പത്തനംതിട്ട :യുവതിയുമായി അടുത്തത് വിവാഹിതയെന്ന് അറിയാതെയാണെന്ന് ജാമ്യ ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. വിവാഹിതയാണെന്ന് അറിഞ്ഞതോടെ താന്‍ ബന്ധത്തില്‍ നിന്ന് പിന്മാറി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ഉഭയകക്ഷി സമ്മതപ്രകാരമാണ് .
ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് യുവതിയാണ്. തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്. മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയാല്‍ ജില്ലാ കോടതിയെ സമീപിക്കും.
അതേസമയം, റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ താമസിച്ച തിരുവല്ലയിലെ ഹോട്ടലില്‍ അന്വേഷണ സംഘം പരിശോധന നടത്തി. തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഹോട്ടല്‍ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയെടുത്തു. രജിസ്റ്റുകള്‍ പരിശോധിച്ചു. വൈകിട്ട് 5.30 ഓടെയാണ് സംഘം ഹോട്ടലിലെത്തിയത്.
















