Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

അമിത് ഷായുടെ വാക്കുകളില്‍ ത്രിപുരയുടെ തിരനോട്ടം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 13, 2026, 10:43 am IST
inEditorial

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി-എന്‍ഡിഎ പ്രതിനിധികളെ നേരിട്ടുകണ്ട് അഭിനന്ദിക്കാന്‍ കേരളത്തിലെത്തിയ കേന്ദ്രമന്ത്രി അമിത് ഷാ, തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ പ്രസംഗം സംസ്ഥാനത്തെ ബിജെപിക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നതായിരുന്നു. ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരത്ത് ബിജെപിക്ക് മേയറുണ്ടായെങ്കില്‍ നാളെ കേരളത്തില്‍ ബിജെപിക്ക് മുഖ്യമന്ത്രിയെ ലഭിക്കുമെന്നുള്ള അമിത് ഷായുടെ വാക്കുകള്‍ ആവേശദായകമാണ്.

വിദേശങ്ങളില്‍ ജോലിക്കു പോയ ചെറുപ്പക്കാരുടെ പണം കൊണ്ടാണ് കേരളത്തിലെ വളരെയധികം കുടുംബങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നതെന്നും, ഇതിനുമപ്പുറം സംസ്ഥാനത്തിന്റെ സമഗ്ര വികസനം കൊണ്ടുവരാന്‍ ബിജെപി അധികാരത്തിലെത്തണമെന്നുംഅദ്ദേഹം പറഞ്ഞു. കേരളം ആറുപതിറ്റാണ്ടിലേറെ ഭരിച്ചു മുടിച്ച എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പൊള്ളയായ അവകാശവാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ അമിത് ഷാ പറയുന്നതാണ് സത്യം. ഈ യാഥാര്‍ത്ഥ്യം നിരവധി സാമ്പത്തിക വിദഗ്ധര്‍ ഇതിനുമുന്‍പ് അടിവരയിട്ട് ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസും മാറിമാറി അധികാരത്തില്‍ എത്തുകയും, ഭരണത്തില്‍ ഒത്തുകളിക്കുകയും ചെയ്യുന്നതിനാല്‍ ശരിയായ വികസനത്തിനു വേണ്ട കാഴ്ചപ്പാടുകള്‍ രൂപീകരിക്കാനും, പദ്ധതികള്‍ ആവിഷ്‌കരിക്കാനും കഴിയുന്നില്ല. ഇതിന്റെ ദുരന്തഫലമാണ് കേരളത്തിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനത്തിന്റെയും ജനക്ഷേമ പദ്ധതികളുടെയും പിന്തുണയോടെ ഇതിനൊരു മാറ്റം വരുത്താന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്നതാണ് അമിത് ഷാ പറഞ്ഞതിന്റെ അര്‍ത്ഥം.

ശബരിമല ക്ഷേത്രത്തില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണത്തില്‍, കാലങ്ങളായി നടന്ന സ്വര്‍ണ്ണക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കേരള സന്ദര്‍ശനം. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ മനസ്സിനെ വേദനിപ്പിക്കുന്ന സ്വര്‍ണക്കൊള്ളയ്‌ക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ ഉചിതമായ ഏജന്‍സികളെ കൊണ്ട് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ ഏതുവിധേനയും തടയാന്‍ ശ്രമിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് അന്വേഷിക്കാന്‍ കോടതിയുടെ അനുമതി നേടിയതിനുപിന്നാലെയാണ് ഈ മുന്നറിയിപ്പ്. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്വര്‍ണ്ണക്കൊള്ള നടത്തിയവരുടെയും ഉറക്കം കെടുത്തും.
എല്‍ഡിഎഫും യുഡിഎഫും നടത്തിക്കൊണ്ടിരിക്കുന്ന ജിഹാദി പ്രീണനത്തിന്റെയും വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്റെയും മുഖംമൂടി അമിത് ഷാ വലിച്ചുകീറി. ഇരു മുന്നണികളും ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിങ്ങനെയുള്ള മതതീവ്രവാദ സംഘടനകളുടെ പിന്നാലെയാണെന്നും, ഇവരുടെ വിഭജന അജണ്ടയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞത് കേരളത്തിലെ ജനങ്ങളുടെയും അനുഭവസാക്ഷ്യമാണ്. ഓരോ തെരഞ്ഞെടുപ്പിലും ഈ മതവിതീവ്രവാദ സംഘടനകളെ ഇരുമുന്നണികളും ഒപ്പം നിര്‍ത്തുന്നതാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കേരളത്തിലെ ജനങ്ങള്‍ കാണുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തിന്, ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയുണ്ടാകണമെന്ന അമിത് ഷായുടെ വാക്കുകള്‍ ബിജെപി, തങ്ങള്‍ക്കുള്ള ആഹ്വാനമായി ഏറ്റെടുക്കണം. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറാണ്. വികസനത്തിന്റെ കാര്യത്തിലായാലും വിശ്വാസ സംരക്ഷണത്തിന്റെ പ്രശ്‌നം വരുമ്പോഴും ജിഹാദി ശക്തികളെ ഒറ്റപ്പെടുത്താനും കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ത്രിപു
രയില്‍ കണ്ടതുപോലെ രണ്ടര പതിറ്റാണ്ടു നീണ്ട ഇടതു ഭരണത്തെ തുടച്ചുനീക്കാന്‍ സിപിഎമ്മിനൊപ്പം ഇന്‍ഡി മുന്നണിയില്‍ അംഗമായ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതുകൊണ്ട് കഴിയില്ലെന്ന പരമാര്‍ത്ഥം ജനങ്ങള്‍ മനസ്സിലാക്കണം. ഈ സാഹചര്യത്തില്‍, ശരിയായ ബദല്‍ രാഷ്‌ട്രീയം ഉയര്‍ത്തിക്കൊണ്ടുവന്ന് ജനങ്ങളുടെ പിന്തുണ നേടാന്‍ ബിജെപിക്ക് കഴിയും. തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലും അടക്കം ബിജെപിക്ക് അനുകൂലമായുണ്ടായ ജനമുന്നേറ്റം ത്രിപുരയുടെ തിരനോട്ടമാണ്.

Tags: Amit ShaBJP Thiruavananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

India

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.