Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രി ക്ഷണിച്ചു; കുപ്പടത്തിന്റെ ചാരുതയുമായി കമലയും ശ്യാമളയും ദല്‍ഹിയിലേക്ക്

ചേമഞ്ചേരി ഖാദി നെയ്‌ത്ത് കേന്ദ്രത്തില്‍ നെയ്‌ത്ത് തൊഴിലാളികളാണ് കമല ഷിംജിത്തും ശ്യാമള ബാലകൃഷ്ണനും.

നന്ദന എം by നന്ദന എം
Jan 11, 2026, 10:33 am IST
in Kerala
കമല ഷിംജിത്ത്, ശ്യാമള ബാലകൃഷ്ണന്‍

കമല ഷിംജിത്ത്, ശ്യാമള ബാലകൃഷ്ണന്‍

കോഴിക്കോട്: ഇത്തവണ രാജ്യതലസ്ഥാനത്തെ റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയില്‍ നിന്ന് ക്ഷണം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കോഴിക്കോട് ചേമഞ്ചേരിയിലെ കമലയും ശ്യാമളയും. സര്‍വോദയ സംഘത്തിന് കീഴിലെ ചേമഞ്ചേരി ഖാദി നെയ്‌ത്ത് കേന്ദ്രത്തില്‍ നെയ്‌ത്ത് തൊഴിലാളികളാണ് കമല ഷിംജിത്തും ശ്യാമള ബാലകൃഷ്ണനും. ആന്ധ്രാപ്രദേശിലെ പരമ്പരാഗത നെയ്‌ത്ത് സമ്പ്രദായമായ കുപ്പടം നെയ്‌ത്തില്‍ വിദഗ്ധരാണ് ഇരുവരും. ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവരെയും അതിഥികളായി ക്ഷണിച്ചിരിക്കുകയാണ്.

ആന്ധ്രയിലെ കുപ്പടം ഗ്രാമത്തില്‍ രൂപം കൊണ്ടതു മൂലം കുപ്പടം എന്നറിയപ്പെടുന്ന ഈ നെയ്‌ത്ത് സമ്പ്രദായം പട്ടുനൂലും പരുത്തി നൂലും കോര്‍ത്തിണക്കി പ്രത്യേക രീതിയിലുള്ള നിര്‍മിതിയാണ്. സാരിയുടെ ബോര്‍ഡറും മറ്റ് ഭാഗവും പ്രത്യേകം നെയ്തുകൂട്ടി യോജിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ട് നെയ്‌ത്തുകാരുടെ ഏകോപിത പ്രവര്‍ത്തനം ആവശ്യമായ നെയ്‌ത്ത് രീതിയാണിത്. പൂര്‍ണമായും കൈകള്‍ കൊണ്ട് നെയ്യുന്നു എന്നതും കുപ്പടത്തിന്റെ പ്രത്യേകതയാണ്. കുപ്പടം സാരികള്‍ക്ക് 6000 രൂപ മുതല്‍ 8000 രൂപ വരെ വിലയുണ്ട്. ഉയര്‍ന്ന ഗുണനിലവാരമുള്ളവയാണ് ഈ സാരികള്‍. കുപ്പടം ദോത്തികളുമുണ്ട്. ഒരു സാരി പൂര്‍ത്തിയാക്കാന്‍ ഏറെ സമയവും ക്ഷമയും വേണം. കുപ്പടം ദോത്തി നെയ്‌ത്തിലാണ് ശ്യാമള തന്റെ കഴിവ് തെളിയിച്ചത്. കമലയ്‌ക്ക് സാരി നെയ്‌ത്തിലാണ് വൈദഗ്ധ്യം.

ഇരുവരും കൗമാരപ്രായത്തില്‍ തന്നെ ഈ മേഖലയിലേക്കു കടന്നവരാണ്. കമലയുടെ അമ്മയും നാല് സഹോദരിമാരും ബന്ധുക്കളുമെല്ലാം നെയ്‌ത്തുകാരാണ്. ഇന്ന് പ്രചാരത്തിലുള്ള ഡിസൈനര്‍ കുപ്പടം സാരികള്‍ കമലയുടെ സംഭാവനയാണ്. ശ്യാമള 14ാം വയസില്‍ നെയ്‌ത്ത് ജോലി ആരംഭിച്ചു. കുപ്പടം സാരികളുടെ നിര്‍മാണത്തില്‍ ബിന്ദു എന്ന സഹപ്രവര്‍ത്തകയും കമലയെ സഹായിക്കുന്നുണ്ട്.

സര്‍വോദയ സംഘവുമായി ഹൃദയബന്ധമാണ് ഇരുവര്‍ക്കുമുള്ളത്. 1962 ല്‍ കെ. കേളപ്പന്‍ സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം ഒരുക്കുന്നതിനായി സ്ഥാപിച്ചതാണ് കോഴിക്കോട് സര്‍വോദയ സംഘത്തിന് കീഴിലുള്ള ചേമഞ്ചേരി യൂണിറ്റ്. സ്ത്രീ നെയ്‌ത്തുകാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം, കുപ്പടം വസ്ത്രങ്ങളുടെ നിര്‍മാണത്തിലൂടെ പ്രസിദ്ധിയാര്‍ജിച്ചു.

നിലവില്‍ അമ്പതോളം സ്ത്രീകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ജനുവരി 22ന് കമലയും ശ്യാമളയും ദല്‍ഹിയിലേക്ക് യാത്രതിരിക്കും. കമലയുടെ ഭര്‍ത്താവ് ഷിംജിത്തും ഒപ്പമുണ്ടാകും. കുപ്പടം നെയ്‌ത്തിന് ലഭിച്ച ഈ ദേശീയ അംഗീകാരം, ചേമഞ്ചേരിയുടെ കൈത്തറി പാരമ്പര്യത്തിന് പുതിയ ഊര്‍ജം പകരുന്നതായി നെയ്‌ത്തുകാര്‍ പറയുന്നു.

 

Tags: SyamalaRepublic Day paradekamalaChemancherry Khadi Weaving Centerകുപ്പടം നെയ്ത്ത് സമ്പ്രദായം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പബ്ലിക് ദിനപ്പരേഡില്‍ ഇന്ത്യയുടെ അഭിമാനമായ ഹൈപ്പര്‍സോണിക് ഗ്ലൈഡ് മിസൈലും; യുദ്ധക്കപ്പലുകളെ തകര്‍ക്കുന്ന ഇന്ത്യയുടെ ബ്രഹ്മാസ്ത്രം

Kerala

ഖാദിപ്പെരുമയില്‍ റിപ്പബ്ലിക് ദിനപരേഡില്‍ വിശിഷ്ടാതിഥികളായി പയ്യന്നൂരില്‍ നിന്ന് ഇവരും

India

റിപ്പബ്ളിക് ദിന പരേഡിൽകൂടുതൽ സാംസ്കാരിക പരിപാടികളുണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം

India

കുംഭമേളയ്‌ക്ക് എത്തിയ ലോറീന്‍ ജോബ്‌സ് ഇനി കമല; ഹിന്ദു ധർമ്മം സ്വീകരിച്ച് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ

Kerala

റിപ്പബ്ലിക് ദിന പരേഡില്‍ പ്രത്യേക അതിഥികളായി 22 മലയാളികളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.