മലപ്പുറം:തൊടിയപ്പുലത്തെ 14 കാരിയെ കൊലപ്പെടുത്തിയത് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണെന്ന്പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. അടുപ്പത്തിലായിരുന്ന പെണ്‍കുട്ടി തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതിനാലാണ് കൊലപാതകമെന്നും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആണ്‍ സുഹൃത്ത് പൊലീസിന് മൊഴി നല്‍കി.പെണ്‍കുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന തോന്നലും കൊലപാതത്തിന് കാരണമായതായി പതിനാറുകാരന്‍ പൊലീസിനോട് പറഞ്ഞു.
കൊല്ലപ്പെട്ട ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ച് അല്‍പ്പസമയം പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകിട്ട് നാലുമണിയോടെ സമീപത്തെ കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു.പ്രതിയായ പതിനാറുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയ ശേഷം കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
കേസ് അന്വേഷിക്കുന്നതിന് പെരിന്തല്‍മണ്ണ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ കേസ് ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി. കുറ്റകൃത്യത്തില്‍ മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതടക്കം വിശദമായ അന്വേഷണം നടത്തും.
വ്യാഴാഴ്‌ച്ച സ്‌കൂളിലേക്ക് പോയി കാണാതായ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം ബലാത്സംഗം ചെയ്തു കൊല ചെയ്ത നിലയില്‍ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് മലപ്പുറം തൊടിയപ്പുലത്ത് റയില്‍വേ പുറമ്പോക്ക് ഭൂമിയില്‍ കണ്ടെത്തിയത്.പിന്നാലെ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി പിടിയിലായത്.
















