കലോത്സവമായാല്‍ തിരക്കിലാണ് മിഥുന്‍ സര്‍. കഴിഞ്ഞ 15വര്‍ഷമായി കലോത്സവവേദികളില്‍ നിറസാന്നിധ്യമാണ് ഈ 25 കാരന്‍. അഞ്ചാം ക്ലാസ് മുതല്‍ ജില്ലാതല വിജയിയായി അരങ്ങുകളില്‍ നിറഞ്ഞ മിഥുന്‍ കഥകളി, തുള്ളല്‍, ക്ലാസിക്കല്‍ ഡാന്‍സ്, ചെണ്ട, മദ്ദളം എന്നിങ്ങനെ കൈവയ്‌ക്കാത്തവയായൊന്നുമില്ല.
ആറ് വയസ്സില്‍ കഥകളിയില്‍ അരങ്ങേറ്റം കുറിച്ച് അഞ്ച് ഇനങ്ങളിലായി അഞ്ചുവര്‍ഷവും സംസ്ഥാന കലോത്സവ വേദികളില്‍ എത്തിയ മിഥുന്‍ മുരളി കഥകളി സിംഗിള്‍,ഗ്രൂപ്പ് ഇനത്തിലും ചെണ്ടമേളം,മദ്ദളം, ചെണ്ട (തായമ്പക) യിലും എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ കലോത്സവ വേദികളില്‍ സജീവമാകുന്നത് അധ്യാപകനായിട്ടാണ്. കഥകളിയില്‍ തുടര്‍ച്ചയായ 9 വര്‍ഷമായി മിഥുന്‍ സംസ്ഥാന വേദികളില്‍ എത്തിക്കുന്നത്ഗ്രൂപ്പ് സിംഗിള്‍ ഇനങ്ങളിലായി അമ്പതോളം കുട്ടികളെയാണ്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ എച്ച് എസ്, എച്ച്എസ്സ്എസ്സ് തലത്തില്‍ സെന്റ്. മേരിസ് ജിഎച്ച്എസ്എസ് സ്‌കൂളിലെയും സെന്റ് തെരേസാസ് സ്‌കൂളിലെയും കുട്ടികളുടെ അധ്യാപകനായി വേദിയില്‍ എത്തുന്ന ഈ പ്രതിഭ കൊട്ടിനും വേദിയില്‍ ഒപ്പമുള്ളത്കുട്ടികള്‍ക്ക് നല്‍കുന്നത് ഇരട്ടി ആത്മവിശ്വാസമാണ് .
കലാകുടുംബത്തില്‍ ജനിച്ച് കഥാകളിക്കാരായ അച്ഛനമ്മമാരുടെ കലാവാസനയില്‍ വളര്‍ന്ന മിഥുന്‍ നിലവില്‍ ആര്‍എല്‍വി കോളേജിലെ ചെണ്ട തത്കാലിക അധ്യാപകനായി പ്രവര്‍ത്തിച്ചുവരികയാണ്. ബോട്ടില്‍ ആര്‍ട്ടില്‍ കഥകളി വേഷമായ ചുവന്ന താടി ചെയ്ത് 2022 ല്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡും നേടി.
ചെണ്ട കൂടാതെ മദ്ദളം, ചുട്ടി, കഥകളിവേഷം അണിയറ, കഥകളി ചമയം എന്നിവയിലും സജീവമാണ്.
















