ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം ദല്‍ഹി ഹൈക്കോടതി ഏപ്രില്‍ 23ലേക്ക് മാറ്റി .കേസില്‍ അന്തിമ വാദം ഇന്ന് നടക്കുമെന്നായിരുന്നു കരുതിയിരുന്നത്.
സമയക്കുറവ് മൂലമാണ് ചൊവ്വാഴ്ച കോടതി ഹര്‍ജികള്‍ പരിഗണിക്കാതെ മാറ്റിയത്. കഴിഞ്ഞ ഒക്ടോബറില്‍ കേസ് പരിഗണനയ്‌ക്ക് വന്നിരുന്നു.എന്നാല്‍ അന്ന് എസ്എഫ്‌ഐഒയ്‌ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ എത്തിയില്ല. ഇതേ തുടര്‍ന്നാണ് കേസ് വാദം കേള്‍ക്കല്‍ ഇന്നത്തേക്ക് മാറ്റിയത്.
















