Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതീയജ്ഞാനപരമ്പരയെ ആചരണത്തിലൂടെ തിരിച്ചുകൊണ്ടുവരണം: സ്വാമി ഹരിബ്രഹ്‌മാനന്ദതീര്‍ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 01:12 pm IST
in Kerala
ചെമ്മണ്ട ശാരദ ഗുരുകുലത്തില്‍ പത്ത് ദിവസമായി നടന്നുകൊണ്ടിരുന്ന ന്യായശാസ്ത്രകാരിയശാലയുടെ സമാപന സമ്മേളനത്തില്‍ സ്വാമി ഹരിബ്രഹ്‌മാനന്ദതീര്‍ഥ സംസാരിക്കുന്നു

ചെമ്മണ്ട ശാരദ ഗുരുകുലത്തില്‍ പത്ത് ദിവസമായി നടന്നുകൊണ്ടിരുന്ന ന്യായശാസ്ത്രകാരിയശാലയുടെ സമാപന സമ്മേളനത്തില്‍ സ്വാമി ഹരിബ്രഹ്‌മാനന്ദതീര്‍ഥ സംസാരിക്കുന്നു

ചെമ്മണ്ട (മലപ്പുറം): അമൂല്യവും പ്രായോഗികവും ശാസ്ത്രീയവുമായ ഭാരതീയ ജ്ഞാനപരമ്പരയെ ദിവസവുമുള്ള ആചരണത്തിലൂടെ തിരിച്ചുകൊണ്ടുവരണമെന്ന് സ്വാമി ഹരിബ്രഹ്‌മാനന്ദ തീര്‍ത്ഥ.

ചെമ്മണ്ട ശാരദ ഗുരുകുലത്തില്‍ പത്ത് ദിവസമായി നടന്നുകൊണ്ടിരുന്ന ന്യായശാസ്ത്രകാരിയശാലയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ജ്ഞാനപരമ്പര ദൈനംദിനജീവിതത്തില്‍ ചേര്‍ക്കുന്നതിനായി പഞ്ചാംഗം പഠിക്കുകയും അതിനെ പരിശീലിക്കുകയും വേണം. പഞ്ചാംഗം ഭാരതീയ കാലഗണനയുടെ അത്യന്തം പ്രായോഗികമായ രൂപമാണ്. ഇതില്‍ നക്ഷത്രവും തീയതിയും ദിവസവും മാസവും എല്ലാം വളരെ ശാസ്ത്രീയമായ രീതിയില്‍ കണക്കാക്കപ്പെട്ടിട്ടുണ്ട്, സ്വാമി പറഞ്ഞു.

ഭാരതീയ ദാര്‍ശനിക അനുസന്ധാന പരിഷത്തിന്റെയും, കേന്ദ്രീയ സംസ്‌കൃത സര്‍വകലാശാലയുടെയും സംസ്‌കൃത ഭാരതിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് കാര്യശാല സംഘടിപ്പിച്ചത്. കേന്ദ്ര സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ശ്രീനിവാസവര്‍ഖേഡി സംസ്‌കൃത ഭാഷയും വിവിധ ശാസ്ത്രങ്ങളും പഠിക്കേണ്ടതിന്റെ ആവശ്യകത വിവരിച്ചു.

സമാപന സമ്മേളനത്തില്‍ ജ്യോതിഷ പണ്ഡിതനായ കടുപ്പശ്ശേരി പത്മനാഭ ശര്‍മ മുഖ്യാതിഥിയായി പങ്കെടുത്തു. കേന്ദ്രീയ സംസ്‌കൃത സര്‍വകലാശാലയുടെ അഷ്ടദശി പദ്ധതിയുടെ ഭാഗമായി ഗുരുകുലത്തില്‍ നടന്നുവരുന്ന മൂന്ന് വര്‍ഷത്തെ ശാസ്ത്രപരിചയപദ്ധതിയായ നാചികേതസത്തിന്റെ കഴിഞ്ഞ ബാച്ചിലെ കുട്ടികളുടെ വിഷയാവതരണവും പ്രമാണ പത്രവിതരണവും ഉണ്ടായിരുന്നു. ശാരദ ഗുരുകുലം ശിക്ഷണ വിഭാഗം നിദേശിക വന്ദന നാചികേതസം പദ്ധതിയെ കുറിച്ച് വിവരിച്ചു. നാഗാര്‍ജുനന്‍ ചാരിറ്റീസ് അംഗമായ പി.എന്‍. ശ്രീരാമന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കാര്യശാലയുടെ സംയോജകന്‍ ഡോ. ശ്രീധരരാജന്‍, ഗുരുകുലത്തിലെ ശിക്ഷിക ശ്രീജ കാവനാട് എന്നിവര്‍ സംസാരിച്ചു. കശ്മീര്‍, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളില്‍ നിന്നായി 35 ശിബിരാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.

 

Tags: Indian traditionSwami Haribrahmanandateerthaചെമ്മണ്ട ശാരദ ഗുരുകുലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

Samskriti

വൈഷ്ണവ സമ്പ്രദായത്തിന്റെ ദേശാടനങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.