പാലക്കാട്:പട്ടാമ്പി പള്ളിപ്പുറത്ത് ചരക്ക് തീവണ്ടി പാളം തെറ്റി. മംഗലാപുരത്ത് നിന്ന് പാലക്കാട്ടേക്കു വന്ന ചരക്ക് തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.ഞായറാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം.
മൂന്നാം ട്രാക്കില്‍ നിന്ന് നാലാം ട്രാക്കിലേക്ക് മാറവെ ട്രെയിന്‍ പാളംതെറ്റുകയായിരുന്നു. ഷൊര്‍ണൂരില്‍ നിന്ന് എത്തിയ എഞ്ചിനീയറിംഗ് സംഘത്തിന്റെ നേതൃത്വത്തില്‍ ട്രാക്കില്‍ നിന്ന് തെന്നി മാറിയ ബോഗി പിന്നീട് തിരിച്ചുകയറ്റി.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ നാല് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു. രണ്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. കോഴിക്കോട് നിന്ന് പാലക്കാട്ടേക്കു വരുന്ന പാസഞ്ചര്‍ ട്രെയിനുംപാലക്കാട് നിന്ന് കണ്ണൂരേക്കു പോകുന്ന ട്രെയിനുമാണ് റദ്ദാക്കിയത്.
ഏറനാട് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, ജനശതാബ്ദി, കൊച്ചുവേളി എക്‌സ്പ്രസ്, തിരുവനന്തപുരം എക്‌സ്പ്രസ് എന്നിവ 30 മിനിറ്റ് വീതം വൈകി.
















