Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍ഗ്ഗപക്ഷം: കവി വിവേകാനന്ദ സ്വാമിയുടെ സംന്യാസി ഗീതം

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jan 13, 2026, 07:03 am IST
in Samskriti

ഹാപ്പി ന്യൂ ഇയര്‍, പുതുവര്‍ഷാശംസകള്‍, നവവര്‍ഷസ്യ ശുഭാശയാഃ, നയേ സാല്‍ കീ ശുഭ് കാമനായേം…
ഇങ്ങനെയൊക്കെ പറയുമ്പോഴും അത് ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമുള്ള കണക്കാണ്. കര്‍ക്കടകമാണ് മലയാളത്തിന്റെ പുതുവര്‍ഷ തുടക്കം. അത് വരുന്നതേയുള്ളു. എന്നാല്‍ അതിനു മുമ്പ് ഏറെ ആഘോഷിക്കപ്പെടുന്ന ഉത്തരായണത്തുടക്കം വരുന്നുണ്ട്; മകര സംക്രമം. ഇത്തവണ മകര സംക്രമം നളെയാണ്- ജനുവരി 14ന്. മകര മാസത്തിന്റെ തുടക്കത്തിന്റെ തലേന്നാണ് മകര സംക്രമം.

ഉത്തരായണവും ദക്ഷിണായനവും സംബന്ധിച്ച് ഏറെ പറയേണ്ടതില്ലല്ലോ. സൂര്യന്റെ ഭ്രമണവുമായി ബന്ധപ്പെട്ടാണ് ഇത് കണക്കാക്കുന്നത്. ‘അയനം’ എന്നാല്‍ മാര്‍ഗ്ഗം, സഞ്ചാരം. കലണ്ടറിന് അടിത്തറയായ ദിനവും രാത്രിയും, സൂര്യനെ അടിസ്ഥാനമാക്കിയാണല്ലോ! ഉത്തരായണത്തില്‍ പകലിന് ദൈര്‍ഘ്യമേറും.

മകര സംക്രമം ഭാരതത്തിന്റെ ദക്ഷിണ പ്രദേശത്ത് കൂടുതല്‍ പ്രധാനമാണ്. അതില്‍ത്തന്നെ മലയാളിക്ക് ഏറെ പ്രധാനവും. മകരജ്യോതിയും ശബരിമലയിലെ മകരവിളക്ക് ദര്‍ശന ആഘോഷവും ഏറെ പ്രസിദ്ധം. തിരുവാഭരണ ഘോഷയാത്രയും തങ്കഅങ്കി ചാര്‍ത്തലും മകര വിളക്ക് പൂജയും ശബരീശ ദര്‍ശനവും വിശ്വാസികള്‍ക്ക് വികാരമാണ്. തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് ആരംഭിച്ചുകഴിഞ്ഞു.
ശബരിമലയെച്ചുറ്റിപ്പറ്റിയുള്ള സ്വര്‍ണ്ണവിവാദമൊക്കെ മറന്ന് ഈ വര്‍ഷവും അയ്യപ്പ വിശ്വാസികള്‍ മകര സംക്രമോത്സവം ആഘോഷമാക്കും.

മകര സംക്രമത്തിന് മറ്റൊരു വലിയ സവിശേഷതകൂടിയുണ്ട്. 1863-ലെ മകര സംക്രമ ദിവസം, അത് പൗഷമാസത്തിലെ കൃഷ്ണ സപ്തമികൂടിയായിരുന്നു. അന്ന് അത്തം നക്ഷത്രവും. അത് ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 12 ഉം ആയിരുന്നു. അന്നാണ് ബംഗാളിലെ കല്‍ക്കട്ടയിലെ സിംലയില്‍ വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരീ ദേവിയുടെയും ആറാമത്തെ മകനായി പില്‍ക്കാലത്ത് സ്വാമി വിവേകാനന്ദനെന്ന് ലോകമെമ്പാടും അറിയപ്പെട്ട കുട്ടി ജനിച്ചത്. നരേന്ദ്രനെന്നായിരുന്നു കുട്ടിക്ക് പേര്. കൊല്‍ക്കൊത്തയിലെ ബേലൂരിലുള്ള ശ്രീരാമകൃഷ്ണ മഠത്തില്‍ ഈ വര്‍ഷം വിവേകാനന്ദ ജയന്തി ആഘോഷിച്ചത് ജനുവരി 10 നാണ്. അന്നായിരുന്നു അത്തം നക്ഷത്രം.

പക്ഷേ, ഭാരതം ഔദ്യോഗികമായി വിവേകാനന്ദ ജയന്തി ആഘോഷിക്കുന്നുണ്ട്. അത് ജനുവരി 12 നാണ്. 1984 മുതലാണ് ഇത് തുടങ്ങിയത്.

അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന കാലം. പ്രധാനമന്ത്രി രാജീവ് ഗാന്ധി. അമ്മയുടെ ആകസ്മിക അന്ത്യത്തിനെ തുടര്‍ന്ന് അപ്രതീക്ഷിതമായി ആ പദവിയിലെത്തിയ ആളായിരുന്നെങ്കിലും താരതമ്യേന പ്രായംകൊണ്ട് യുവത്വമായിരുന്ന രാജീവ് തുടക്കത്തില്‍ ചിലതൊക്കെ ചെയ്ത് രാജ്യത്തിന് പ്രതീക്ഷ നല്‍കി. വിവേകാനന്ദ ജയന്തിയായ ജനുവരി 12 നെ ദേശീയ യുജവന ദിനമാക്കി പ്രഖ്യാപിച്ചു. ഗംഗാ ശുചീകരണമായിരുന്നു മറ്റൊരു പ്രഖ്യാപനം. (യുവജനക്ഷേമവും ഗംഗാശുചീകരണവും അദ്ദേഹത്തിന്റെ ഭരണകാലത്ത് എന്തായിത്തീര്‍ന്നുവെന്നത് മറ്റൊരു കാര്യമാണ്) നമ്മുടെ വിഷയം വിവേകാനന്ദ ജയന്തിയാണ്, സ്വാമി വിവേകാനന്ദനാണ്.

യുവജനങ്ങളുടെ ഭാരത മാതൃകയായി സ്വാമി വിവേകാനന്ദനെ രാജ്യം 1984-ല്‍ അംഗീകരിച്ചതാണ്; അതായത് 41 വര്‍ഷം മുമ്പ്.

ആരായിരുന്നു സ്വാമി വിവേകാനന്ദന്‍ എന്ന് വിവരിക്കേണ്ടതില്ല. 39 വയസ്സുമാത്രം ജീവിച്ച് ലോകത്തിനാകെ ആത്മീയതയും ആദ്ധ്യാത്മികതയും ഭാരതീയതയും സംബന്ധിച്ച് ആധികാരിക ബോധങ്ങള്‍ പകര്‍ന്ന ഹിന്ദു സംന്യാസി. ഏതുകാലത്തും ഏതു രാജ്യത്തിനും മാതൃകയാക്കാവുന്ന വ്യക്തിത്വം.

വിവേകാനന്ദ സ്വാമികള്‍ ശബരിമലയില്‍ പോയിട്ടില്ല. പക്ഷേ, ലോകത്ത് സഞ്ചരിച്ചിടത്തെല്ലാം അദ്ദേഹം പറഞ്ഞത് ‘തത്ത്വമസി’ എന്നായിരുന്നു, ‘ഓം തത് സദ് ഓം’ എന്നായിരുന്നു. ശബരിമല നല്‍കുന്ന സന്ദേശവും അതാണ്. ‘തത് ത്വം അസി,’ – അത് നീയാകുന്നു.

ശബരിമലയില്‍ ഈ ഉപനിഷദ് വാക്യം എഴുതിവെച്ചിട്ടുണ്ട്. അതിന് നിമിത്തമായത് സ്വാമി ചിന്മയാനന്ദനായിരുന്നു. സ്വാമി വിവേകാനന്ദനെപ്പോലെ, ഭാരതീയ സംസ്‌കാരവും ആത്മീയതയും ആദ്ധ്യാത്മികതയും ലോകത്ത് എമ്പാടും പ്രചരിപ്പിച്ചയാളാണ് ചിന്മയാനന്ദ സ്വാമിയും. ചിന്മയാനന്ദ സ്വാമിയുടെ അഭിപ്രായപ്രകാരമാണ് ശബരിമലയില്‍ ‘തത്ത്വമസി’ എന്ന ഉപനിഷദ് വാക്യം എഴുതിവെച്ചത്. 1982 ഡിസംബര്‍ എട്ടിനായിരുന്നു അത്. 43 വര്‍ഷം മുമ്പ്.

‘പ്രജ്ഞാനം ബ്രഹ്‌മ,’ ‘അഹം ബ്രഹ്‌മാസ്മി,’ ‘തത്ത്വമസി,’ ‘അയമാത്മാ ബ്രഹ്‌മഃ’ എന്നാണ് ആത്മബോധത്തിന്റെ വഴിയിലെ മഹാവാക്യങ്ങള്‍. യഥാക്രമം ഇങ്ങനെ അര്‍ത്ഥം:’ബ്രഹ്‌മത്തെ അറിയുക,’ ‘ഞാന്‍ ബ്രഹ്‌മമാണ്’ എന്ന് അറിയുകയാണ് അതിന്റെ ആദ്യ വഴി. അപ്പോള്‍ ‘അത് നീയാകുന്നു’വെന്ന് അറിയാനാകും. ‘ഞാന്‍ ബ്രഹ്‌മമാണ്’ എന്ന് അങ്ങനെ ആത്മജ്ഞാനം ലഭിക്കും.

സാമി വിവേകാനന്ദന്‍ കവിയുമായിരുന്നു; ക്രാന്തദര്‍ശിയായ കവി. വിവേകാനന്ദ കവിതകള്‍ വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തിന്റെ ഏഴാം ഭാഗത്തിലുണ്ട്. ഇംഗ്ലീഷില്‍, ബംഗാളിയില്‍, ഹിന്ദിയില്‍, സംസ്‌കൃതത്തില്‍ സ്വാമികള്‍ എഴുതിയ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റി അതില്‍ ചേര്‍ത്തിട്ടുണ്ട്. അതില്‍ ‘സംന്യാസി ഗീതം’ എന്ന കവിത ഏറെ പ്രധാനമാണ്. അതില്‍ കാഴ്ചയുണ്ട്, കാഴ്ചപ്പാടുണ്ട്, അത് കാലാതിവര്‍ത്തിയായ കവിതയാകുന്നത് അങ്ങനെയാണ്.

1963 ഏപ്രിലിലാണ് ഈ ഗ്രന്ഥപരമ്പരയുടെ ഏഴാം ഭാഗം പുറത്തിറങ്ങിയത്. ശ്രീരാമകൃഷ്ണാശ്രമമാണ് പ്രസിദ്ധീകരിച്ചത്. ഈശ്വരാനന്ദ സ്വാമി അദ്ധ്യക്ഷനായ പ്രസാധക സമിതിയില്‍ സാഹിത്യ-ഭാഷാ പണ്ഡിതരായിരുന്ന കുട്ടികൃഷ്ണമാരാരും പ്രൊഫ. എസ്. ഗുപ്തന്‍നായരും മറ്റുംമറ്റും അംഗങ്ങളായിരുന്നു. സിദ്ധിനാഥാനന്ദ സ്വാമിയും മറ്റുമാണ് വിവര്‍ത്തനം ചെയ്തത്. കവിതകള്‍ മൊഴിമാറ്റിയത് ടി. സുബ്രഹ്‌മണ്യന്‍ തിരുമുമ്പ്.

‘സംന്യാസി ഗീത’ മനപ്പാഠമാക്കി ഉള്‍ക്കൊണ്ടാല്‍ അത് ഭാരതീയ ദര്‍ശനമാണ്, സ്വാമി വിവേകാനന്ദന്റെ ജീവിതവഴിയാണ്, ആര്‍ക്കും വിവേകവും അതിലൂടെ ആനന്ദവും ഉള്‍ച്ചേര്‍ക്കാന്‍ പോന്ന കവിത. ഈ കവിതകള്‍ നമ്മുടെ യുവജനം ഉള്‍ക്കൊണ്ട് പാടിനടക്കുന്ന ഒരു കാലമുണ്ടാകണം, അങ്ങനെയാണ് യുവജ ദിനം സാര്‍ത്ഥകമാകേണ്ടത്.

 

Tags: സര്‍ഗ്ഗപക്ഷംPoet Swami VivekanandaSannyasi Geet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാജ്യസഭയിലൂടെ കണ്ട രണ്ടു കാലുകള്‍

Main Article

ഈ കവിക്ക് പിണറായി എന്ത് വിധിക്കും?

Samskriti

സര്‍ഗ്ഗപക്ഷം 2- കവിയും ക്രാന്തദര്‍ശിയുമായ സ്വാമി വിവേകാനന്ദന്‍ എഴുതിയ കവിത: സംന്യാസിഗീതം (video)

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.