തിരുവനന്തപുരം:തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്‌ഐ – കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തില്‍ ഒരു കെ എസ് യു പ്രവര്‍ത്തകന് പരിക്ക്. കോളേജില്‍ അനധികൃതമായി സ്ഥാപിച്ച മുന്‍ കോളേജ് ചെയര്‍മാന്റെ പ്രതിമയുടെ ഉദ്ഘാടനം ഹൈക്കോടതി തടഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് സംഘര്‍ഷം. പ്രതിമയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ പെയിന്റ് ഒഴിച്ചെന്നാണ് ആരോപണം.
എസ്എഫ്‌ഐ- കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി തുടര്‍ന്ന് കയ്യാങ്കളിയില്‍ എത്തുകയായിരുന്നു.ശനിയാഴ്ചയാണ് പ്രതിമയുടെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്.
















