തൃശ്ശൂര്‍: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണ ഭക്ഷണക്രമത്തില്‍ പുതുമയുടെ രുചി. പരമ്പരാഗത വിഭവങ്ങളോടൊപ്പം ഇത്തവണ ചക്കപ്പഴം പായസവും
നവധാന്യ ദോശയും ഇടംപിടിക്കും. സാധാരണ വിഭവങ്ങളേക്കാള്‍ ചിലവ് കൂടുതലായിരുന്നാലും, വിദ്യാര്‍ത്ഥികളുടെ മനസ്സിലും നാവിലും രുചികരമായ ഒരു ഓര്‍മ്മ സമ്മാനിക്കാനാണ് സംഘാടകര്‍ ഈ തീരുമാനത്തിലേക്ക് എത്തിയ ത്. കുട്ടികളുടെ ആരോഗ്യം ലക്ഷ്യമിട്ടാണ് നവധാന്യ ദോശ ഉള്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാന കലോത്സവത്തില്‍ ഇതുവരെ ഒരുക്കിയതില്‍ ഏറ്റവും വലിയ പന്തലുകളിലൊന്നിലാണ് ഇത്തവണ ഭക്ഷണവിതരണം നടത്തുക. ഭക്ഷണം സംഭരിക്കുന്നതി
നായി 100 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള പ്രത്യേക പന്തലും, ഭക്ഷണം കഴിക്കുന്നതിനായി 200 മീറ്റര്‍ നീളവും 140 മീറ്റര്‍ വീതിയുമുള്ള പ്രധാന പന്തലും, കൂടാതെ 200 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയുമുള്ള മറ്റൊരു പന്തലും ഒരു ക്കിയിട്ടുണ്ട്.സംസ്ഥാന കലോത്സവത്തിന്റെ കലവറയുടെ പാലുകാച്ചല്‍ കര്‍മ്മം 13ന് ചൊവ്വാ ഴ്ച വൈകിട്ട് മൂന്നുമണിയോടെ നടക്കും.
ചടങ്ങിന് ശേഷം 13ന് വൈകിട്ട് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി
ഇത്തവണ പ്രത്യേകമായി വൈകുന്നേരഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പ്രതിദിനം ഏകദേശം 50,000 പേര്‍ക്ക് ഭക്ഷണം സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും 10000 പേര്‍ക്ക് പ്രഭാത ഭക്ഷണവും 20000 പേര്‍ക്ക് ഉച്ചഭക്ഷണവും പതിനായിരം പേര്‍ക്ക് അത്താഴവും നല്‍കും രാവിലെ ചായക്ക് 3000 പേര്‍ക്കും വൈകിട്ട് 7000 പേര്‍ക്കുമായിരിക്കും തയ്യാറാക്കുക. 13 മുതല്‍ 18 വരെ വ്യത്യസ്ത വിഭവങ്ങളാണ് സംസ്ഥാന കലോത്സവത്തിന് തയ്യാറാക്കുന്നത്.
പ്രഭാതഭക്ഷണം: രാവിലെ 7.30 മുതല്‍ 10.30 വരെയും ഉച്ചഭക്ഷണം: 11.30 മുതല്‍ വൈകിട്ട് 3.30 വരെയും നല്‍കും,ചായ: വൈകിട്ട് 4 മുതല്‍ 7 വരെ,അത്താഴം: രാത്രി 7 മുതല്‍, വിദ്യാര്‍ത്ഥികള്‍ എത്തുന്നത് വരെ തുടരും. ഭക്ഷണം വിളമ്പുന്നതിനായി 500 മുതല്‍ 600 വരെ അധ്യാപകരും വിദ്യാര്‍ത്ഥി പ്രവര്‍ത്തകരുമടങ്ങുന്ന വളണ്ടിയര്‍മാര്‍ രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും. എല്ലാത്തവണത്തെയും പോലെ ഇത്തവണയും കലവറയുടെ മേല്‍നോട്ടം പഴയിടം മോഹനന്‍ നമ്പൂതിരിക്കാണ്.
13 ചൊവ്വ (രാത്രി): ചോറ്, സാമ്പാര്‍, അവിയല്‍, തോരന്‍, അച്ചാര്‍, പപ്പടം, മോര്
14 ബുധന്‍ രാവിലെ: അപ്പം, വെജിറ്റിള്‍ സ്റ്റു, നവധാന്യദോശ, ചായ, ചായ, ഉഴുന്നുവട ഉച്ചയ്‌ക്ക്: ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി,ഓലന്‍, തോരന്‍, അച്ചാര്‍, പപ്പടം, മോര്‍, ചക്കപ്പായസം
വൈകിട്ട്: ചായ, പഴംപൊരി, രാത്രി: ചപ്പാത്തി,വെജിറ്റിള്‍ കുറുമ, കട്ടന്‍ കാപ്പി
15 വ്യാഴം രാവിലെ: ഇഡ്ഡലി, സാമ്പാര്‍, ചമ്മന്തി, ചായ, കായ ബജി, ഉച്ചയ്‌ക്ക്: ചോറ്, കാച്ചിയ മോര്, അവിയല്‍, മസാലക്കറി, പച്ചടി, തോരന്‍, അച്ചാര്‍, പപ്പടം, രസം, പാല്‍പായസം, വൈകിട്ട്: ചായ, ഉഴുന്നുവട, രാത്രി: ഇടിയപ്പം, കിഴങ്ങ് മസാലക്കറി, കട്ടന്‍ കാപ്പി
16 വെള്ളി രാവിലെ: ഉപ്പുമാവ്, ചെറുപയര്‍ കറി, പഴം, ചായ, ചായ, ഇലയടഉച്ചയ്‌ക്ക്: ചോറ്,
സാമ്പാര്‍, കൂട്ടുകറി, മസാലക്കറി, കിച്ചടി, തോരന്‍, അച്ചാര്‍, പപ്പടം, മോര്, വൈകിട്ട്: ചായ,
കായ ബജിരാത്രി: പൂരി, കടലക്കറി, ചായ
17 ശനി രാവിലെ: പുട്ട്, കടലക്കറി, ചായ, കോഴിക്കോട്ട, ഉച്ചയ്‌ക്ക്: ചോറ്, മോരുകറി, അവിയല്‍, എരിശേരി, ഇഞ്ചിക്കറി, തോരന്‍, അച്ചാര്‍, പപ്പടം, രസം, വൈകിട്ട്: ചായ, ഇലയട, രാത്രി: ചപ്പാത്തി, വെജ് മസാലക്കറി, കട്ടന്‍ കാപ്പി
18 ഞായര്‍ രാവിലെ: ദോശ, സാമ്പാര്‍, ചട്‌നി, ചായ, നെയ്യപ്പം, ഉച്ചയ്‌ക്ക്: ചോറ്, പരിപ്പുകറി, അവിയല്‍, തക്കാളിക്കറി, പൈനാപ്പിള്‍ കറി, തോരന്‍, അച്ചാര്‍,പപ്പടം, മോര്, വൈകിട്ട്: ചായ,
സുകിയന്‍, രാത്രി: വെജിറ്റബിള്‍ ബിരിയാണി, സാലഡ്,അച്ചാര്‍, കട്ടന്‍ കാപ്പി
















