ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സാംബയിലെ അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് സമീപം വീണ്ടും പാക് ഡ്രോണ്‍ സാന്നിധ്യം.അഞ്ച് മിനിറ്റ് നേരം പ്രദേശത്തൂ കൂടെ പറന്ന ശേഷം പാകിസ്ഥാന്‍ ഭാഗത്തേക്ക് ഡ്രോണ്‍ നീങ്ങി. സംഭവത്തിന് പിന്നാലെ സുരക്ഷ സേന അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി.
രണ്ടാഴ്ചയ്‌ക്കിടെ ഇത് അഞ്ചാം തവണയാണ് പാക് ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്ത് എത്തുന്നത്.പാകിസഥാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ, വാര്‍ഷിക കരസേനാ ദിനത്തിന് മുന്നോടിയായി ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞിരുന്നു .പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുകയാണെന്ന് കരസേനാ മേധാവി പറഞ്ഞു.ഇന്ത്യയ്‌ക്ക് ഭീഷണിയായ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പാകിസഥാന്റെ ആണവ കേന്ദ്രങ്ങളിലും ഇന്ത്യന്‍ ആക്രമണമുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി.
















