വയനാട്: കല്‍പ്പറ്റയില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച് 19 വയസുകാരി.പൊഴുതന സ്വദേശിനി നുസ്രത്തിനാണ് (45) കുത്തേറ്റത്.
ബുധനാഴ്ച ഉച്ചയ്‌ക്ക് 2 മണിയോടെയാണ് ആക്രമണം. നുസ്രത്തിനെ കറിക്കത്തി കൊണ്ടു മുഖത്ത് കുത്തുകയായിരുന്നു.
ആക്രമണം നടത്തിയത് നുസ്രത്തിന്റെ മകന്റെ പെണ്‍സുഹൃത്താണെന്നാണ് വിവരം. ഇവരുടെ വിവാഹത്തെ എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വാര്‍ത്ത. യുവതിയെ പൊലീസ് പിടികൂടി.പരിക്കേറ്റ നുസ്രത്തിനെ കല്‍പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















