Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

തമിഴ്നാട്: ദക്ഷിണേന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ ആശയത്തറവാട്

സുരേഷ് ബാബു പി.കെ. by സുരേഷ് ബാബു പി.കെ.
Jan 17, 2026, 09:14 am IST
in Main Article

2026 നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ക്യാന്‍വാസില്‍ തമിഴ്നാട് സൂക്ഷ്മമായൊരു വായന ആവശ്യപ്പെടുന്നു. സാംസ്‌കാരിക ദേശീയതയും ദ്രാവിഡ സ്വത്വബോധവും തമ്മിലുള്ള സംഘര്‍ഷമായി പലപ്പോഴും ഈ സംസ്ഥാനത്തിന്റെ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. എന്നാല്‍, ഇത്തരം ദ്വന്ദ്വകല്പനകളെ അതിവൈകാരികമായി രൂപപ്പെടുത്തുന്ന ആഖ്യാനങ്ങള്‍ രാഷ്‌ട്രീയ യാഥാര്‍ഥ്യത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതായി നിര്‍ണയിക്കാനാവില്ല.

സ്ഥായിയായ രാഷ്‌ട്രീയാശയങ്ങള്‍ ഓരോ ദേശത്തും സഞ്ചരിച്ചെത്തുന്നത് വ്യത്യസ്ത വഴികളിലൂടെയാണെന്നതാണ് ചരിത്രത്തിന്റെ പാഠം. ഈ പശ്ചാത്തലത്തില്‍, തമിഴകത്തിന്റെ ദ്രാവിഡ രാഷ്‌ട്രീയം, സ്വതന്ത്ര സാംസ്‌കാരിക സ്വാധീനങ്ങളോടെ രൂപംകൊണ്ട ദേശീയതയുടെ മറ്റൊരു സഞ്ചാരപാതയായാണ് തിരിച്ചറിയേണ്ടത്. ദക്ഷിണേന്ത്യയിലെ ഓരോ സംസ്ഥാനത്തും വ്യത്യസ്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ മേധാവിത്വം പുലര്‍ത്തുന്നത് കാണാനാകും. എന്നാല്‍ ശ്രദ്ധിച്ച് നോക്കിയാല്‍, ഇതിന് പിന്നില്‍ സമാനമായൊരു രൂപകല്പന പ്രവര്‍ത്തിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, ദക്ഷിണേന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ ആശയപരമായ അടിത്തറ നിര്‍ണയിച്ച സംസ്ഥാനമാണ് തമിഴ്നാട്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ രൂപംകൊണ്ട ദ്രാവിഡ പ്രസ്ഥാനങ്ങള്‍ സാമൂഹികനീതി, ഭാഷാസ്വാഭിമാനം, കേന്ദ്രസംസ്ഥാന ബന്ധം എന്നിവയെ കേന്ദ്രീകരിച്ചൊരു രാഷ്‌ട്രീയ സംസ്‌കാരം തമിഴകത്ത് സ്ഥാപിച്ചു. ഈ ആശയപരമായ മാറ്റത്തിന്റെ സ്വാഭാവിക പ്രതിഫലനമായാണ്, ദേശീയ പാര്‍ട്ടികള്‍ക്ക് പുറത്ത് നിന്നുകൊണ്ട്, സംസ്ഥാനത്തെ രാഷ്‌ട്രീയ അധികാരം നിര്‍ണയിക്കുന്ന ശക്തികളായി വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ ഉയര്‍ന്നുവന്നത്.

മുന്നണി സംവിധാനത്തിന്റെ സങ്കീര്‍ണതയിലൂടെയാണ് ഇവിടങ്ങളില്‍ രാഷ്‌ട്രീയം വികസിച്ചത്. ഉള്‍പ്പിരിവുകളിലൂടെ ദുര്‍ബലമായിക്കൊണ്ടിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക്, പല ഘട്ടങ്ങളിലും, ഈ മാറ്റങ്ങളെ മുന്നില്‍നിന്ന് നയിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. ഈ വിടവുകളിലൂടെയാണ് ദക്ഷിണേന്ത്യയില്‍ പ്രാദേശിക പാര്‍ട്ടികളുടെ രാഷ്‌ട്രീയ സാധ്യതകള്‍ വ്യാപകമായി രൂപപ്പെട്ടത്.

തെന്നിന്ത്യന്‍ രാഷ്‌ട്രീയം: ആശയവും പ്രാദേശിക ശക്തികളും
വൈദേശികാധിപത്യത്തിനെതിരായ ചെറുത്തുനില്‍പ്പ് മുന്നണിയുടെ അങ്കത്തട്ട് രൂപപ്പെടുത്തിയ പുലിത്തേവരുടെ നാടാണ് തമിഴകം. അവിടെ നിന്നാണ് ദേശീയ വിമോചനത്തിന്റെ രാഷ്‌ട്രീയബോധമായി ദ്രാവിഡ പോരാട്ടങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. അറുമുഖ നവലാര്‍, സുബ്രഹ്‌മണ്യ ഭാരതി തുടങ്ങിയവരിലൂടെ സാംസ്‌കാരികമായും, കപ്പലോട്ടിയ തമിഴനെപ്പോലുള്ളവരിലൂടെ സാമ്പത്തികമായും പാകത നേടിയ ദേശീയ ചിന്തകള്‍, കാലക്രമേണ സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് സ്വാഭിമാന പ്രസ്ഥാനമായി വളര്‍ന്നു. ഈ ചരിത്രപരമായ തുടര്‍ച്ചയെയാണ്, ദ്രാവിഡ രാഷ്‌ട്രീയത്തെ ദേശീയതയ്‌ക്കെതിരായി ചിത്രീകരിക്കുന്ന സമീപകാല വ്യാഖ്യാനങ്ങള്‍ മറിച്ചെഴുതുന്നത്.

അറുപതുകളിലെ രാഷ്‌ട്രീയം: ആഖ്യാന വ്യതിയാനവും പശ്ചാത്തലവും

ഈ ആഖ്യാന വ്യതിയാനത്തിന്റെ പശ്ചാത്തലം മറ്റൊന്നാണ്. കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെയാണ് രാജ്യം അറുപതുകളില്‍ കടന്നുപോയത്. ഇതിനൊപ്പമാണ്, തന്ത്രപരമായ ചര്‍ച്ചകളില്ലാതെ അടിച്ചേല്‍പ്പിക്കുന്ന സ്വഭാവത്തോടെ നടപ്പിലാക്കാന്‍ ശ്രമിച്ച ഭാഷാനയങ്ങളും മുന്നോട്ടുവന്നത്. ഭൗതികമായും സാംസ്‌കാരികമായും നിലനില്‍പ്പ് ഒരേസമയം വെല്ലുവിളിക്കപ്പെട്ട ഒരു ചരിത്രഘട്ടമായിരുന്നു അത്.

ഈ പശ്ചാത്തലത്തിലാണ് തമിഴക രാഷ്‌ട്രീയം, ദേശീയ രാഷ്‌ട്രീയത്തോടുള്ള തന്റെ നിലപാട് പുനര്‍നിര്‍വ്വചിച്ചത്. തികച്ചും യുക്തിപരമായ ഒരു സാന്ദര്‍ഭിക രാഷ്‌ട്രീയ പ്രതികരണമായിരുന്നു അന്നുണ്ടായത്. ഈ പ്രതികരണത്തെ സന്തുലിത യുക്തിയോടെ നേരിടുവാന്‍ അന്നത്തെ ദേശീയ ശക്തിയായി നിന്നിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നോ എന്നതാണ് ഇവിടെ ഉയരുന്ന യഥാര്‍ത്ഥ രാഷ്‌ട്രീയചോദ്യം. വടക്ക്-കിഴക്കന്‍ ഇന്ത്യയിലും രാജ്യത്തിന്റെ ഇതര മേഖലകളിലും ഇതേ രാഷ്‌ട്രീയ ദൗത്യത്തെയാണ് കോണ്‍ഗ്രസ് പലപ്പോഴും കാണാതെപോയത്.

കാമരാജിനുശേഷമുള്ള ചരിത്രപരമായ പ്രതിസന്ധി
കാമരാജിനെ പോലെ ഒരാള്‍ മഹാമേരുവായി നിന്ന് ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ നയിച്ചുകൊണ്ടിരുന്നപ്പോഴാണ് തമിഴ്നാട്ടില്‍ (അന്നത്തെ മദ്രാസ് സംസ്ഥാനം) കോണ്‍ഗ്രസ് ചരിത്രപരമായ തിരിച്ചടി നേരിട്ടത്. 1967-ലെ തെരഞ്ഞെടുപ്പില്‍ കാമരാജ് തന്നെയും സ്വന്തം നിയമസഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടു. അതിന് ശേഷമാണ്, ദ്രാവിഡ പ്രസ്ഥാനങ്ങളെ ദേശീയതയ്‌ക്ക് വിരുദ്ധമായി ചിത്രീകരിക്കുന്ന പ്രചാരണം രാഷ്‌ട്രീയമായി ശക്തിപ്പെടുന്നത്. ഈ പ്രചാരണത്തെ രാഷ്‌ട്രീയമായും സാംസ്‌കാരികമായും പ്രതിരോധിക്കാനാവശ്യമായ ശ്രദ്ധയും ഇടപെടലും കോണ്‍ഗ്രസിനുണ്ടായില്ല എന്നതാണ് പിന്നീട് അതിന്റെ ക്ഷീണമായി മാറിയത്. ചരിത്രപരമായ ചുമതലകളില്‍ നിന്ന് ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് പിന്‍വാങ്ങി നിന്നതിന്റെ ഫലമായാണ്, തമിഴ്നാടിന്റെയും പല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും രാഷ്‌ട്രീയ ഭാഗധേയം ക്രമേണ തിരുത്തിയെഴുതപ്പെട്ടത്.

ഇന്ന്, കര്‍ണാടകത്തിലും കേരളത്തിലും ഒഴികെ, മറ്റ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ അധികാരസാധ്യത ഗണ്യമായി ചുരുങ്ങി. ഇത്തരം ചരിത്രപരമായ പിന്‍വാങ്ങലുകളിലൂടെ സൃഷ്ടിക്കപ്പെട്ട ശൂന്യതയിലാണ്, ദേശീയ രാഷ്‌ട്രീയത്തിലെ ദൗത്യം സ്വാഭാവികമായി ബിജെപി-യിലേക്കു മാറുന്നതായി അനുഭവപ്പെടുന്നത്. തെന്നിന്ത്യയുടെ രാഷ്‌ട്രീയ രുചിഭേദങ്ങളെ ഇന്ത്യന്‍ ദേശീയതയുടെ തനതായ പാതകളായി വീണ്ടെടുക്കുക എന്നത് വര്‍ത്തമാനകാല രാഷ്‌ട്രീയത്തിന്റെ സാംസ്‌കാരികമായ മര്‍മസ്ഥാനമായി ഇപ്പോള്‍ കണക്കാക്കപ്പെടുന്നു. ഈ രാഷ്‌ട്രീയ മാറ്റത്തെ വ്യക്തികളുടെയോ പാര്‍ട്ടികളുടെയോ ഉദ്ദേശ്യങ്ങളേക്കാള്‍, ഘടനാപരമായ സാഹചര്യങ്ങളുടെ ഫലമായി വായിക്കുന്നതാണ് യുക്തിപരമായ സമീപനം.

തെരഞ്ഞെടുപ്പ് തട്ടകം: രാഷ്‌ട്രീയവും മുന്നണി വിന്യാസവും
2026-ന്റെ തുടക്കത്തിലുള്ള ഈ നിര്‍ണ്ണായക നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ദേശീയ രാഷ്‌ട്രീയത്തിന്റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഇതുവരെയുള്ള വോട്ടുവിഹിതത്തില്‍ മാത്രം കേന്ദ്രീകരിക്കേണ്ട ആവശ്യകത തമിഴ്നാടിനെ സംബന്ധിച്ച് ഇല്ല. കാരണം, ബിജെപിക്കും കോണ്‍ഗ്രസിനും അവസാന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് ശതമാനത്തിന് താഴെയായിരുന്നു വോട്ടുവിഹിതം.

ഇതോടൊപ്പം, ഒരുകാലത്ത് സംസ്ഥാന രാഷ്‌ട്രീയത്തില്‍ പ്രാമുഖ്യത്തോടെ നിന്നിരുന്ന ജയലളിത നയിച്ച അണ്ണാ ഡിഎംകെ ക്ഷയിച്ചുവരികയാണ് എന്ന സാഹചര്യവും പരിഗണിക്കണം. കൂടാതെ, വിജയ് എന്ന ജനപ്രിയ സിനിമാതാരം നയിക്കുന്ന പുതിയൊരു രാഷ്‌ട്രീയ പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

എങ്കിലും, തികച്ചും ക്ലീന്‍-സ്ലേറ്റിലല്ല തമിഴ്നാട്ടിലെ മത്സരം. പ്രധാന പാര്‍ട്ടിയായ ഡിഎംകെ ഇപ്പോഴും ശക്തമായ നിലയിലാണ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മുസ്ലിം ലീഗും ഉള്‍പ്പെടെ വിവിധ പ്രാദേശിക പാര്‍ട്ടികളടങ്ങുന്ന ഡിഎംകെ നയിക്കുന്ന മുന്നണി, രാജ്യത്തെ തന്നെ ഏറ്റവും വിശാലമായ തെരഞ്ഞെടുപ്പ് സഖ്യമാണ്. ആ മുന്നണിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ നിലവില്‍ ദൃശ്യമല്ല.

മറുവശത്ത്, പ്രതിപക്ഷനിരയിലെ മുന്നണി ബന്ധങ്ങള്‍ ഇനിയും വ്യക്തമായ രൂപം കൈവരിച്ചിട്ടില്ല. ബിജെപി അണ്ണാഡിഎംകെ-യുമായി സഖ്യം ചേരുമോ, വിജയ് നയിക്കുന്ന പാര്‍ട്ടി ഒറ്റയ്‌ക്കോ കൂട്ടായ്‌മയിലോ മത്സരിക്കുക; ഇതെല്ലാം ഇപ്പോഴും തുറന്ന സാധ്യതകളാണ്. എന്നാല്‍, ഈ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തമിഴ്നാട് രാഷ്‌ട്രീയം ആശയതലത്തില്‍ തന്നെ ചില നിര്‍ണ്ണായക ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്; അവയെ ഇവിടെ പ്രാഥമികമായി വിലയിരുത്താം.

ജയലളിതയില്ലാത്ത തെരഞ്ഞെടുപ്പ്: വിജയ് ഫാക്ടറിന്റെ പരീക്ഷണം
ആദ്യമായി വിജയ് ഫാക്ടറെ പരിശോധിക്കാം. കാരണം, അത് ജയലളിത ഒഴിച്ചിട്ട ശൂന്യസ്ഥലത്തെ ഉപയോഗപ്പെടുത്തി പുതിയതായി മുളച്ചുവന്നതാണ്. എന്നാല്‍, അതും വ്യക്തികേന്ദ്രീകൃതമായ ഒരു രാഷ്‌ട്രീയ പരീക്ഷണമാണ്. അത്തരം പരീക്ഷണങ്ങളാണ് തമിഴകം ഇത്രനാള്‍ നടത്തി വന്നത്; ഇപ്പോള്‍, പ്രതിപക്ഷനിരയിലെങ്കിലും, ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതും അതിന്റെ തുടര്‍ച്ചയിലാണ്.

രാഷ്‌ട്രീയം തലമുറകള്‍ക്കപ്പുറത്തേക്ക് നീളേണ്ട ഒരു സാമൂഹ്യയാത്രയാണ്. വിജയ്‌ക്കുശേഷം ആര് എന്ന ചോദ്യം ഇന്നേ ഉയര്‍ത്തിവിടുന്നത് ജയലളിത അവശേഷിപ്പിച്ചുപോയ ശൂന്യമായ രാഷ്‌ട്രീയസ്ഥലമാണ്. മുന്നില്‍ നിന്ന് രാഷ്‌ട്രീയത്തെ നയിക്കാനാവശ്യമായ അനുഭവശേഷി ഇതുവരെ തെളിയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, വിജയ്‌യുടെ പരീക്ഷണങ്ങളെ തമിഴ് രാഷ്‌ട്രീയസംസ്‌കാരം പരിമിതമായ അളവോടെയും സൂക്ഷ്മതയോടെയും വിലയിരുത്തിയാകും സമീപിക്കുക.

മറുഭാഗത്ത്, ദ്രാവിഡ രാഷ്‌ട്രീയത്തെ ഒരു ആശയമായി മുന്‍നിര്‍ത്തി ജയലളിതക്കൊപ്പം നിന്ന വോട്ടര്‍മാര്‍ ഡിഎംകെ-യിലേക്ക് ചായുവാനുള്ള സാധ്യത കുറവാണ്. കാരണം, ശീലവും രാഷ്‌ട്രീയ അനുഭവങ്ങളും ചേര്‍ന്ന ഡിഎംകെ-വിരുദ്ധതയാണ് അണ്ണാ ഡിഎംകെ വോട്ടിന്റെ ചാലകശക്തി. ജയലളിതയുടെ അഭാവത്തില്‍ അണ്ണാ ഡിഎംകെയില്‍ നിന്ന് എത്രമാത്രം വോട്ടുകള്‍ വിട്ടുപോകുന്നുവെന്നും, അവ എവിടേക്ക് നീങ്ങുന്നുവെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകങ്ങളായിരിക്കും.

തമിഴകം മാറുന്നോ: ലോക്‌സഭാ വോട്ടുകളുടെ രാഷ്‌ട്രീയ സൂചനകള്‍
ഇവിടെ, അവസാന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുശതമാനവും പരിശോധിക്കണം. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി-ക്ക് എട്ട് ശതമാനത്തിന്റെ വോട്ട് വര്‍ദ്ധനവുണ്ടായി. രാജ്യഭരണത്തിന്റെ കാര്യത്തിലെങ്കിലും, ബിജെപി പോലൊരു ദേശീയകക്ഷിയെ അംഗീകരിക്കാന്‍ ദ്രാവിഡ രാഷ്‌ട്രീയം ക്രമേണ തയ്യാറാകുന്നുവെന്നതിന്റെ സൂചനകളായാണ് ഇതിനെ വായിക്കേണ്ടത്.

അതേസമയം, ദേശീയ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നഷ്ടം സംഭവിച്ചിരിക്കുന്നത് സംസ്ഥാനത്ത് ഭരണമുന്നണിയെ നയിക്കുന്ന ഡിഎംകെയ്‌ക്കാണെന്നും ചേര്‍ത്ത് വായിക്കണം. മുന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴ് ശതമാനവും, അവസാന നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ പതിനൊന്ന് ശതമാനവും കുറവാണ് ഡിഎംകെ വോട്ടുകള്‍.

ഇതെല്ലാം ചേര്‍ത്ത് നോക്കുമ്പോള്‍, തമിഴ്നാട് രാഷ്‌ട്രീയം നിലപാടുപരമായ ഒരു മാറ്റത്തിലേക്ക് നീങ്ങുകയാണെന്ന സൂചന ലഭിക്കുന്നു. എന്നാല്‍, അതിന്റെ സാധ്യതകളും തീവ്രതയും വ്യക്തമായി വിലയിരുത്തുവാന്‍, മുന്നണി ചിത്രം കൂടി തെളിഞ്ഞുവരേണ്ടതുണ്ട്.

തെന്നിന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ അഗ്രഗാമിയെന്ന വിശേഷണം അര്‍ഹിക്കുന്ന തമിഴകത്തിന്റെ രാഷ്‌ട്രീയ മനസ്സറിയാന്‍, രാജ്യമാകെ ഉറ്റുനോക്കുന്നത് സ്വാഭാവികമായും വലിയ ആകാംക്ഷയോടെയാണ്.

നാളെ: കേരളം: രാഷ്‌ട്രീയ പരീക്ഷണങ്ങളില്‍ നിന്ന് രാഷ്‌ട്രീയ നിശ്ചയങ്ങളിലേക്ക്‌

Tags: Tamil NaduDravidian politicsj Jayalalithaa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

India

തമിഴ്‌നാട്ടില്‍ 4400 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിട്ടു

Kerala

ശിവാലയ ഓട്ടം ഇന്ന് തുടങ്ങും; ഒരു രാത്രിയും പകലും കൊണ്ട് 12 ക്ഷേത്രങ്ങളില്‍ ദര്‍ശനം, നാളെ മഹാശിവരാത്രി

India

ഭരണവിരുദ്ധ വികാരം മറികടക്കാൻ സ്റ്റാലിന്റെ തന്ത്രം; അർദ്ധരാത്രിയിൽ 1.31കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത് 5000 രൂപ

തമിഴ്നാട്ടിലെ മധുരാന്തകത്ത് എന്‍ഡിഎ പൊതുയോഗത്തിനെത്തിയ മോദി എഐഎഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വവുമായി നര്‍മ്മം പങ്കിടുന്നു (ഇടത്ത്) ഒ. പനീര്‍ ശെല്‍വം എന്‍ഡിഎയില്‍ ചേര്‍ന്നതായി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നു (വലത്ത്)
India

ഒ പനീര്‍ശെല്‍വവും എന്‍ഡിഎയില്‍; തമിഴ്നാട്ടില്‍ ബിജെപി-എഐഎഡിഎംകെ മുന്നണി കരുത്താര്‍ജ്ജിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.