സ്വകാര്യ സഹകരണ ഉദ്യമങ്ങള്‍ അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത മുതല്‍ ആധുനിക മെഷീന്‍ ലേണിംഗ് വരെ, AI നൈപുണ്യമുള്ള പ്രതിഭകളുടെ ശൃംഖല സൃഷ്ടിച്ചുവരുന്നു.IndiaAI ദൗത്യത്തിന്റെ ഭാഗമായി, ഭാരത സര്‍ക്കാര്‍ അടുത്തിടെ YUVA AI for All എന്ന ദേശീയ AI സാക്ഷരതാ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

ഹ്രസ്വവും സ്വയം-വേഗതയില്‍ പ്രവര്‍ത്തിക്കുന്നതുമായ ‘അക 101′ കോഴ്സ് മുഖേന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളിലും യുവ പഠിതാക്കളിലും അടിസ്ഥാന എ ഐക അവബോധം സൃഷ്ടിക്കുകയാണ് ദേശീയ യുവജന ദിനത്തില്‍ ആരംഭിച്ച ഈ സംരംഭത്തിന്റെ ലക്ഷ്യം. നിലവിലുള്ള സ്‌കൂള്‍, ഉന്നതവിദ്യാഭ്യാസ, ഡിജിറ്റല്‍ പഠന പരിസരങ്ങള്‍ പ്രയോജനപ്പെടുത്തി, എ ഐക വിജ്ഞാനത്തിലേക്കുള്ള പ്രവേശനം ജനാധിപത്യവത്ക്കരിക്കുക എന്നതും YUVA AI for All ന്റെ ലക്ഷ്യമാണ്. എ ഐ സാക്ഷരതയെ ഒരു പ്രത്യേക അവകാശമെന്ന നിലയ്‌ക്കല്ല, മറിച്ച് അവശ്യ ജീവിത നൈപുണ്യമായി സ്ഥാപിക്കുകയും, പ്രദേശങ്ങള്‍, ഭാഷകള്‍, സാമൂഹ്യസാമ്പത്തിക പശ്ചാത്തലങ്ങള്‍ എന്നിവയ്‌ക്കതീതമായി ഇന്ത്യയിലെ യുവജനങ്ങള്‍ എ ഐ അധിഷ്ഠിത സമ്പദ്വ്യവസ്ഥയില്‍ അര്‍ത്ഥവത്തായി പങ്കാളികളാകാന്‍ സജ്ജരാണെന്ന് ഉറപ്പാക്കുകയും ചെയ്യുക കൂടിയാണ് ഈ പദ്ധതിയുടെ ദര്‍ശനം.

തൊഴിലവസരങ്ങള്‍ക്കപ്പുറം, പൊതുജനക്ഷേമത്തിലും എ ഐ വലിയ പങ്ക് വഹിക്കുന്നു. MyGate, SafeHouse Tech പോലുള്ള സ്റ്റാര്‍ട്ടപ്പുകള്‍, താമസസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വനിതകളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ എ ഐ അധിഷ്ഠിത വിശകലനങ്ങള്‍ ഉപയോഗിക്കുന്നു. അതുപോലെ, 112 ഇന്ത്യ പോലുള്ള സര്‍ക്കാര്‍ ഹെല്‍പ്ലൈനുകള്‍ എ ഐ അധിഷ്ഠിത പരാതി പരിഹാര സംവിധാനങ്ങള്‍ സംയോജിപ്പിച്ചിരിക്കുന്നു. ഇതിലൂടെ അടിയന്തര സേവനങ്ങളുടെ പ്രതികരണ സമയം കുറയ്‌ക്കാനും, ഡാറ്റാ അധിഷ്ഠിത പ്രവര്‍ത്തന തന്ത്രങ്ങള്‍ രൂപപ്പെടുത്താനും സാധിക്കുന്നു.

കാര്‍ഷിക മേഖലയില്‍, കിസാന്‍ എഐ പോലുള്ള എ ഐ ഉപകരണങ്ങള്‍ മെഷീന്‍ ലേണിംഗ് മോഡലുകള്‍ ഉപയോഗിച്ച് കീടബാധ, കാലാവസ്ഥാ മാറ്റങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ പ്രവചിക്കുന്നു. ഇതുവഴി, വനിതാ കര്‍ഷകര്‍ക്ക് കൂടുതല്‍ വിവരസമ്പന്നവും പ്രതിരോധശേഷിയുള്ളതുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിയും. ആരോഗ്യം, വിദ്യാഭ്യാസം, വൈദഗ്‌ദ്ധ്യം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നിവയിലേക്കുള്ള പ്രവേശനം വ്യാപിപ്പിക്കുന്നതിലൂടെ രാജ്യത്തെ 4.9 കോടി അനൗപചാരിക തൊഴിലാളികളെ എ ഐ എങ്ങനെ ശാക്തീകരിക്കുന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിലൂടെ, ഭാരത സമ്പദ്വ്യവസ്ഥയുടെ അടിത്തറയായി വര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഉത്പാദനക്ഷമതയും പ്രതിരോധ ശേഷിയും എങ്ങനെ മെച്ചെപ്പടുത്തുന്നു എന്നതും വ്യക്തമാക്കുന്നു.

സാമ്പത്തിക, സാമൂഹിക സംവിധാനങ്ങളില്‍ എ ഐ കൂടുതല്‍ സംയോജിപ്പിക്കപ്പെടുമ്പോള്‍, അതിന്റെ ധാര്‍മ്മികവും സമഗ്രവുമായ ഉപയോഗം ഉറപ്പാക്കുകയെന്നത് ഒരു ദേശീയ മുന്‍ഗണനയായി മാറിയിരിക്കുന്നു. ”എല്ലാവര്‍ക്കും AI’ എന്ന തത്വത്തില്‍ അടിയുറച്ച ഇന്ത്യയുടെ സമീപനം അസമത്വങ്ങള്‍ കുറച്ച്, അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ നീതി, സുതാര്യത, ഉത്തരവാദിത്തം എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കുന്നു.

പണമിടപാടുകള്‍, ലോജിസ്റ്റിക്സ്, വിദ്യാഭ്യാസം, പൊതുസേവനങ്ങള്‍ അടക്കമുള്ള ദൈനംദിന പ്ലാറ്റ്ഫോമുകളില്‍ എ ഐ സമന്വയിപ്പിക്കുന്നതിലൂടെ, സമസ്ത തലങ്ങളിലുമുള്ള ജനങ്ങളെ ശാക്തീകരിക്കുന്ന സമഗ്ര ഡിജിറ്റല്‍ ആവാസവ്യവസ്ഥ ഭാരതം സജ്ജമാക്കുകയാണ്.
ഭാരതത്തിന്റെ എഐ ശേഷി അതിന്റെ അല്‍ഗോരിതങ്ങളുടെ സങ്കീര്‍ണ്ണതയാല്‍ മാത്രം അളക്കപ്പെടേണ്ടതല്ല; വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ജനങ്ങളെ ഉള്‍പ്പെടുത്തി സന്തുലിതമായ മുന്നേറ്റം സൃഷ്ടിക്കാനുള്ള രാജ്യത്തിന്റെ ശേഷി വിലയിരുത്തപ്പെടണ്ടതാണ്. വനിതകള്‍, യുവാക്കള്‍, അനൗപചാരിക തൊഴിലാളികള്‍ എന്നിവര്‍ക്ക് എഐ കേവലം ഉപകരണമല്ല; നീതിപൂര്‍വ്വകവും സമഗ്രവുമായ എഐ സമ്പദ്വ്യവസ്ഥയുടെ സ്രഷ്ടാക്കളായി അവര്‍ മാറുകയാണ്. 2026 ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍, ലോകം ഭാരതത്തെ ഉറ്റുനോക്കുമ്പോള്‍, സര്‍വാശ്ലേഷിത്വം സാങ്കേതികവിദ്യയുടെ ഒരു ഉപോത്പന്നമല്ല, മറിച്ച് ഏറ്റവും വലിയ നൂതനാശയമാണെന്ന് തെളിയിക്കുന്ന ഒരു രാജ്യം ദൃശ്യമാകും.

Tags: India AI Impact SummitIndiaAI Compute CapacityIndiaAI Innovation Center (IAIC)IndiaAI Dataset Platform
കവിത ഭാട്ടിയ
കവിത ഭാട്ടിയ
സയന്റിസ്റ്റ് 'ജി', ഗ്രൂപ്പ് കോ ഓര്‍ഡിനേറ്റര്‍, കേന്ദ്ര ഇലക്ട്രോണിക്‌സ് വിവര സാങ്കേതിക മന്ത്രാലയം; ഇന്ത്യഎഐ മിഷന്‍ സിഒഒ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഐ ഇംപാക്ട് ഉച്ചകോടി; യൂത്ത് കോൺഗ്രസ് ശ്രമിച്ചത് ജെൻസി മോഡൽ പ്രക്ഷോഭത്തിന്, രാജ്യത്തെ അപകീർത്തിപ്പെടുത്താനും ശ്രമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.