കഴിഞ്ഞ കുറച്ചധികം കാലങ്ങളായി നടി കനകയെ സംബന്ധിച്ച് പല വാർത്തകളും വന്നിരുന്നു. അച്ഛനുമായുണ്ടായ സ്വത്ത് തര്‍ക്കത്തെ ചൊല്ലി നടി രംഗത്തു വന്നതുമുതാലാണ് കനകയെ സംബന്ധിച്ച പല തരം വാര്‍ത്തകളും പുറത്തുവന്നു തുടങ്ങിയത്.
ഇതിനിടയില്‍ പലതരം ഗോസിപ്പുകളും അസുഖങ്ങളും കനകയെ സബന്ധിച്ച് വന്നു. കാന്‍സറാണ് എന്നും മരണപ്പെട്ടു എന്നുമായിരുന്നു ആദ്യമൊക്കെയുള്ള വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് കനക തന്നെ വാർത്തകൾ തള്ളി രംഗത്തെത്തി.
കനകയ്‌ക്ക് യാതൊരു തര പ്രശ്‌നങ്ങളും ഇല്ല എന്ന് നടി കുട്ടി പദ്മിനി അവരെ നേരിട്ട് ചെന്ന് കണ്ട ഫോട്ടോ സഹിതം ലോകത്തെ അറിയിച്ചു. പിന്നീട് രണ്ട് മൂന്ന് തവണകളായി കനകയുടെ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കനക മാറിയിരിക്കുന്നു. ഇപ്പോഴിതാ വീണ്ടും കനകയുടെ ഒരു ഫോട്ടോ വൈറലാകുകയാണ്.
നടന്‍ രാമരാജനൊപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കനകയുടെ ആദ്യത്തെ ചിത്രത്തിലെ നായകനാണ് രാമരാജന്‍ . രാമരാജന്റെ വീട്ടില്‍ എത്തി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളാണ് പുറത്തുവരുന്നത്.കനകയുടെ ആദ്യ ചിത്രമായിരുന്നു 1989 ല്‍ പുറത്തിറങ്ങിയ കരകാട്ടക്കാരന്‍. ഗംഗൈ അമരന്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റ് ആയതിനൊപ്പം കനകയുടെ സിനിമ ജീവിതവും ശോഭിക്കുകയായിരുന്നു.
















