തിരുവനന്തപുരം: പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകള്‍ നേതാക്കള്‍ നടത്തരുതെന്ന മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനക പ്രസ്താവകളെ പാര്‍ട്ടി തളളുമെന്ന് എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി ഇങ്ങനെ പറഞ്ഞത്.
മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാന്‍, മുതിര്‍ന്ന നേതാവ് എ.കെ. ബാലന്‍ എന്നിവര്‍ സമീപ കാലത്ത് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കാസര്‍ഗോഡ് മുനിസിപ്പാലിറ്റി, മലപ്പുറം ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിജയികളുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം അറിയാമെന്ന് സജി ചെറിയാന്‍ പറഞ്ഞിരുന്നു. വിവാദമായതിനെ തുടര്‍ന്ന് മന്ത്രി ഖേദപ്രകടനം നടത്തി.
















