കൊച്ചി : ഭാരതത്തിൽ ഏറ്റവും കൂടുതൽ ദരിദ്രരും പിന്നോക്ക അവസ്ഥയിൽ നിൽക്കുന്നതും ഹിന്ദുക്കൾ തന്നെയാണെന്ന് ടിപി സെൻ കുമാർ . അവരെ കണ്ടെത്തുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി സച്ചാർ കമ്മീഷന്റെ മാതൃകയിൽ ഹിന്ദു ജനതയ്‌ക്ക് വേണ്ടി കമ്മീഷൻ വേണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
‘ ഭാരതത്തിൽ ഏറ്റവും കൂടുതൽ ദരിദ്രരും പിന്നോക്ക അവസ്ഥയിൽ നിൽക്കുന്നതും ഹിന്ദുക്കൾ തന്നെയാണ്.
അതിനെ കണ്ടെത്തുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി സച്ചാർ കമ്മീഷന്റെ മാതൃകയിൽ ഹിന്ദു ജനതയ്‌ക്ക് വേണ്ടി ഒരു കമ്മീഷനും വേണ്ടതാണ്.
അതുപോലെതന്നെയാണ് കേരളത്തിന്റെ സ്ഥിതിയും. പാലോളി മുഹമ്മദ്കുട്ടി കമ്മീഷൻ പോലെ ഒരു കമ്മീഷൻ അതിനുവേണ്ടി ഉണ്ടാക്കുകയും ഒരു നിശ്ചിത സമയത്തിനുള്ളിൽ , പരമാവധി ഒരു വർഷത്തിനുള്ളിൽ അതിന്റെ റിപ്പോർട്ട് വാങ്ങുകയും വേണം. എന്നാലേ ദരിദ്രരായ ഹിന്ദുക്കൾ മതം മാറി പോകുന്നത് തടയാനാകുകയുള്ളു. പലപ്പോഴും ദാരിദ്ര്യത്തെ ചൂഷണം ചെയ്താണ് മതം മാറ്റം നടക്കുന്നത്.
അതുകൊണ്ട് വളരെ അടിയന്തരമായി ചെയ്യേണ്ട ഒരു കാര്യമാണ് ഇത്തരം രണ്ട് കമ്മീഷൻസിനെ നിയോഗിക്കുകയും , അതിന്റെ റിപ്പോർട്ട് ഒരു വർഷത്തിനകം വാങ്ങിക്കുകയും , അത് അനുസരിച്ചു പരിഹാര നടപടികൾ അടിയന്തരമായി സ്വീകരിക്കുകയും ചെയ്യുക എന്നുള്ളത്.
അതല്ലാതെ ഭാരതം എത്ര വികസിച്ചാലും അവസാനം ആ വികസനത്തിന്റെ ഗുണം ആർക്കാണ് ലഭിക്കുകയെന്ന് മനസ്സിലാക്കുക.‘ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ














