സ്വപ്നം പലരീതിയിൽ ഉണ്ട്. ഭയപ്പെടുത്തുന്നതും സന്തോഷം തോന്നുന്നതും ഓർമ്മിച്ചെടുക്കാൻ സാധിക്കാത്തതുമായ വിവിധ സ്വപ്നങ്ങൾ. ചില സ്വപ്‌നങ്ങൾ വിവാഹത്തിലേയ്‌ക്ക് നയിക്കുമെന്നാണ് വിശ്വാസം. അത്തരത്തിലുള്ള 12 സ്വപ്നങ്ങൾ ഇതാ :
മനോഹരമായി തുന്നിയതും വരച്ചതുമായ ചിത്രങ്ങളും രൂപങ്ങളും, പച്ചപുൽത്തകിടി എന്നിവ , പുരുഷൻ സ്ത്രീയുടേയും സ്ത്രീ പുരുഷന്റേയും ചുണ്ടു കാണുക , ചെറുനാരങ്ങ, കോരിച്ചൊരിയുന്ന മഴ എന്നിവ കാണുക, സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതു കാണുക ഒരാളിൽ നിന്നും പ്രേമലേഖനം ലഭിച്ചതായി കാണുക.
മോതിരം വാങ്ങുകയോ കൊടുക്കയോ കാണുക , ദേവതകളോ സൗന്ദര്യരൂപങ്ങളോ വായുവിൽ പൊങ്ങിക്കിടക്കുന്നത് കാണുക , കാട്ടിലൂടെ ഒരു പുരുഷന്റേയോ സ്ത്രീയുടേയോ കൂടെ നടന്നുവരുന്നതായി കാണുക
നല്ല ഭക്ഷണം കഴിക്കുന്നതായി കാണുക, താറാവിനെയോ അരയന്നത്തെയോ കാണുക , ഹൽവാ തിന്നുന്നതായോ വിൽക്കുന്നതായോ യുവതി സ്വപ്നം കാണുക താൻ നട്ടചെടി മനോഹരമായി പൂത്തുനിൽക്കുന്നതായി കാണുക . – ഇങ്ങനെ ഉറക്കത്തിൽ തടസമില്ലാത്തവിധം ഇത്രയും വസ്തുക്കളിലേതെങ്കിലും കിനാവിന്റെ രൂപത്തിൽ മനസ്സിൽ പതിയുകയും ഇവ ഉണർന്നശേഷവും മനസ്സിൽ നിൽക്കുകയും ചെയ്താൽ ഈ സ്വപ്നങ്ങൾ കണ്ട ആളിന് വിവാഹം നടക്കാൻ കാലമായിരിക്കുന്നുവെന്ന സൂചനയാണ് നൽകുന്നത്.















