തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപ്പളളി സുരേന്ദ്രന് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി.സതീശന്‍ പഴയ നിലപാട് തിരുത്തിയാണ് സതീശന്റെ അഭിഭാഷകന്‍ പുതിയ വാദം ഉയര്‍ത്തിയത്.
സമൂഹത്തിലെ സംശയം വാര്‍ത്താ സമ്മേളനത്തില്‍ പ്രകടിപ്പിച്ചതാണ്. തിരുവനന്തപുരം സബ്‌കോടതിയിലാണ് പുതിയനിലപാട് അറിയിച്ചത്. കടകംപ്പള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ വാദം നടക്കുമ്പോഴാണ് സതീശന്‍ പുതിയ നിലപാട് അറിയിച്ചത്.
സ്വര്‍ണക്കൊള്ളയില്‍ ബന്ധമുണ്ടെങ്കില്‍ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ കടകംപ്പളളി ആവശ്യപ്പെട്ടിരുന്നു.തിരുവിതാംകൂര്‍ ഹിന്ദു റിലിജസ് ആക്ട് അനുസരിച്ച് മന്ത്രിക്ക് ദേവസ്വം ബോര്‍ഡില്‍ അധികാരമുണ്ടെന്ന് സതീശന്റെ അഭിഭാഷകനും വാദിച്ചു.
10 ലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കടകംപ്പള്ളി സുരേന്ദ്രന്‍ മാനനഷ്ടകേസ് നല്‍കിയത്. കേസില്‍ തുടര്‍വാദം ഈ മാസം 27ന് നടക്കും.
















