Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വരുന്നു, പഞ്ചമഹാ പോരാട്ടം; അഞ്ചിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാഹളം

സുരേഷ് ബാബു പി. കെ by സുരേഷ് ബാബു പി. കെ
Jan 14, 2026, 09:46 am IST
in Main Article

നിര്‍ണായക തെരെഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് രാജ്യം. അസം, പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളില്‍ മെയ് മാസത്തിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ ജൂണിലും നിയമസഭകളുടെ കാലാവധി അവസാനിക്കും. അസം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടികയുടെ തീവ്രപുതുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായേക്കും. രാജ്യത്തിന്റെ രാഷ്‌ട്രീയ ശക്തിസമവാക്യങ്ങളില്‍ ഈ തെരഞ്ഞെടുപ്പുകള്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍. വ്യത്യസ്തമായ സാഹചര്യങ്ങളാണ് അഞ്ച് ഇടങ്ങളിലും നിലനില്‍ക്കുന്നത്. എങ്കില്‍ത്തന്നെയും, എല്ലായിടത്തും സാമാന്യമായി സ്വാധീനമുള്ള രാഷ്‌ട്രീയ ഘടകമായി ഭാരതീയ ജനതാ പാര്‍ട്ടിയെ (ബിജെപി) പരിഗണിക്കാം. അതുകൊണ്ട്, ഈ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള പൊതുവായ രാഷ്‌ട്രീയ വിലയിരുത്തലിന്, ആ പാര്‍ട്ടിയെ കേന്ദ്രീകരിച്ചുള്ള വിശകലനം സ്വാഭാവികമായ പ്രവേശനമാര്‍ഗമായി മാറുന്നു. ബിജെപി അനുകൂലം ബിജെപി വിരുദ്ധം എന്ന പൊതുധ്രുവീകരണം ഭാരത രാഷ്‌ട്രീയത്തിന്റെ പ്രായോഗിക യാഥാര്‍ഥ്യമാണ്.

2024 മുതല്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളിലെ ബിജെപിയുടെ മേല്‍ക്കൈ ശ്രദ്ധിക്കപ്പെടേണ്ടതാണ്. ആ വര്‍ഷം മുതല്‍ നിയമസഭാ നടന്ന എട്ട് സംസ്ഥാനങ്ങളില്‍, ആറിടങ്ങളില്‍ സഖ്യത്തെ നയിച്ചോ, സഖ്യപങ്കാളിയായോ ബിജെപി ഭരണത്തിലുണ്ട്. എന്നിരുന്നാലും, ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ അസമില്‍ മാത്രമാണ് ബിജെപി മുഖ്യമന്ത്രിയുള്ളത്. പുതുച്ചേരിയില്‍ ഓള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരില്‍ സഖ്യകക്ഷിയായും പശ്ചിമ ബംഗാളില്‍ മുഖ്യപ്രതിപക്ഷമായും പാര്‍ട്ടി പ്രസക്തമാണ്. തമിഴ്നാട്ടിലും കേരളത്തിലും നിയമസഭയില്‍ സാന്നിധ്യമില്ലെങ്കിലും, ബിജെപി അവഗണിക്കാനാവാത്ത രാഷ്‌ട്രീയ ശക്തിയാണ്. ഇപ്പറഞ്ഞ കാലഘട്ടത്തിലെ തെരെഞ്ഞെടുപ്പ് അനുഭവങ്ങളുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട്, രാഷ്‌ട്രീയമായ കുതിച്ചുചാട്ടമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ലോക്‌സഭയിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് 2024 മുതലുള്ള നിയമസഭാ തെരഞ്ഞെടുുകളില്‍ അവകാശപ്പെടാന്‍ കഴിയുന്നത് ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നയിക്കുന്ന സര്‍ക്കാരിലെ ജൂനിയര്‍ പങ്കാളിത്തം മാത്രമാണ്. ജമ്മുകശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കുന്നുമുണ്ട്.

അസമിലും കേരളത്തിലുമുള്ള മുഖ്യപ്രതിപക്ഷ പദവിയാണ് കോണ്‍ഗ്രസിന്റെ നേട്ടം. പുതുച്ചേരിയില്‍ സാമാന്യം സ്വാധീനമുണ്ടെങ്കിലും, തമിഴ് നാട്ടിലും ബംഗാളിലും പാര്‍ട്ടി നാമമാത്ര സാന്നിധ്യത്തിലേക്ക് ചുരുങ്ങുന്നു. 2024 മുതലുള്ള തെരഞ്ഞെടുപ്പുകളുടെ ക്ഷീണത്തില്‍ നിന്ന് കരകയറാനാകും കോണ്‍ഗ്രസിന്റെ ശ്രമം. അസമിലും കേരളത്തിലും അധികാരത്തിലേക്ക് തിരിച്ചെത്തുകയും മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍ നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കുകയുമാകും അവരുടെ ലക്ഷ്യം. തമിഴ്‌നാട് ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പുതുച്ചേരിയില്‍ മുഖ്യപ്രതിപക്ഷത്തിന്റെ റോളിലാണ്. ഒരിടത്ത് ഭരണത്തുടര്‍ച്ചയും, മറ്റൊരിടത്ത് ട്രഷറി ബെഞ്ചിലേക്കൊരു പ്രമോഷനുമാണ് ഈ പാര്‍ട്ടി ലക്ഷ്യമിടുന്നത്.

പശ്ചിമ ബംഗാളില്‍ ഭരണത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് മറ്റ് സംസ്ഥാനങ്ങളില്‍ നിര്‍ണായക രാഷ്‌ട്രീയ ശക്തിയല്ല. ബിജെപിയെ പ്രതിരോധിക്കുന്നതില്‍ ഏറ്റവും കഴിവുള്ള പാര്‍ട്ടി എന്ന പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാവും വിധം തിളക്കമാര്‍ന്നൊരു ബംഗാള്‍ വിജയത്തില്‍ കേന്ദ്രീകരിച്ചായിരിക്കും തൃണമൂല്‍ മുന്നോട്ട് നീങ്ങുക. ഒരു സംസ്ഥാനത്ത് മാത്രം പ്രസക്തമാവുന്ന പാര്‍ട്ടികളായതിനാല്‍, അതത് സംസ്ഥാനങ്ങളില്‍ ഭരണത്തുടര്‍ച്ചയിലൂടെ നേട്ടം അവകാശപ്പെടാനാവുന്ന നിലയിലാണ് കേരളത്തിലും പുതുച്ചേരിയിലും ഭരണമുന്നണികളെ നയിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും, ഓള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസും. അഞ്ച് സംസ്ഥാനങ്ങളിലെയും പാര്‍ട്ടികളുടെ കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെയുള്ള സ്വാധീനചിത്രവും രാഷ്‌ട്രീയ പദ്ധതിയും നോക്കാം.

പശ്ചിമ ബംഗാള്‍

രാജ്യത്തിന്റെ തന്നെ ചരിത്രഗതിയെ നിര്‍ണായകമായി സ്വാധീനിച്ചിട്ടുള്ള രാഷ്‌ട്രീയ ഭൂമിശാസ്ത്രമാണ് പശ്ചിമ ബംഗാള്‍. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ രൂപംകൊണ്ട സാംസ്‌കാരിക നവോത്ഥാനം മുതല്‍ ഈ സ്വാധീനം വ്യക്തമായി കാണാം. സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസ് പൊതുവില്‍ പിന്തുടര്‍ന്ന മിതവാദ നിലപാടുകള്‍ക്ക് ബദലായ ആശയപരവും സംഘടനാപരവുമായ പ്രതികരണങ്ങള്‍ രൂപപ്പെട്ട പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ബംഗാള്‍. ജനരോഷമുണര്‍ത്തിയ ബംഗാള്‍ വിഭജനം പോലുള്ള ഭരണനടപടികളും, സംവേദനാത്മകമായ ആശയനിലപാടുകളും ചേര്‍ന്നപ്പോഴാണ് ഈ പ്രദേശം സ്വാതന്ത്ര്യപോരാട്ടങ്ങളുടെ കേന്ദ്രബിന്ദുവായത്.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും വിവിധ പാര്‍ട്ടികളുടെയും മുന്നണികളുടെയും ഉയര്‍ച്ചതാഴ്‌ച്ചകള്‍ രേഖപ്പെടുത്തി, ദേശീയ രാഷ്‌ട്രീയത്തിന് ആവര്‍ത്തിച്ച് സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണിത്. ഉത്തര്‍പ്രദേശിനും മഹാരാഷ്‌ട്രയ്‌ക്കും ശേഷം ഏറ്റവും കൂടുതല്‍ എംഎല്‍എമാരെ തെരഞ്ഞെടുക്കുന്ന സംസ്ഥാനമെന്ന പ്രാധാന്യവും ബംഗാളിനുണ്ട്. സ്വാതന്ത്ര്യശേഷം ബിദാന്‍ ചന്ദ്ര റോയിയെ പോലുള്ള നേതാക്കള്‍ നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടി, പില്‍ക്കാലത്ത് അധികാര രാഷ്‌ട്രീയത്തിന്റെ ഉള്‍പ്പിരിവുകള്‍ മൂലം ദുര്‍ബലമായി. അടിയന്തരാവസ്ഥയ്‌ക്കെതിരായ പൊതുവികാരം കൂടി ചേര്‍ന്നപ്പോള്‍, 1977-ല്‍ ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം ആദ്യമായി സംസ്ഥാനാധികാരം നേടി. തുടര്‍ന്ന് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടത് ഭരണകാലം, ബംഗാളിന്റെ രാഷ്‌ട്രീയ ഘടനയെ ആഴത്തില്‍ സ്വാധീനിച്ചു.

തൃണമൂല്‍ രാഷ്‌ട്രീയം

ഗ്രൂപ്പ് വഴക്കുകള്‍ മറികടന്ന് ഇടതുപക്ഷത്തെ ആര്‍ജവത്തോടെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് തെളിഞ്ഞ ഘട്ടത്തിലാണ്, 1998-ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെടുന്നത്. രൂപീകരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍, മാര്‍ക്‌സിസ്റ്റ്, കോണ്‍ഗ്രസ് മുന്നണികള്‍ക്കെതിരെ സ്വതന്ത്രമായ നിലപാട് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ബിജെപിയോടൊപ്പം എന്‍ഡിഎ യില്‍ നിലയുറപ്പിച്ചാണ് തൃണമൂല്‍ കൊല്‍ക്കത്ത പോലുള്ള മഹാനഗരങ്ങളിലും ഗ്രാമങ്ങളിലും സംഘടനാപരമായ അടിത്തറ പാകപ്പെടുത്തിയത്.

2000-ലെ കൊല്‍ക്കത്ത നഗരസഭാ തെരഞ്ഞെടുപ്പ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായി. 141 സീറ്റുകളില്‍ 64 എണ്ണം നേടി, കോര്‍പറേഷനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തൃണമൂല്‍. 12 അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ പിന്തുണയോടെ, പതിനഞ്ച് വര്‍ഷം നീണ്ട തലസ്ഥാനത്തെ ഇടത് ഭരണത്തിന് വിരാമം കുറിച്ചു. തുടര്‍ച്ചയായ ഇടത് ഭരണം രാഷ്‌ട്രീയമായും സാമ്പത്തികമായും ബംഗാളിനെ ദുര്‍ബലമാക്കിയെന്ന തിരിച്ചറിവിനെ രാഷ്‌ട്രീയ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവാക്കിയാണ്, തൃണമൂല്‍ വ്യാപകമായ ജനപിന്തുണ ആര്‍ജ്ജിച്ചത്. ഇടത് വിരുദ്ധതയുടെ മുഖ്യ പ്രതിനിധി എന്ന പ്രതിച്ഛായ ഉറപ്പിക്കുന്നതിനായി, രാഷ്‌ട്രീയ സഖ്യങ്ങളെക്കുറിച്ച് അയവുള്ള സമീപനം സ്വീകരിക്കാനും മമത ബോധപൂര്‍വ്വം തയ്യാറായി. 2001-ല്‍ എന്‍.ഡി.എ ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസുമായി ചേര്‍ന്ന മമത, 2006-ല്‍ വീണ്ടും എന്‍.ഡി.എയുടെ ഭാഗമാകുന്ന പരീക്ഷണത്തിലേക്ക് തിരിച്ചു. ഒടുവില്‍, 2011-ല്‍ ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചാണ് 34 വര്‍ഷം നീണ്ട ബംഗാളിലെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ചത്. ഈ ഘട്ടത്തിലെത്തിയപ്പോഴേക്കും, കോണ്‍ഗ്രസിന്റെ അടിസ്ഥാന വോട്ടുകള്‍ ഭൂരിഭാഗവും തൃണമൂല്‍ കോണ്‍ഗ്രസിലേക്കു മാറിയിരുന്നു.

കണക്കുകള്‍ കഥ പറയും

2011-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍, പശ്ചിമ ബംഗാളില്‍ ബിജെപിക്ക് ഉണ്ടായിരുന്നത് കേവലം നാല് ശതമാനം വോട്ടാണ്; ഇടത് മുന്നണിക്ക് 41 ശതമാനവും. 2021-ലെ കണക്കില്‍ ബിജെപിയുടെ വോട്ടോഹരി 38 ശതമാനത്തിലേക്ക് ഉയര്‍ന്നു. പഴയ ഇടത് മുന്നണിയോടൊപ്പം കോണ്‍ഗ്രസും ചേര്‍ന്ന സംയുക്ത മോര്‍ച്ചയ്‌ക്ക് ഇപ്പോള്‍ ലഭിക്കുന്നത് ഏകദേശം പത്ത് ശതമാനം വോട്ടു മാത്രമാണ്. മുന്നണിയെ നയിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വോട്ടോഹരി 2011-ലെ 30 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങി.

ഈ പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്വഭാവം വിലയിരുത്തേണ്ടത്. ദേശീയതലത്തില്‍ ബിജെപി വിരുദ്ധ മുന്നണിയില്‍ ഉള്‍പ്പെടുന്ന കക്ഷികളാണ് കോണ്‍ഗ്രസ്, തൃണമൂല്‍, ഇടതുപക്ഷം എന്നിവ. ബദ്ധവൈരികളായിരുന്ന കോണ്‍ഗ്രസും ഇടതുപക്ഷവും 2016 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടുന്നതിനായി കൈകോര്‍ത്തിരിക്കുന്നു. ദേശീയ പ്രതിപക്ഷ നിരയിലെ ആശയപരമായ അവ്യക്തതകളെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. പത്ത് ശതമാനത്തിന് താഴെ മാത്രം വോട്ടുവിഹിതമുള്ള ഈ സഖ്യത്തിന്, കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഗണ്യമായ മുന്നേറ്റം രേഖപ്പെടുത്തിയ തൃണമൂല്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനാവുമെന്ന് കരുതാന്‍ വയ്യ.

അതേസമയം, അവസാന നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കു പ്രകാരം തനിച്ചുതന്നെ 38 ശതമാനം വോട്ടു നേടിയ ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാനാവുന്നത്ര ശക്തമായ നിലയിലാണ്. ഏകദേശം പത്ത് ശതമാനത്തിന്റെ മാത്രം അധിക പിന്തുണയാണ് ഇപ്പോള്‍ തൃണമൂലിനുള്ളത്. 2024 ജൂണില്‍ ഒഡിഷയില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയതും, തുടര്‍ന്ന് ബിഹാറില്‍ തുടര്‍ഭരണം ഉറപ്പിച്ചതും, കിഴക്കന്‍ ഇന്ത്യയില്‍ അവര്‍ക്കു വര്‍ധിച്ചുവരുന്ന സ്വാധീനത്തിന്റെ വ്യക്തമായ സൂചനകളാണ്. ”ബിഹാറില്‍ നിന്ന് ബംഗാളിലേക്ക് അധിക ദൂരമില്ല” എന്ന നരേന്ദ്രമോദിയുടെ പരാമര്‍ശം, കേവലം ഭൂമിശാസ്ത്രപരമായ നിരീക്ഷണമല്ല; രാഷ്‌ട്രീയ മാനങ്ങളുള്ള സന്ദേശമാണ്. ചരിത്രത്തിന്റെയും ഭൗമരാഷ്‌ട്രീയത്തിന്റെയും പശ്ചാത്തലത്തില്‍, പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ അജണ്ട വ്യക്തമായി നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നു.

നാളെ: അസം: ഒരു മേഖലയുടെ രാഷ്‌ട്രീയം നിര്‍ണയിക്കുന്ന സംസ്ഥാനം

Tags: keralaTamil NaduWest BengalAssamAssembly elections
സുരേഷ് ബാബു പി. കെ
സുരേഷ് ബാബു പി. കെ
തൃപ്പൂണിത്തുറ ഗവ. കോളേജ് പൊളിറ്റിക്കല്‍ വിഭാഗം സി. പ്രൊഫസറും വൈസ് പ്രിന്‍സിപ്പാളുമായിരുന്നു ലേഖകന്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി ; ലോക്‌സഭാ എംപി പ്രദ്യുത് ബോർഡോലോയ് ബിജെപിയിൽ ചേർന്നു

India

അസമിൽ ബിജെപി 89 സീറ്റുകളിൽ മത്സരിക്കും : സഖ്യകക്ഷികളായ എജിപിക്ക് 26 , ബിപിഎഫിന് 11 സീറ്റുകൾ ലഭിക്കും; അസമിലെ എൻഡിഎ സ്ഥാനാർത്ഥി പട്ടിക ഇന്ന്

News

അസാമിൽ സീറ്റ് ധാരണയായി, ബിജെപി 89 സീറ്റുകളിൽ; എജിപി 26, ബിപിഎഫ് 11

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.