Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈമാനുള്ള കമ്യൂണിസ്റ്റും; സഭയുടെ മേയറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 07:42 am IST
in Kerala
വി.കെ. മിനിമോള്‍, എ.കെ. ബാലന്‍

വി.കെ. മിനിമോള്‍, എ.കെ. ബാലന്‍

ആലപ്പുഴ: സംഘടിത മതന്യൂനപക്ഷങ്ങളുടെ ഏകീകരണത്തിലൂടെ ലഭിച്ച മുന്നേറ്റം ആവര്‍ത്തിക്കാന്‍ യുഡിഎഫും, കൈവിട്ടുപോയ വോട്ട് ബാങ്ക് നിലനിര്‍ത്താന്‍ ഇടതുപക്ഷവും പ്രീണന രാഷ്‌ട്രീയത്തില്‍ മത്സരിക്കുന്നതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് മുന്‍ മന്ത്രി എ.കെ. ബാലന്റെയും കൊച്ചി മേയര്‍ വി.കെ. മിനിമോളുടെയും പരസ്യ പ്രകടനങ്ങള്‍. ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ ഒരു കമ്യൂണിസ്റ്റുകാരന്‍ മത ശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങുന്നതിന്റെ സാക്ഷ്യപത്രമായി മാറി.

താന്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ തയാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും പിന്നീട് പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തിയത്. ജയിലില്‍ പോകാനാണ് വിധിയെങ്കില്‍ അത് സന്തോഷപൂര്‍വം സ്വീകരിക്കുമെന്നും അവിടെയിരുന്ന് ഖുര്‍ആന്‍ വായിച്ച് തീര്‍ക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഖുര്‍ആനില്‍ മുനാഫിക്കുകളെ കുറിച്ച് പറയുന്നുണ്ടെന്നും, താനൊരു ഈമാനുള്ള കമ്യൂണിസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍ആന്റെ മലയാള പരിഭാഷയുമായാണ് എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തിനെത്തിയതെന്നതും ശ്രദ്ധേയമായി.

കൊച്ചി കോര്‍പറേഷന്‍ മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ പിന്തുണച്ചുവെന്ന് വി. കെ. മിനിമോള്‍ തുറന്നു പറഞ്ഞതോടെ യുഡിഎഫിനെ നിയന്ത്രിക്കുന്നത് മത ശക്തികളാണെന്ന് വീണ്ടും തുറന്നുകാണിക്കപ്പെട്ടു. ലത്തീന്‍ സമുദായത്തിന്റെ ഉറച്ചശബ്ദം സമുദായത്തിനായി സമൂഹത്തില്‍ ഉയര്‍ന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയര്‍ പദവിയെന്നും സഭാ നേതൃത്വം തനിക്കായി പറഞ്ഞു എന്നുമായിരുന്നു കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ജനറല്‍ അസംബ്ലിയില്‍ മേയറുടെ പരാമര്‍ശം. സഭാ നേതാക്കള്‍ക്ക് നന്ദി പറഞ്ഞ മിനിമോള്‍ സംഘടനാ ശക്തിയുടെ തെളിവാണിതെന്നും പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തന്ത്രം മത ജാതി അടിസ്ഥാനത്തിലുള്ള ഏകോപനമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ തന്ത്രമാണ് സംഘടിത മതവിഭാഗങ്ങളെ കൂടെകൂട്ടിയുള്ള പ്രവര്‍ത്തനം. മുസ്ലീം ലീഗിനെ പോലും പിന്നണിയിലാക്കി ജമാഅത്തെ ഇസ്ലാമിയാണ് ഇതിന് നേതൃത്വം നല്‍കിയത്. വിവിധ മുസ്ലീം ഗ്രൂപ്പുകളെ യുഡിഎഫിന് പിന്നിലെത്തിക്കാന്‍ ഇരവാദത്തിലൂടെ ഇവര്‍ക്ക് കഴിഞ്ഞു. മുസ്ലീം ലീഗിനെയും യുഡിഎഫിനെയും നിയന്ത്രിക്കുന്ന ശക്തിയായി മാറാന്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് സാധിച്ചു. എങ്ങിനെയും ഭരണത്തിലെത്തുക എന്ന ഏകലക്ഷ്യം മാത്രമുള്ള കോണ്‍ഗ്രസ് ആകട്ടെ സംഘടിത മത വിഭാഗങ്ങളുടെ എന്ത് ആവശ്യങ്ങളും അംഗീകരിക്കുന്ന തലത്തിലെത്തിക്കഴിഞ്ഞു. മുസ്ലീം മതവിഭാഗത്തില്‍ ഉണ്ടായത്ര ഏകോപനം ക്രിസ്തുമത വിഭാഗങ്ങളില്‍ യുഡിഎഫിന് അനുകൂലമായി ഉണ്ടായില്ല. ഇത് മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പയറ്റുന്നത്.

സിപിഎം ഹിന്ദുവര്‍ഗീയ സ്വാഭാവത്തിലേക്ക് മാറിയെന്ന ജമാഅത്തെ ഇസ്ലാമിയുടെ ബുദ്ധികേന്ദ്രങ്ങള്‍ അഴിച്ചുവിട്ട പ്രചാരണത്തില്‍ പകച്ചുപോയ സിപിഎം ഇപ്പോള്‍ മുസ്ലീം മതപ്രീണനത്തിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വ്യക്തതയില്ലാതെ ബുദ്ധിമുട്ടുകയാണ്. മുതിര്‍ന്ന നേതാക്കളെ വരെ ഹിന്ദുവര്‍ഗീയവാദികളെന്നും, ആര്‍എസ്എസ് പക്ഷപാതികളെന്നും മറുപക്ഷം വിമര്‍ശിച്ചതോടെ പകച്ചുപോയ സിപിഎം നേതൃത്വം ഇതില്‍ നിന്ന് കരകയറാന്‍ കാട്ടിക്കൂട്ടുന്നതാണ് ബാലന്റേത് അടക്കമുള്ള പ്രകടനങ്ങളെന്നും സ്വന്തം സഖാക്കള്‍ വരെ ചൂണ്ടിക്കാട്ടുന്നു. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തന്ത്രിയെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്തതും ഇതേ അടവുനയത്തിന്റെ ഭാഗമാണെന്നും ആക്ഷേപം ഉയരുന്നു. വരുന്ന മാസങ്ങളില്‍ ഇടതുവലതു നേതാക്കളുടെ ഏക അജണ്ട സംഘടിത മതപ്രീണനത്തില്‍ ഒതുങ്ങാനാണ് സാദ്ധ്യത.

Tags: V.K. MinimolPolitical Islamistak balanCommunist Party of IndiaKochi Mayor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ട്ബാങ്ക് നിര്‍ണയിക്കുന്ന മനുഷ്യാവകാശങ്ങള്‍

Kerala

എകെ ബാലന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന് മൂത്ത് നരച്ച് ബുദ്ധി കുറവായിരിക്കുന്നു-കെഎം ഷാജി

Kerala

‘മാപ്പ് പറയില്ല, കേസും കോടതിയും പുത്തരിയല്ല’; ജമാഅത്തെ ഇസ്‌ലാമിക്ക് എ.കെ ബാലന്റെ മറുപടി

Main Article

മാറാട്: അവര്‍ ഒന്നായിരുന്നു എന്നും

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.