പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കഴിയുന്നത് സെല്‍ നമ്പര്‍ മൂന്നില്‍ ഒറ്റയ്‌ക്ക്.എംഎല്‍എ ആയതിനാലാണ് ഒറ്റയ്‌ക്ക് ഒരു സെല്‍ അനുവദിച്ചത്.
നിലത്ത് പായ വിരിച്ച് കിടക്കാനുള്ള സൗകര്യങ്ങളാണ് സെല്ലില്‍ ഉളളത്. സാധാരണയായി ജയിലില്‍ ഞായറാഴ്ചകളില്‍ രാത്രി സ്പെഷ്യല്‍ ഭക്ഷണമില്ല. ചോറിനോ ചപ്പാത്തിക്കോ ഒപ്പം തോരനും രസവുും നല്‍കും. തിങ്കളാഴ്ച രാവിലെ ഉപ്പുമാവും കടല കറിയുമായിരിക്കും പ്രാതലിന് നല്‍കുക.
വൈദ്യപരിശോധന നടത്തിയ ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേയ്‌ക്ക് എത്തിച്ചത്.
















