കൊച്ചി: കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമം ഏര്‍പ്പെടുത്തിയ ‘ശ്രീരാമൃഷ്ണ സേവാ പുരസ്‌കാരം 2025’ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസിന്. സാമൂഹിക, സാഹിത്യ, സേവന മേഖലയില്‍ നല്‍കിയ സമഗ്രസംഭാവനയ്‌ക്കാണ് പുരസ്‌കാരം നല്‍കുന്നത്. നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കടുങ്ങല്ലൂര്‍ സേവാഭാരതിക്ക് സാമൂഹൃ സേവനത്തിനുള്ള ‘ശ്രീരാമകൃഷ്ണ സേവാ’ പുരസ്‌കാരവും നല്‍കും. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമം ട്രസ്റ്റ് ഭാരവാഹികളായ സി.എസ്. മുരളീധരന്‍, പി. കുട്ടികൃഷ്ണന്‍, വി. രാജീവ്, ഹണി എസ്. ഗോപി, സി.ജി. രാജഗോപാല്‍ എന്നിവര്‍ അടങ്ങുന്ന അംഗങ്ങളാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമം ഹാളില്‍ 22ന് വൈകിട്ട് 5ന് നടക്കുന്ന 43-ാമത് വാര്‍ഷിക ചടങ്ങില്‍ മാതാ അമൃതാനന്ദമയി മഠം സെക്രട്ടറി ജനറല്‍ സ്വാമി പൂര്‍ണാമൃതാനന്ദപുരി പുരസ്‌കാരം സമര്‍പ്പിക്കും.
















