തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. കൊല്ലം വിജിലന്‍സ് കോടതിയാണ് 14 ദിവസത്തേയ്‌ക്ക് തന്ത്രിയെ റിമാന്‍ഡ് ചെയ്തത്.
ജയില്‍ കവാടത്തില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ താന്‍ നിരപരാധിയാണെന്ന് തന്ത്രി ആവര്‍ത്തിച്ചു.കുടുക്കിയതാണോ എന്ന ചോദ്യത്തിന് അതെ എന്ന് മറുപടി നല്‍കി. ശബരിമല കട്ടിളപാളി കേസില്‍ പതിമൂന്നാം പ്രതിയാണ് കണ്ഠര് രാജീവര്.
ചോദ്യം ചെയ്യലിന് തന്ത്രി കണ്ഠരര് രാജീവരെ വെളളിയാഴ്ച രാവിലെ ആറ്റിങ്ങലിലേക്ക് പ്രത്യേക അന്വേഷണ സംഘം വിളിച്ചുവരുത്തുകയായിരുന്നു.പിന്നീട് നഗരത്തിലെ ഈഞ്ചയ്‌ക്കലിലെ ഓഫീസിലെത്തിച്ച് ഉച്ചതിരിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തി.
















