Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തെരുവുനായ്‌ക്കളെ അലയാന്‍ വിടരുത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 15, 2026, 12:06 pm IST
in Editorial

തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍ ആരെങ്കിലും മരിക്കുകയോ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്താല്‍ ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും തെരുവു നായ്‌ക്കളെ തീറ്റിപ്പോറ്റുന്ന മൃഗസ്‌നേഹികള്‍ക്കും ആയിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. തെരുവുനായ്‌ക്കളോട് സ്‌നേഹമുള്ളവര്‍ അവയെ വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തണമെന്നും, നായ ശല്യത്തിനെതിരെ ഒരു നടപടിയും എടുക്കാത്ത സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ പിഴ ചുമത്തുമെന്നും സുപ്രീംകോടതി മൂന്നംഗ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. രാജ്യ തലസ്ഥാനത്ത് തെരുവ് നായ്‌ക്കളുടെശല്യം രൂക്ഷമായ സാഹചര്യത്തില്‍ കോടതി സമേധയാ കേസെടുക്കുകയായിരുന്നു. തെരുവു നായ്‌ക്കളുടെ കടിയേറ്റ് രണ്ട് ജഡ്ജിമാര്‍ക്കും പരിക്കേറ്റിരുന്നു.

കടിക്കാതിരിക്കാന്‍ തെരുവ് നായ്‌ക്കള്‍ക്ക് കൗണ്‍സലിങ് നല്‍കാമെന്നും, അതുമാത്രമാണ് ഇനി ബാക്കിയെന്നും പറഞ്ഞു കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി മൃഗസ്‌നേഹികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യത്തെ തെരുവ് നായ്‌ക്കളുടെ എണ്ണത്തില്‍ കൃത്യമായ കണക്കില്ലെന്നും, ജനങ്ങളെ ബോധവല്‍ക്കരിച്ചാല്‍ തെരുവ് നായ ആക്രമണം തടയാമെന്നും മൃഗസ്‌നേഹികളുടെ സംഘടനകള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിക്കുന്നതിനിടെയാണ് സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷമായ പരിഹാസം ഉണ്ടായത്. ഇക്കാര്യത്തില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്‌ച്ചയുണ്ടാകുന്നുവെന്ന് സുപ്രീം കോടതി നീരീക്ഷിച്ചു. രാജ്യത്തെ തെരുവുനായ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ ഉതകുന്ന ഉത്തരവ് ഉണ്ടാകുമെന്ന് കോടതി സൂചന നല്‍കിയിരുന്നു.

കോടതി ഇങ്ങനെയൊക്കെ പരിഹസിക്കുന്നതില്‍ കാര്യമുണ്ട്. തെരുവുനായ ശല്യം രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നമാണ്. ഈ പ്രശ്‌നത്തെ യാഥാര്‍ത്ഥ്യബോധത്തോടെ കാണാന്‍ മൃഗസ്‌നേഹികള്‍ എന്നുപറയുന്നവര്‍ തയ്യാറല്ല. ജനശ്രദ്ധ ആകര്‍ഷിക്കുക എന്നതാണ് ഇവരില്‍ പലരുടെയും ലക്ഷ്യം. അനുദിനമെന്നോണം നൂറുകണക്കിനാളുകളാണ് തെരുവുനായ്‌ക്കളുടെ ആക്രമണത്തിന് ഇരയാവുന്നത്. ഇതില്‍ അധികം പേരും കുട്ടികളുമാണ്. കടിയേല്‍ക്കുന്നവര്‍ പേവിഷബാധയില്‍ മരിക്കുന്നതും പതിവാണ്. പക്ഷേ ഇതൊന്നും കാണാന്‍ മൃഗസ്‌നേഹികള്‍ കൂട്ടാക്കുന്നില്ല. തെരുവുനായ്‌ക്കളെ വന്ധ്യംകരിക്കാനും മറ്റും നടപടികളെടുത്താല്‍, കോടതി ഇതിന് നിര്‍ദ്ദേശിച്ചാല്‍ മൃഗസ്‌നേഹികള്‍ ബഹളം കൂട്ടും. നായകള്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചു നല്‍കണം എന്നൊക്കെയാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടാറുള്ളത്. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇക്കൂട്ടര്‍ പരിഗണിക്കുന്നതേയില്ല.

യഥാര്‍ത്ഥത്തില്‍ താഴെത്തട്ടില്‍ നിന്നാണ് ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത്. തെരുവുനായ്‌ക്കളുടെ ശല്യം നേരിടാത്ത ഒരൊറ്റ തദ്ദേശ സ്വയംഭരണ സ്ഥാപനവും രാജ്യത്ത് ഇല്ലെന്നു പറയാം. ജനവാസ മേഖലകളില്‍ ഇത്തരം നായകള്‍ പെറ്റുപെരുകുന്നതും കൂട്ടംകൂടുന്നതും തടയാന്‍ കര്‍ക്കശ നടപടികള്‍ എടുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെയാണ്. മാലിന്യങ്ങള്‍, പ്രത്യേകിച്ച് അറവുമാലിന്യങ്ങള്‍ വലിച്ചെറിയുന്നതാണ് തിരുവ് നായ്‌ക്കള്‍ കൂട്ടം ചേരുന്നതിന്റെ പ്രധാന കാരണം. മാലിന്യ നിര്‍മാര്‍ജനം കര്‍ശനമാക്കിയാല്‍തന്നെ വലിയ ആശ്വാസമാകും. തെരുവ് നായ്‌ക്കളെ പിടികൂടി വന്ധ്യംകരിക്കണം. ഇത് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ വേതനവും നല്‍കണം. ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ ശ്രദ്ധ അധികൃതരില്‍ നിന്ന് ഉണ്ടാവുന്നില്ല. അവര്‍ക്ക് അതിനൊന്നും നേരമില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

മൃഗസ്‌നേഹം നല്ലതാണ്. എല്ലാ ജീവനുകളും വിലപ്പെട്ടതാണല്ലോ. മനുഷ്യനു മാത്രമായി ഈ ഭൂമുഖത്ത് ജീവിക്കാനാവില്ല. പക്ഷേ ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധം ഉണ്ടാവണം. ഈ സാഹചര്യത്തിലാണ് തെരുവുനായ്‌ക്കള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ എന്തുകൊണ്ടാണ് അവയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി വളര്‍ത്താത്തതെന്ന കോടതിയുടെ ചോദ്യം പ്രസക്തമാകുന്നത്. ആഹാരമില്ലാതെ തെരുവില്‍ അലയുന്ന കുട്ടികളെ കാണാന്‍ കൂട്ടാക്കാത്തവര്‍ തെരുവ് നായ്‌ക്കളെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നതില്‍ കാപട്യമുണ്ട്. നായകളെ നിര്‍ബാധം അലയാന്‍ വിട്ടുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. ഇപ്പോഴത്തെ കോടതി ഉത്തരവ് ഗൗരവത്തില്‍ എടുത്ത് ഉചിതമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം.

 

Tags: Stray Dogssuprem court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

India

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

India

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സമയമായി ; വ്യക്തിനിയമങ്ങളേക്കാൾ വലുതാണ് തുല്യത ; സുപ്രീം കോടതി

Kerala

തെയ്യത്തിനുനേരെ തെരുവുനായ്‌ക്കൂട്ടം ഓടിയടുത്തു: അട്ടഹസിച്ച് ചിലമ്പിന്റെ ശബ്ദം പുറപ്പെടുവിച്ചതോടെ പിന്തിരിഞ്ഞോടി നായ്‌ക്കള്‍

India

തിരുപ്പറംകുണ്ഡ്രം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാക്കണം ; സ്റ്റാലിന് നോട്ടീസ് നൽകി സുപ്രീം കോടതി ; നിർണ്ണായക നീക്കവുമായി ഹിന്ദു ധർമ്മ പരിഷത്ത്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.