2019 ശബരിമല യുവതീ പ്രവേശനത്തിന്റെ പേരിൽ തർക്കങ്ങളും, പോരാട്ടങ്ങളും രൂക്ഷമായ സമയം . ആചാരങ്ങൾ ലംഘിക്കാൻ രാത്രിയുടെ മറവിൽ സർക്കാർ കൂട്ടുനിന്നപ്പോൾ ഹിന്ദുവിശ്വാസികളുടെ മനസിനാണ് പോറലേറ്റത് . അന്ന് വേദനിച്ചത് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരാണ് .
രണ്ട് വർഷങ്ങൾക്കിപ്പുറം ജനുവരി 26ന് രാജ്‌പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് കണ്ട് ഓരോ അയ്യപ്പഭക്തനും തലയുയർത്തി നിന്നു. പരേഡിൽ മുഴങ്ങിയത് ഓരോ അയ്യപ്പഭക്തനും നെഞ്ചേറ്റിയ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന നാമമാണ് . 861 ബ്രഹ്മോസ് മിസൈൽ റജിമെന്റിസന്റെ കമന്റാണ് സ്വാമിയേ ശരണമയ്യപ്പ എന്നത്. ജനുവരി 15ന് ആർമിദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് അതിന്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു. ഇതിന്റെ വിഡിയോയും വൈറലായിരുന്നു.
















